രണ്‍ബീറിന്റെ നഗ്‌ന ഫോട്ടോ വൈറലായി. താരത്തിന്റെ പൂര്‍ണ നഗ്‌നനായിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയായില്‍

ന്യുഡല്‍ഹി :രണ്‍വീര്‍ സിങിന്റെ പൂര്‍ണ നഗ്‌നനായിരിക്കുന്ന ഒരു ചിത്രം ഇന്ന് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. പണ്ട് മോഡലിങിന്റെ ഭാഗമായി എടുത്ത ചിത്രമാണിതെന്നാണ് കരുതുന്നത്. നിറയെ വെള്ളമുള്ള ഒരു ബാത്ടബ്ബില്‍ ചുരുണ്ടുകൂടി കിടക്കുന്ന രണ്‍വീറിന്റെ പഴയൊരു ചിത്രമാണ് വൈറലായിരിക്കുന്നത്. ചിത്രത്തിലെങ്ങും ദീപിക ഇല്ലെങ്കിലും രണ്‍വീറിനെക്കുറിച്ചുള്ള ട്രോളുകളില്‍ ദീപികയും ഉണ്ടായിരിക്കണമെന്ന വാശിയാണെന്നു തോന്നുന്നു ട്രോളന്മാര്‍ക്ക്. ദീപിക കാന്‍ ഫെസ്റ്റിവലിനു പോയതോടെ രണ്‍ബീറിന് വസ്ത്രങ്ങള്‍ ഇല്ലാതായെന്നു പറഞ്ഞാണ് ചിത്രം ഷെയര്‍ ചെയ്യുന്നത്.

ദീപികയുടെ വസ്ത്രം കിട്ടാതായപ്പോള്‍ നഗ്‌നനായിരിക്കുന്ന രണ്‍വീര്‍ എന്നും ബിഫിക്രെയുടെ പരാജയത്തില്‍ വിഷമിച്ചിരിക്കുന്ന ചിത്രമാണെന്നുമൊക്കെ പോകുന്നു കമന്റുകള്‍. അതിനെ പിന്തുടര്‍ന്നാണ് പുതിയ ട്രോളുകളും. ബേഫിക്രേ പരാജയപ്പെട്ടതില്‍ മനം നൊന്ത് ഇരിക്കുകയാണ് റണ്‍വീര്‍ എന്നും ചിലര്‍ പറയുന്നു. പക്ഷേ ഫോട്ടോയോ ട്രോളുകളോ യുവ താരത്തെ ബാധിച്ചിട്ടില്ല. ഇതെല്ലാം കൂളായി കാണുന്ന താരം ഷൂട്ടിങും യാത്രകളുമായി അടിച്ചു പൊളിക്കുകയാണ്. എന്തായാലും ട്രോളുകള്‍ അത്ര പുത്തരിയല്ലാത്ത രണ്‍വീര്‍ ഇതും മുമ്പത്തെ അതേ സ്പിരിറ്റോടെ തന്നെ കാണുമെന്നാണു തോന്നുന്നത്.

View image on Twitter

പക്ഷേ കാമുകന്റെ ഫോട്ടോ വൈറലായതോടെ അനാവാശ്യമായി കാമുകി ദീപിക പദുക്കോണിനെയും വിമര്‍ശിക്കുകയും കളിയാക്കുകയുമാണ് ആരാധകര്‍.ബോളിവുഡിന്റെ ഹീറോ രണ്‍വീര്‍ സിങ് ട്രോളന്മാരുടെ പ്രിയപ്പെട്ട താരമാണ്. രണ്‍വീര്‍ സിങ്ങ് എന്തെങ്കിലും ചെറിയ അബദ്ധം കാണിച്ചാല്‍ മതി അതപ്പോള്‍ വൈറലാക്കാനും ട്രോളുകളാക്കാനും കാത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍ .അതിനു കാരണവുമുണ്ട്, മുമ്പൊരിക്കല്‍ വ്യത്യസ്തമായൊരു വസ്ത്രം ധരിച്ച് രണ്‍വീര്‍ ഇറങ്ങിയപ്പോള്‍ ഫാഷനിസ്റ്റുകളൊക്കെ ഇതെന്തു വസ്ത്രം എന്ന് അമ്പരന്നിരുന്നു. അന്ന് ദീപികയുടെ വാര്‍ഡ്രോബില്‍ നിന്നും അടിച്ചു മാറ്റിയതാകും എന്നു പറഞ്ഞ് രണ്‍വീറിന്റെ ഫാഷന്‍ സെന്‍സിനെ തന്നെ തകര്‍ത്തുകളഞ്ഞു. അതാണ് ഇത്തവണയും ട്രോളന്മാര്‍ സ്വീകരിച്ചത്.

Latest