പൊതുതെരഞ്ഞെടുപ്പിൽ അയോധ്യാ വിഷയം സജീവമാക്കുന്നു.രാമക്ഷേത്രം രാജ്യത്തിന് ഐശ്വര്യം. രാജ്യത്തിനെ വളർച്ചയുടെ വേഗം കൂട്ടും.

ദില്ലി: രാമക്ഷേത്രം രാജ്യത്തിന് ഐശ്വര്യമെന്നും രാമക്ഷേത്രം നിർമിക്കുന്നത് വളർച്ചയുടെ വേഗം കൂട്ടും എന്നും വിലയിരുത്തൽ .അതേസമയം രാമക്ഷേത്രം ഉടന്‍ വേണമെന്ന നിലപാട് മാറ്റി ആര്‍എസ്എസ്. അയോദ്ധ്യയിൽ 2025 ല്‍ മാത്രം രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ് നേതാവ് ഭയ്യാ ജോഷി. നേരത്തേ പ്രയാഗ്‍രാജില്‍ കുംഭമേളയ്ക്കിടെ നടത്തിയ പ്രസ്താവന വിവാദമായതോടെയാണ് ഭയ്യാ ജോഷി തന്‍റെ വാക്കുകള്‍ തിരുത്തിയത്.

രാമക്ഷേത്ര നിര്‍മാണത്തിനായി ഉടൻ ഓര്‍ഡിനന്‍സ് വേണമെന്നായിരുന്നു അന്ന് ഭയ്യാ ജോഷി ആവശ്യപ്പെട്ടത്. 2025ഓടെ രാമക്ഷേത്രം നിര്‍മിച്ചിരിക്കും, അതാണ് ഞങ്ങളുടെ ആഗ്രഹം, എന്നാണ് അദ്ദേഹത്തിന്‍റെ പുതിയ വിശദീകരണം. ക്ഷേത്രം പൂർത്തിയാക്കേണ്ട വർഷമാണ് 2025 എന്നും, പണിതുടങ്ങേണ്ട വർഷമല്ല പരാമർശിച്ചത് എന്നും സുരേഷ് ഭയ്യാ ജോഷി വിശദീകരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതി നടപടികൾക്ക് ശേഷം മാത്രമേ രാമക്ഷേത്ര നിർമ്മാണത്തപ്പറ്റി ആലോചിക്കൂ എന്ന സൂചന നേരത്തെ നരേന്ദ്രമോദിയും നല്‍കിയിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരില്ലെന്ന് കേന്ദ്രസര്‍ക്കാർ നിലപാട് എടുത്തതിന് പിന്നാലെയാണ് ഭയ്യാ ജോഷിയുടെ വിശദീകരണം.

തർക്കഭൂമി സംബന്ധിച്ച കോടതി നടപടികൾ നീണ്ടു പോകുന്ന സാഹചര്യത്തിൽ നിയമനിർമ്മാണത്തിലൂടെ ഉടൻ ക്ഷേത്രം യാഥാർത്ഥ്യമാക്കണം എന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെടുമ്പോഴാണ് 2025ഓടെ ക്ഷേത്രം എന്ന പുതിയ ലക്ഷ്യം ആർഎസ്എസ് നേതാവ് പ്രഖ്യാപിക്കുന്നത്.

കുഭംമേളയ്ക്കിടെ ചേരുന്ന സന്ന്യാസിമാരുടെ സമ്മേളനം ക്ഷേത്ര നിർമ്മാണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് തീരുമാനിച്ചേക്കും. വരുന്ന പൊതുതെരഞ്ഞെടുപ്പിൽ അയോധ്യാ വിഷയം സജീവമാക്കുമെങ്കിലും നിയമനിർമ്മാണത്തിന് തടസമുണ്ടെന്ന കാര്യം ആര്‍എസ്എസ്സും അംഗീകരിക്കുന്നു എന്ന സൂചന സുരേഷ് ഭയ്യാ ജോഷിയുടെ പ്രസ്താവനയിലുണ്ട്.BAYYA JOSHY-RAMATEMPLE

അതേസമയം   2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് എത്തി നിൽക്കേ അയോദ്ധ്യ വിഷയം വീണ്ടും ഉയർത്തി സംഘപരിവാർ രംഗത്ത് .രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രീം കോടതി അനുവദിച്ചാൽ രാജ്യത്ത് കലാപങ്ങളും ഉണ്ടാകില്ലെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ.മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവായ ഇന്ദ്രേഷ് കുമാര്‍ സുപ്രീംകോടതിയോട് ഭീഷണി മുഴക്കി കൊണ്ട് സംസാരിച്ചത്. സുപ്രീംകോടതി തങ്ങളുടെ കൈയ്യിലിരിക്കുന്ന കാലത്തോളം രാമക്ഷേത്രം നിര്‍മിക്കുമെന്ന് യു.പി മന്ത്രി മുകുത് ബിഹാരി വര്‍മ്മ അവകാശപ്പെട്ടിരുന്നു.

2019ന് മുന്നോടിയായി രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് മുന്‍ ബി.ജെ.പി എം.പിയും രാമജന്മഭൂമി ന്യാസ് പ്രസിഡന്റ് രാംവിലാസ് വേദാന്തിയും പറഞ്ഞിട്ടുണ്ട്. അമിത് ഷായും യോഗി ആദിത്യനാഥും ക്ഷേത്രം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് വാഗ്ദാനം നല്‍കിയിരുന്നുവെന്നും വേദാന്തി പറഞ്ഞു. എന്നാല്‍ അമിത് ഷാ പറഞ്ഞെന്നത് ബി.ജെ.പി കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.

Top