വി​ദ്യാ​ര്‍​ഥി​നി​യെ ഒ​ന്ന​ര വ​ര്‍​ഷ​ത്തോ​ളം അ​ധ്യാ​പ​ക​ര്‍ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി

ജയ്പുര്‍: രാജസ്ഥാനിലെ സ്വകാര്യ സ്കൂളില്‍ വിദ്യാര്‍ഥിനിയെ എട്ട് അധ്യാപകര്‍ ഒന്നര വര്‍ഷത്തോളം പീഡനത്തിനിരയാക്കിയതായി പരാതി. രാജസ്ഥാന്‍ ബിക്കാനെറിലായിരുന്നു സംഭവം. 13 വയസുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

അധ്യാപകര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഒന്നരവര്‍ഷത്തോളം പീഡിപ്പിച്ചതായി പറയുന്നു. പെണ്‍കുട്ടി ഗര്‍‌ഭിണിയായതിനെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കുകയും ചെയ്തു. അടുത്തിടെ പെണ്‍കുട്ടിക്ക് രക്താര്‍ബുദമാണെന്നാണ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. 2015 ഏപ്രില്‍‌ മാസമാണ് ആദ്യമായി പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top