പോലീസിന്റെ അനാസ്ഥ വീണ്ടും …കുണ്ടറയില്‍ ദൂരൂഹസാഹചര്യത്തില്‍ മരിച്ച പത്തുവയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസ് മുക്കി; സിഐയെ സസ്‌പെന്‍ഡ് ചെയ്തു. മരണം സംഭവിച്ചത് നിരന്തര ഉപദ്രവത്തെ തുടര്‍ന്ന്

കൊല്ലം : പോലീസിന്റെ അനാസ്ഥ വീണ്ടും ….കുണ്ടറയില്‍ ദൂരൂഹസാഹചര്യത്തില്‍ മരിച്ച പത്തുവയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മുക്കിയ സിഐയെ സസ്‌പെന്‍ഡ് ചെയ്തു.കുണ്ടറയില്‍ രണ്ടുമാസം മുമ്പു ദുരൂഹസാഹചര്യത്തില്‍ മരിച്ച പത്തുവയസുകാരി ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു. പെണ്‍കുട്ടിയുടെ ബന്ധു പോലീസ് കസ്റ്റഡിയില്‍. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കുണ്ടറ സി.ഐ. സാബുവിനെ തിരുവനന്തപുരം റേഞ്ച് ഐ.ജി. സസ്‌പെന്‍ഡ് ചെയ്തു. കുട്ടി ലൈംഗികപീഡനത്തിനിരയായെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഗൗരവമായെടുക്കാനോ അതേകുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനോ തയ്യാറാകാത്തതിന്റെ പേരിലാണു നടപടി.അതേസമയം, കുണ്ടറയില്‍ പത്തുവയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ വീട്ടുകാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. എന്നാല്‍, സര്‍ക്കാരിനു കേസ് അങ്ങനെ വെറുതേവിടാനാകില്ല. കര്‍ശന അന്വേഷണം നടത്തി പ്രതികളെ വെളിച്ചത്തു കൊണ്ടുവരുമെന്നു മന്ത്രി ഉറപ്പുനല്‍കി.
കഴിഞ്ഞ ജനുവരി 15നാണ് കുട്ടിയെ വീട്ടിലെ ജനാലക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ നിലത്തു മുട്ടിയ നിലയിലായിരുന്നു മൃതദേഹം. മരണത്തെക്കുറിച്ചുള്ള സംശയം നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയും മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കുകയും ചെയ്തു.സ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അഞ്ചുദിവസത്തിനുള്ളില്‍ പോലീസിനു കൈമാറിയിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പെണ്‍കുട്ടി നിരന്തരം ലൈംഗികചൂഷണത്തിന് ഇരയായെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മൃതദേഹത്തില്‍ 22 മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൊല്ലം റൂറല്‍ എസ്.പി: എസ്. സുരേന്ദ്രനും കുണ്ടറ സി.ഐക്കും ലഭിച്ചിരുന്നു. എന്നാല്‍, തുടരന്വേഷണം നടത്താതെ റിപ്പോര്‍ട്ട് പോലീസ് മുക്കി.

കുടുംബപ്രശ്‌നമാണ് ആത്മഹത്യക്കു കാരണമെന്നെഴുതിയ കുറിപ്പ് കുട്ടിയുടെ മൃതദേഹത്തിനു സമീപം കണ്ടെത്തിയിരുന്നു. തീയതിയും ഒപ്പും സഹിതമാണു കുറിപ്പ്. എന്നാല്‍, ഇതു കുട്ടി എഴുതിയതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മറ്റാരെങ്കിലും കുറിപ്പെഴുതി കുട്ടിയെ കൊലപ്പെടുത്തിയതാണോ എന്ന സംശയമാണ് ഇപ്പോള്‍ പ്രബലമായത്. കുട്ടിയുടെ കൈയക്ഷരം പോലും പോലീസ് ഒത്തുനോക്കിയിട്ടില്ല. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ മനംനൊന്ത് പെണ്‍കുട്ടി തൂങ്ങിമരിച്ചെന്നായിരുന്നു കുണ്ടറ പോലീസിന്റെ നിലപാട്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നു കാട്ടി പോലീസ് അധികൃതര്‍ക്കു നിരവധി പരാതികള്‍ അയച്ചെങ്കിലും ഇതുവരെ നടപടി എടുത്തില്ലെന്നു പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുണ്ടറ പോലീസ് സ്‌റ്റേഷനില്‍ നിരവധിതവണ കയറിയിറങ്ങി. സി.ഐയെ നേരില്‍ കണ്ടിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ലന്നു പിതാവ് പറയുന്നു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ദക്ഷിണമേഖലാ ഐ.ജി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണു നിര്‍ദേശം. കൊല്ലം ശിശുക്ഷേമസമിതിയും കുണ്ടറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കുട്ടി പഠിച്ച സ്‌കൂളിന്റെ പ്രിന്‍സിപ്പലും റിപ്പോട്ടുകള്‍ ഫയല്‍ ചെയ്യണം.

Top