രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി അധികാരമേറ്റു.ഉത്തരവാദിത്തം വിനയത്തോടെ സ്വീകരിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്‌ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ സത്യവാചകം ചൊല്ലിക്കൊടുത്തു.125 കോടി ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മുൻഗാമികൾ കാണിച്ച വഴിലൂടെ മുന്നോട്ടു പോകും. ജനങ്ങൾക്ക് നന്ദിയെന്നും രാഷ്ട്രപതിയായി സത്യപ്രതിജ്ഞയ്ക്കുശേഷം നടത്തിയ പ്രസംഗത്തിൽ രാംനാഥ് കോവിന്ദ് അറിയിച്ചു.

രാഷ്ട്രപതി സ്ഥാനമൊഴിയുന്ന പ്രണബ് മുഖർജി, ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ, എംപിമാർ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ സംബന്ധിച്ചു.പ്രണബ് മുഖർജിയോടൊപ്പം രാഷ്‌ട്രപതിഭവനിൽനിന്ന് ഒരേ വാഹനത്തിലാണ് രാംനാഥ് കോവിന്ദ് പാർലമെന്‍റിലെത്തിയത്. ഇരുവരെയും ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ എന്നിവർ ചേർന്നു സ്വീകരിച്ചു. സത്യപ്രതിജ്ഞയ്ക്കുശേഷം രാംനാഥ് കോവിന്ദിനു പ്രണബ് കസേര മാറിക്കൊടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രപതി സ്ഥാനത്തെ ഏറെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും ഉത്തരവാദിത്തം സന്തോഷത്തോടെ നടപ്പാക്കുമെന്നും അധികാരമേറ്റെടുത്തശേഷം റാം നാഥ് കോവിന്ദ് പറഞ്ഞു.ഡോ. രാധാകൃഷ്ണൻ, ഡോ. അബ്ദുൽ കലാം, പ്രണബ് മുഖർജി തുടങ്ങിയവർ നടന്ന വഴിയിലൂടെ നടക്കാൻ സാധിക്കുന്നത് അഭിമാനകരമാണെന്നു റാം നാഥ് കോവിന്ദ് പറഞ്ഞു. പാർലമെന്റിലെ സെൻട്രൽ ഹാളിലെ പഴയ ഒാർമകൾ വീണ്ടും കയറിവരികയാണ്. ചെറിയൊരു ഗ്രാമത്തിലെ ചെറിയൊരു പശ്ചാത്തലത്തിൽ നിന്നാണു താൻ വരുന്നത്. അതുകൊണ്ടു യാത്ര വളരെ വലുതായിരുന്നു. ഒരു രാജ്യമെന്ന നിലയിൽ നമുക്ക് നിരവധി നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ഇനിയും പലതും നേടാനുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.രാവിലെ രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയിൽ റാം നാഥ് കോവിന്ദും പത്നി സവിത കോവിന്ദും പുഷ്പാർച്ചന നടത്തി. പിന്നീട് മിലിട്ടറി സെക്രട്ടറിയുടെ അകമ്പടിയോടെ രാഷ്ട്രപതി ഭവനിലെത്തി. സ്ഥാനമൊഴിയുന്ന പ്രണബ് മുഖർജിയും റാം നാഥ് കോവിന്ദും ഒരേ വാഹനത്തിലാണു രാഷ്ട്രപതി ഭവനിൽനിന്നും സത്യപ്രതിജ്ഞാ ചടങ്ങിനായി പാർലമെന്റ് മന്ദിരത്തിലേക്കു തിരിച്ചത്. പാർലമെന്റിലെത്തിയ ഇരുവരെയും ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി എന്നിവർ ചേർന്നു സ്വീകരിച്ചു പാർലമെന്റിന്റെ സെൻട്രൽ ഹാളിലേക്ക് ആനയിച്ചു

 

 

Top