രഞ്ജിനി ഹരിദാസിന്റെ പ്രതിശ്രുത വരന്‍ തിരശീലക്കു മുന്നില്‍ വരുന്നു

രഞ്ജിനി ഹരിദാസിന്റെ പ്രതിശ്രുത വരന്‍ തിരശീലക്കു മുന്നില്‍ വരുന്നു.  പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് രഞ്ജിനി ഹരിദാസിന്റേത്. തന്റെ രീതികളുമായി ഒത്തുപോകുന്ന, തന്നെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്ന ഒരാളെ വിവാഹം ചെയ്യും എന്ന് രഞ്ജിനി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു, ഇപ്പോഴിതാ രഞ്ജിനിയുടെ പ്രതിശ്രുത വരനെ ഒരു പരിപാടിയിലൂടെ പരിചയപ്പെടുത്തുന്നു.

പക്രുവും കൂട്ടരും അവതരിപ്പിക്കുന്ന മഴവില്‍ മനോരമയിലെ കോമഡി സര്‍ക്കസ് എന്ന പരിപാടിയിലാണ് രഞ്ജിനിയുടെ പ്രതിശ്രുത വരനെ പരിചയപ്പെടുത്തുന്നത്. പരിപാടിയുടെ പ്രമോ വീഡിയോ പുറത്ത് വിട്ടതോടെ പ്രേക്ഷകരും ആകാംക്ഷയിലായത്.

 

34 വയസ്സ് പ്രായമായിട്ടും തനിക്കെന്താ വിവാഹം നടക്കാത്തത് എന്ന് രഞ്ജിനിയും പ്രമോയില്‍ ചോദിക്കുന്നു. വിവാഹമെന്ന സ്വപ്നവുമായി ഒരുപാട് വര്‍ഷം സ്വപ്നം കണ്ടിരുന്നുവെന്നും ഒരുപാട് പേരുടെ പുറകെ നടന്നിരുന്നെന്നും രഞ്ജി പറഞ്ഞു. രഞ്ജിനിയ്‌ക്കൊപ്പം നടി സൃന്ദ അഷബും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Latest
Widgets Magazine