65കാരിയെ കൗമാരക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു; ഒരാള്‍ പിടിയില്‍

ചെന്നൈ:65കാരിയെ കൂട്ടബലാത്സംഗം ചെയ്ത കൗമാരക്കാരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ വ്യസര്‍പടി എം.കെ.ബി. നഗറില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ നാലോടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഉറങ്ങുകയായിരുന്ന വയോധികയെ പ്രതികള്‍ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. വയോധിക നിലവിളിച്ചതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ വയോധികയെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത എം.കെ.ബി. നഗര്‍ പോലീസ് വയോധികയുടെ മൊഴിയനുസരിച്ച് പ്രദേശവാസിയായ 17 കാരനെ പിടികൂടി. ചോദ്യം ചെയ്യലിനുശേഷം ഇയാളെ കെല്ലീസ് ജുവൈനല്‍ ഹോമിലേക്ക് മാറ്റി. കൂട്ടാളികളായ മറ്റു രണ്ടുപേരെ അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.

Top