ചാലക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി; എഴുപതോളം പേര്‍ രക്ഷ തേടിയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു; 7 പേരെ കുറിച്ച് വിവരമില്ലെന്ന് സ്ഥലത്തുള്ളവര്‍

തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി. ചാലക്കുടി കുണ്ടൂരിലെ ക്യാമ്പിലാണ് വെള്ളം കയറിയത്. ഏകദേശം 5000 പേരാണ് ഇവിടെയുള്ളത്. അതിനിടെ ചാലക്കുടിയില്‍ എഴുപതോളം പേര്‍ രക്ഷ തേടിയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കുത്തിയതോട് സെന്റ്.സേവിയേഴ്‌സ് പള്ളിയുടെ കെട്ടിടമാണ് തകര്‍ന്നത്. 7 പേരെ കുറിച്ച് വിവരമില്ലെന്ന് സ്ഥലത്തുള്ളവര്‍ പറഞ്ഞു. ചാലക്കുടി മുരിങ്ങൂര്‍ മേല്‍പ്പാലം വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. 50 പൊലീസുകാര്‍ പാലത്തില്‍ കുടുങ്ങി. ആലുവയിലേക്ക് ഡ്യൂട്ടിക്ക് പോകുന്നവരാണ് കുടുങ്ങിയത്.

Latest