കനത്ത ഇടിയും മഴയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം: യു.എ.ഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം | Daily Indian Herald

കനത്ത മഴ തുടരുന്നു, മരണം 103;പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ…എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

കനത്ത ഇടിയും മഴയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം: യു.എ.ഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം

കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ യുഎഇയില്‍ കാലവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. യു.എ.ഇ.യില്‍ നാളെ ഇടിയും മഴയും അടക്കം അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ആയതിനാല്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു.
അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ തീരപ്രദേശങ്ങളിലും വടക്കന്‍ എമിറേറ്റുകളായ റാസല്‍ഖൈമ, ഉമ്മല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ ഉള്‍പ്രദേശത്തും ഫുജൈറയിലും അല്‍ ഐനിലെ ചില പ്രദേശങ്ങളിലും മഴ ലഭിക്കും.

മഴയുടെ തോത് വ്യത്യസ്തമാകുമെങ്കിലും ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മരം കടപുഴകി വീഴല്‍, പരസ്യബോര്‍ഡുകള്‍ ഇളകി വീഴല്‍, റോഡില്‍ വെള്ളക്കെട്ടുകളുണ്ടാവുക തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അധികാരികളെ അറിയിക്കണം.

Latest
Widgets Magazine