പൂജിച്ച വെള്ളം നല്‍കി ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ആള്‍ദൈവം ബലാത്സംഗം ചെയ്തു

ആള്‍ ദൈവം വീട്ടമ്മയെ ബലാത്സംഗം ചെയ്തതായി പരാതി. വന്ധ്യതാ ചികിത്സയ്ക്കായി അടുത്തെത്തിയ മുപ്പത്തേഴുകാരിയായ വീട്ടമ്മയെ ആണ് ആള്‍ദൈവം ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്വയം പ്രഖ്യാപിത ആള്‍ദൈവമായ അജയ് ചൗധരിയെ(45) വിഹാറിലുള്ള വസതിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നൈഗോള്‍ സ്വദേശിനിയാണ് ബലാത്സംഗത്തിന് ഇരയായ വീട്ടമ്മ. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇവര്‍ക്ക് കുഞ്ഞുണ്ടായില്ല. അങ്ങനെയാണ് ആള്‍ദൈവത്തിന് അടുത്തെത്തുന്നത്. പ്രത്യേക പൂജകള്‍ ചെയ്താല്‍ ഗര്‍ഭം ധരിക്കുമെന്ന് ചൗധരി ഉറപ്പുനല്‍കി.

ചൗധരിയുടെ നിര്‍ദ്ദേശപ്രകാരം ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ യുവതിക്ക് പൂജിച്ച വെള്ളം നല്‍കി. ഇത് കുടിച്ച യുവതി ബോധരഹിതയായതോടെ ചൗധരി ബലാത്സംഗം ചെയ്തു. മാസങ്ങളോളം ചൗധരിയുടെ പീഡനത്തിന് ഇരയായ ശേഷമാണ് യുവതിയ്ക്ക് താന്‍ പീഡനത്തിന് ഇരയായെന്ന കാര്യം മനസിലായത്. സംഭവങ്ങള്‍ ആരോടെങ്കിലും തുറന്ന് പറഞ്ഞാല്‍ ആഭിചാരം ചെയ്ത് കൊല്ലുമെന്ന് ചൗധരി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് വ്യക്തമാക്കി. പിന്നീട് ധൈര്യം സംഭരിച്ച് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

14 വയസുമുതല്‍ പീഡനം; വിവാഹജീവിതം പഠിപ്പിക്കുകയാണെന്ന് അച്ഛന്‍, രണ്ട് വര്‍ഷങ്ങളില്‍ കുട്ടി അനുഭവിച്ചത് ക്രൂരപീഡനം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലയില്‍വീഴ്ത്തി ബലാത്സംഗം; തൃശ്ശൂരില്‍ പിടിയിലായത് പത്ത് യുവാക്കളുടെ സംഘം ഒപ്പം കളിക്കാമെന്ന് പറഞ്ഞ് അഞ്ചുവയസുകാരിയെ കൂട്ടി, ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡനം; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍ ഫേസ്ബുക്ക് വഴി കുരുക്കിലാക്കിയത് ഇരുപതിലധികം പെണ്‍കുട്ടികളെ; ലൈംഗീക ബന്ധത്തിന് ഇരയാക്കി വീഡിയോ ചിത്രീകരിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡനം; രണ്ട് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
Latest
Widgets Magazine