എംഎല്‍എയായി തുടരാം; കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ

കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ. സുപ്രീംകോടതിയാണ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തത്. എന്നാല്‍ എംഎൽഎ എന്ന നിലയിൽ വോട്ടു ചെയ്യാനും ആനുകൂല്യങ്ങള്‍ കൈപ്പറ്റാനുമാകില്ലെന്നും കോടതി വ്യക്തമാക്കി.

സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കാരാട്ട് റസാഖ് പ്രതികരിച്ചു. വോട്ടർമാരായ കെ പി മുഹമ്മദും മൊയ്തീൻ കുഞ്ഞും നൽകിയ ഹർജിയിലായിരുന്നു കൊടുവള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലായിരുന്നു ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കി ഉത്തരവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വിധിയാണ് സുപ്രീംകോടതി ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. എം എ റസാഖിന്‍റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപമാനിച്ചു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.

Top