റമ്‌സാന്‍ വ്രതത്തിന് ഇന്നു തുടക്കം; ഇനി വ്രതശുദ്ധിയുടെ നാളുകള്‍

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ റംസാന്‍ വ്രതത്തിന്  തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് കാപ്പാട് മാസപ്പിറവി കണ്ടതായും ഇന്ന്‌  റംസാന്‍ ഒന്നായിരിക്കുമെന്നും വിവിധ മതസംഘടനകള്‍ അറിയിച്ചു.

ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി  പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍,  കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ ശനിയാഴ്ച റംസാന്‍ വ്രതം ആരംഭിക്കുന്നതായി അറിയിച്ചു. തിരുവനന്തപുരം പാളയം ഇമാം, എപി വിഭാഗം സമസ്ത അധ്യക്ഷന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരും വ്രതാരംഭം സ്ഥിരീകരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗള്‍ഫ് രാജ്യങ്ങളിലും റംസാന്‍ നോമ്പിന് ഇന്നാണ് തുടക്കം കുറിക്കുന്നത്‌.

Top