അച്ഛനെ കണ്ടത് ആകെ രണ്ട് തവണ; താരപുത്രന്‍റെ വെളിപെടുത്തല്‍

മലയാള സിനിമയിലെ സഹനടന്‍മാരില്‍ പ്രധാനികളിലൊരാളാണ് ടിപി മാധവന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, തുടങ്ങിയവര്‍ക്കൊപ്പം വേഷമിട്ട താരം ഇന്നും സിനിമയില്‍ സജീവമാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി അദ്ദേഹം സിനിമയില്‍ മുന്നേറുകയാണ്. ആര്‍മിയില്‍ സെലക്ഷന്‍ ലഭിച്ചതിന് ശേഷം പെട്ടെന്നുണ്ടായ അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തിന് അത് നഷ്ടപ്പെടുകയായിരുന്നു. പിന്നീട് പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുന്നതിനിടയിലാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. സിനിമയില്‍ തുടരുന്നതിനിടയില്‍ ഇടയ്ക്ക് അദ്ദേഹം വിവാഹം കഴിച്ചിരുന്നു. അധികനാള്‍ തുടരുന്നതിനിടയില്‍ വിവാഹമോചനം നേടുകയും ചെയ്തു. ഈ ബന്ധത്തില്‍ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. ബോളിവുഡ് സംവിധായകനായ രാജാകൃഷ്ണ മേനോന്‍ ടിപി മാധവന്റെ മകനാണെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. പ്രശസ്ത മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രന്‍ കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകരിലൊരാളാണ് രാജാകൃഷ്ണ മേനോന്‍. ഇത്രയും വര്‍ഷത്തെ ജീവിതത്തിനിടയില്‍ ആകെ രണ്ടുതവണയാണ് അച്ഛനെ കണ്ടതെന്ന് താരപുത്രന്‍ പറയുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. നാലു തവണയില്‍ കൂടുതല്‍ അധികം അദ്ദേഹം തന്നെയും കണ്ടിട്ടുണ്ടാവില്ല. തന്നെയും സഹോദരിയെയും അമ്മയാണ് വളര്‍ത്തിയതെന്ന് രാജാകൃഷ്ണ മേനോന്‍ പറയുന്നു.

സിനിമയാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞപ്പോള്‍ നിനക്ക് ഏത് ജോലിയാണോ ഇഷ്ടം അതില്‍ നൂറു ശതമാനവും നല്‍കണമെന്നായിരുന്നു അമ്മ പറഞ്ഞത്. ഒരുപാട് വെല്ലുവിളികള്‍ അതിജീവിച്ചാണ് അമ്മ തങ്ങളെ വളര്‍ത്തിയത്. പലരും അച്ഛനെക്കുറിച്ച് ചോദിക്കുമ്പോള്‍ തനിക്ക് അത്ഭുതമാണ് തോന്നാറുള്ളതെന്ന് ഈ താരപുത്രന്‍ പറയുന്നു. അമ്മ ഗിരിജയാണ് തന്നെയും സഹോദരിയേയും വളര്‍ത്തിയത്. സെല്‍ഫ് മെയ്ഡ് വ്യക്തിയാണ് അമ്മ. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലും തളരാതെ മുന്നേറാന്‍ സഹായകമായത് അമ്മ നല്‍കിയ ഊര്‍ജ്ജമാണ്. എനിക്ക് വേണ്ടി നീ നിന്റെ സ്വപ്‌നങ്ങളെ ഒരിക്കലും ത്യജിക്കരുതെന്ന് അമ്മ പറഞ്ഞിരുന്നു.

Latest
Widgets Magazine