ശബരിമല: കൈവിട്ട് കേന്ദ്രം, ഇടപെടാനാകില്ലെന്ന് രാജ്‌നാഥ് സിംഗ്

rajnath-sing

ഡല്‍ഹി: ശബരിമല വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാതെ മുങ്ങിനടക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ ബിജെപി സംഘര്‍ഷങ്ങള്‍ നടത്തുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാജ്‌നാഥ് സിംഗ്. ശബരിമല വിഷയത്തില്‍ ഇടപെടാനാകില്ല, സംസ്ഥാനത്തിന് മാത്രമെ എന്തെങ്കിലും ചെയ്യാനാകൂവെന്നും, ഇതില്‍ കുറച്ചുപേരുടെ വികാരം വ്രണപ്പെട്ടുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമല വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് രാജ്‌നാഥ് സിംഗ്. ഈ വിഷയത്തില്‍ സംസ്ഥാനത്തിന് മാത്രമെ എന്തെങ്കിലും ചെയ്യാനാകൂവെന്നും, ഇതില്‍ കുറച്ചുപേരുടെ വികാരം വ്രണപ്പെട്ടുവെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന നേതൃത്വം ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശബരിമല സ്ത്രീ പ്രവേശനവിധി ഭരണഘടനാ ബെഞ്ചിന് മാത്രമെ സ്റ്റേ ചെയ്യാനാകൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.
ശബരിമലയെ രാഷ്ട്രീയ ആയുധമാക്കി മാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘര്‍ഷങ്ങളാണ് ഇപ്പോള്‍ ആചാരസംരക്ഷണം എന്ന അവകാശവാദത്തോടെ ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top