വര്‍ഗീയത വളര്‍ത്തുന്നു; ശ്രീനാരയണ ഗുരുവിനെ ഹിന്ദു സന്ന്യാസിയായി ചിത്രീകരിച്ച ബിജെപിക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെപ്പറ്റിയുള്ള ബിജെപിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ബിജെപി വര്‍ഗീയ വളര്‍ത്തുകയാണെന്ന് ചെന്നിത്തല പറയുന്നു.

ശ്രീനാരയണ ഗുരു ഹിന്ദു സന്ന്യാസിയാണെന്ന ബിജെപിയുടെ പ്രസ്താവന വര്‍ഗീയത വളര്‍ത്താനുള്ള ബിജെപി അജണ്ടയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ഉപദേശിച്ച ശ്രീനാരായണ ഗുരുദേവനെ കേവലം ഒരു ഹിന്ദു സന്യാസിയായി ചുരുക്കിക്കിട്ടാനുള്ള ബിജെപിയുടെ ശ്രമം വര്‍ഗീയത വളര്‍ത്താനുള്ള അജണ്ടയുടെ ഭാഗമാണെന്നും മതങ്ങള്‍ക്കതീതമായ ആത്മീയതയാണ് ഗുരുദര്‍ശനങ്ങളുടെ അടിത്തറയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ശ്രീനാരായണ ഗുരുവിനെ വെറും ഒരു ഹിന്ദു സന്ന്യാസിയായി സംഘപരിവാറിന്റെ കൂടാരത്തിലെത്തിക്കാനുള്ള ബിജെപിയുടെ ശ്രമം അപഹാസ്യമാണെന്ന് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കിലൂടെ തുറന്നടിച്ചു.

തിരുവോണത്തെ വാമന ജയന്തിയാക്കിയത് പോലുള്ള വക്ര ബുദ്ധിയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന് കണ്ടറിഞ്ഞ ശ്രീനാരായണ ഗുരുവിനെ തങ്ങളുടെ മാത്രം ആളാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപി ശ്രമം കേരളീയ സമൂഹം അംഗീകരിക്കില്ലെന്നും രമേശ് ചെന്നിത്തല ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

നേരത്തെ, കേരളം ലോകത്തിന് സംഭാവന നല്‍കിയ ഏറ്റവും മഹാനായ ഹിന്ദു സന്യാസിയാണ് ശ്രീനാരായണ ഗുരുവെന്നും ഹിന്ദു ധര്‍മ്മത്തെ നവീകരിച്ച വിപ്ലവകാരിയാണെന്നും ബിജെപി ഔദ്യേഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. പരിഷ്‌കാരത്തിന്റെ പേരില്‍ സംസ്‌കാരത്തെയും സ്വന്തം നാടിനെയും തള്ളി പറയാന്‍ മടി കാണിക്കാത്ത ഇന്നത്തെ കപട പുരോഗമന വാദികള്‍ക്ക് ഒരു പാഠമാണ് ഗുരുദേവന്റെ പ്രവര്‍ത്തികള്‍ എന്ന് പറഞ്ഞ ബിജെപിയുടെ പോസ്റ്റില്‍ ഗുരു ഉയര്‍ത്തിയ ചിന്തകള്‍ക്ക് സ്വീകാര്യത വര്‍ധിക്കുന്നത് കണ്ട് അദ്ദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ ഒരിക്കല്‍ അദ്ദേഹത്തെ കണക്കറ്റ് പരിഹസിച്ചിരുന്നവരും പുലഭ്യം പറഞ്ഞിരുന്നവരുമാണെന്നും ബിജെപി സൂചിപ്പിച്ചിരുന്നു. ഗുരുദേവ ദര്‍ശനങ്ങളെ വക്രീകരിച്ച് അദ്ദേഹത്തെ ഈ നാടിന്റെ ദേശീയ ധാരയില്‍ നിന്ന് അടര്‍ത്തി മാറ്റാനുള്ള ഏതൊരു ശ്രമങ്ങളെയും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ബിജെപി കൂട്ടിചേര്‍ത്തിരുന്നു.

ബിജെപി നേതാവ് കെ സുരേന്ദനെ വെല്ലുവിളിച്ച് സ്വാമി സന്ദീപ് ചൈതന്യ; തട്ടിപ്പ് നടത്തിയെന്ന ആരോപണം തെളിയിക്കണമെന്ന് സ്വാമി അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹത്തിന് മന്ത്രിമാരും എംഎല്‍എമാരും; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഇന്ത്യയില്‍ ബിജെപി തരംഗം ..ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പാര്‍ട്ടിയടക്കം ബിജെപിയിലേക്ക്,അമിത് ഷായുടെ ഓപ്പറേഷന്‍ ലക്ഷദ്വീപിനെക്കുറിച്ച് അറിഞ്ഞത് മോദി മാത്രം ബിജെപിയില്‍ കടുത്ത അസംതൃപ്തി ..ആര്‍ എസ് എസ് പാഴുകളെ തങ്ങളെന്തിനു ചുമക്കണമെന്ന് ചോദ്യം !.. പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ ഇറങ്ങിപോകണമെന്ന് ശോഭാ സുരേന്ദ്രന്‍
Latest