സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

കൊല്ലം: സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് മരിച്ച നിലയില്‍. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ശ്രീജിത്തിനെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സദാചാര ഗുണ്ടകള്‍ ഇയാളെയും ഒരു യുവതിയെയും പിടികൂടിയിരുന്നു. തുടര്‍ന്ന് രണ്ട് ദിവസമായി ശ്രീജിത്തിനെ കാണാനില്ലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ശ്രീജിത്തിന്റെ മൃതദേഹം ഏഴുകോണിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തുന്നത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് ഇയാളെയും യുവതിയെയും വീട്ടില്‍ നിന്ന് നാട്ടുകാര്‍ സാദാചാര പോലീസ് ചമഞ്ഞ് പിടികൂടിയിരുന്നു. തുടര്‍ന്ന് പോലീസെത്തി യുവതിയെ പറഞ്ഞയച്ചു. എന്നാല്‍ നാട്ടുകാരുടെ പരാതിയില്‍ ശ്രീജിത്തിനോട് സ്റ്റേഷനില്‍ ഹാജരാവാന്‍ പറഞ്ഞിരുന്നു. ശ്രീജിത്ത് പിന്നീട് സ്റ്റേഷനില്‍ ഹാജരായിരുന്നു.എന്നാല്‍ പിന്നീട് ശ്രീജിത്തിനെ കാണാതാവുകയായിരുന്നു. കാണാതായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.

Latest
Widgets Magazine