തിരിച്ചടി തുടങ്ങി ദിലീപ്: പുള്ളിക്കാരനും, ആദവും, സുജാതയും തീയറ്റർ വിടുന്നു; ലാഭത്തിന്റെ പേരിൽ എതിരാളികളുടെ ചിത്രങ്ങൾ തീയറ്ററിൽ നിന്നു പുറത്താകും

സിനിമാ ഡെസ്‌ക്

കൊച്ചി: ദിലീപ് തന്നെ മുൻകൈ എടുത്തു സ്ഥാപിച്ച തീയറ്റർ അസോസിയേഷനിലൂടെ ദിലീപിന്റെ പ്രതികാരം തുടങ്ങുന്നു. ആദ്യ ഭാര്യ മഞ്ജുവിന്റെയും, പൃഥ്വിരാജിന്റെയും, മമ്മൂട്ടിയുടെയും ചിത്രങ്ങൾക്കെതിരെയാണ് ദിലീപിന്റെ ഇനിയുള്ള നീക്കങ്ങൾ ഉണ്ടാകുക. ഹോൾഡ് ഓവർ എന്ന ഓമനപ്പേരിൽ മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറയും, ആദവും, ഉദാഹരണം സുജാതയും തീയറ്ററുകളിൽ നിന്നു പുറത്താകും. ജയിലിൽ കിടന്ന സമയത്ത് തനിക്കെതിരെ പ്രതികരിച്ചവരെ ഓരോരുത്തരെയായി ദിലീപ് തിരഞ്ഞുപിടിച്ച് ആക്രമിക്കുമെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. 85 ദിവസത്തിനു ശേഷം മലയാള സിനിമയിൽ ദിലീപ് വീണ്ടും പിടിമുറുക്കുന്നതിന്റെ സൂചനകളാണ് ജയിലിൽ നിന്നു പുറത്തിറങ്ങിയ ശേഷം ആദ്യ ദിനം തന്നെ ലഭിക്കുന്നത്.
ദിലീപ് ജയിലിൽ നിന്നു പുറത്തിറങ്ങിയ ശേഷം ദിലീപിനെ വീട്ടിലെത്തി മലയാളത്തിലെ പ്രമുഖ താരങ്ങളിൽ മിക്കവരും കണ്ടിരുന്നു. അതുകൊണ്ടു തന്നെ ദിലീപിന്റെ സ്വാധീനം മലയാള സിനിമയിൽ ഇപ്പോഴും ശക്തമാണെന്നു തെളിയിക്കുന്നതായിരുന്നു ഇത്. ദിലീപിന്റെ റിലീസിനു തൊട്ടു പിന്നാലെ തീയറ്റർ സംഘടന യോഗം ചേർന്ന് ദിലീപിനെ പ്രസിഡന്റായി അവരോധിച്ചിരുന്നു. മോഹൻലാലിന്റെ ഡ്രൈവറും, നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരാണ് ഇവിടെ ദിലീപിനു വേണ്ടി സ്ഥാനം ഒഴിഞ്ഞു നൽകിയത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോഴാണ് ദിലീപ് പ്രതികാരത്തിനൊരുങ്ങുന്നതായുള്ള സൂചന ശക്തമായിരിക്കുന്നത്.
ദിലീപിന്റെ നേതൃത്വത്തിലുള്ള തീയറ്റർ സംഘടനഅടുത്ത ദിവസം തന്നെ വീണ്ടും യോഗം ചേരുമെന്നാണ് സൂചന ലഭിക്കുന്നത്. ദിലീപിനെതിരെ നടിയെ ആക്രമിച്ച കേസിൽ ആദ്യം മുതൽ എതിർത്തു നിന്നിരുന്ന ആദ്യ ഭാര്യ മഞ്ജുവിനെതിരെയാവും ആദ്യ പ്രതികാരം തുടങ്ങുക. മഞ്ജുവിന്റെ സൂപ്പർ ഹിറ്റായി ഓടുന്ന ഉദാഹരണം സുജാത എന്ന സിനിമ ഹോൾഡ് ഓവറിന്റെ പേരിൽ നിലവിൽ ഓടുന്ന തീയറ്ററുകളിൽ നിന്നു സുജാതയെ പുറത്താക്കാനാണ് നീക്കം നടക്കുന്നത്. ഈ തീയറ്ററിൽ നിന്നു സുജാത പുറത്താകുന്നതോടെ ദിലീപിന്റെ പ്രതികാരത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാകും. ഇത്തരത്തിൽ ദിലീപിന്റെ ഭാഗത്തു നിന്നു പ്രതികാരമുണ്ടാകുമെന്നു മുൻകൂട്ടി കണ്ടാണ് മഞ്ജു രാമലീലയ്ക്കു പിൻതുണ നൽകാൻ രംഗത്തിറങ്ങിയത്. എന്നാൽ, ഇതൊന്നും ദിലീപിനെ തണുപ്പിച്ചില്ലെന്നാണ് ആദ്യഘട്ടത്തിൽ ലഭിക്കുന്ന സൂചനകൾ.
ജയിലിൽ കിടന്നപ്പോഴും, കേസിൽ കുടുങ്ങിയപ്പോഴും ദിലീപിനെ ഒരുവാക്കുകൊണ്ടു പോലും പിൻതുണയ്ക്കായിരുന്ന മമ്മൂട്ടിയെയാണ് രണ്ടാം പ്രതികാരത്തിനായി ദിലീപ് ലക്ഷ്യമിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രം കുറച്ചു തീയറ്ററുകളിൽ ബാക്കിയുണ്ട്. ഈ തീയറ്ററുകളിൽ നിന്നു ചിത്രം പുറത്താക്കുന്നതിനാണ് രണ്ടാമത്തെ നീക്കം. പൃഥ്വിരാജിന്റെ പുതിയ സൂപ്പർ ഹിറ്റ് ചിത്രം ആദ്ം ജോൺ സൂപ്പർ ഹിറ്റായി ഓടുന്ന തീയറ്റരുകളിൽ നിന്നു പുറത്താക്കാനുള്ളതാണ് മൂന്നാമത്തെ നീക്കം.

Latest
Widgets Magazine