രാഹുലിനെ പരിഹസിച്ച് ഉണ്ണിത്താന്‍റെ മകന്‍;മുസ്‌ലിം പേരുള്ളവരെ ജിഹാദികളെന്ന് ആക്ഷേപിച്ചും അമൽ.പിന്നാലെ താന്‍ ബിജെപിയെന്ന് പ്രഖ്യാപനം

കൊച്ചി :താൻ  ബിജെപിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താന്‍ ഫെയ്സ്ബുക്കില്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്ത മുസ്‌ലിം പേരുള്ളവരെ ജിഹാദികളെന്ന് ആക്ഷേപിച്ചും  രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍. ‘എന്റെ വോട്ട് ബി.ജെ.പിക്ക്, അഛന്റെ വോട്ട് കോണ്‍ഗ്രസിന്’ എന്ന് ബി.ജെ.പിയുടെ പതാകയുടെ ചിത്രസഹിതമുള്ള ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് കമന്റ് ചെയ്ത മുസ്‌ലിം നാമധാരികളെ മൊത്തം ജിഹാദികളാക്കി അമലിന്റെ കമന്റുകള്‍. തന്റെ അച്ഛന്‍ അഴിമതിക്കാരുടെ അടിമയാണെന്നും കമന്റില്‍ അമല്‍ ആരോപിക്കുകയുണ്ടായി.

പോസ്റ്റിനെ തുടര്‍ന്ന് വിമര്‍ശനങ്ങളുമായി നിരവധി കോണ്‍ഗ്രസുകാരാണ് അമലിന്റെ പോസ്റ്റില്‍ കമന്റ് ചെയ്തത്. എന്നാല്‍ അവരെ രൂക്ഷഭാഷയില്‍ തെറി വിളിക്കുകയും മുസ്‌ലിം പേരുള്ളവരെ ജിഹാദികളെന്ന് വിളിക്കുകയുമാണ് അമല്‍ ചെയ്തത്. അതിനിടെ രാജ്‌മോഹന്‍ ഉണ്ണിത്താനെക്കുറിച്ച് പറഞ്ഞ ഒരാളോട് തന്റെ അച്ഛന്‍ അഴിമതിക്കാരുടെ അടിമയാണെന്നും അമല്‍ മറുപടി പറഞ്ഞു.u1-668x473

കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിയെ പരിഹസിച്ചും സ്വന്തം രാഷ്ട്രീയ താൽപര്യം വ്യക്തമാക്കിയും അമൽ രംഗത്ത് എത്തിയപ്പോള്‍ ഒരുകൂട്ടര്‍ കയ്യടിച്ചു, മറുകൂട്ടര്‍ രോഷത്തോടെ രംഗത്തെത്തുകയും ചെയ്തു.ama-fb

അമൽ രാഹുൽ ഗാന്ധി വിഷണ്ണനായി ഇരിക്കുന്ന ഒരു ചിത്രമാണ് ആദ്യം പോസ്റ്റ് ചെയ്തത്. ഒപ്പം ഒരു പരിഹാസവരിയും പോസ്റ്റ് ചെയ്തു. എന്നാൽ അധികം വൈകാതെ അത് പിൻവലിച്ചു. അതിനുശേഷം അച്ഛന്റെ വോട്ട് കോൺഗ്രസിന്, എന്റെ വോട്ട് ബിജെപിക്ക് എന്ന് നിലപാട് വ്യക്തമാക്കി തന്നെ കുറിപ്പിട്ടു. അച്ഛന്റെ പാത പിന്തുടർന്ന് മക്കൾ രാഷ്ട്രീയത്തിലേക്ക് വരുന്നത് പുതുമയല്ലെങ്കിലും സമൂഹമാധ്യമത്തിലെ ഈ തുറന്നുപറച്ചില്‍ ഏതായാലും ‘ഹിറ്റാ’യി.u2

ബ്രൊ, എന്റെ അച്ഛന്‍ 48 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ അടിമയാണ്. ഇപ്പോ പ്രതികരിക്കാനുള്ള സമയമാണ്.’ – അമല്‍ കുറിച്ചു.

സ്വന്തം ഭാര്യയുടെ കാര്യം മറച്ചുവച്ചാണ് എകെജി മറ്റൊരാളെ പ്രേമിച്ചത്.മാര്‍ക്സിന്റെ ചരിത്രം പഠിച്ചാല്‍ സദാചാരം പ്രസംഗിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടാവില്ല: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പെണ്ണായി ജനിച്ചിരുന്നതെങ്കില്‍ പി സി ജോര്‍ജ് ഉറപ്പായും പുത്തരിക്കണ്ടത്തു തുണി പൊക്കി കൊടുക്കുന്ന വേശ്യയായി മാറിയേനെ എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സദാചാര വിരുദ്ധന്‍, ഇവന്‍ കോണ്‍ഗ്രസിന് അപമാനം,ഇവനെ പുറത്താക്കുക;അടി ഇരന്ന് വാങ്ങിക്കുന്നവര്‍… രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ വ്യാപക പോസ്റ്റര്‍കൊല്ലം സ്വദേശിനിക്കൊപ്പം ഉണ്ണിത്താന്‍ ചിത്രം ഗുണ്ടകളെ അയച്ചത് മുരളീധരന്‍,തന്റെ മരണം ഉറപ്പായിക്കഴിഞ്ഞു: ഉണ്ണിത്താന്‍ ഉണ്ണിത്താന് പിന്നിൽ ചിലർ ചരട് വലിക്കുന്നു:താൻ ഗ്രൂപ്പ് മാറിയെന്ന പ്രചരണം തെറ്റ്- മുരളീധരൻ
Latest
Widgets Magazine