സാരി മാറിക്കിടക്കുകയാണോ?ബ്രാ സ്ട്രാപ്പ് പുറത്തു കാണുന്നുണ്ടോ? താഴെ വീണ ഒരു സാധനം കുനിഞ്ഞെടുക്കും മുന്‍പ് ചുറ്റും നോക്കണോ? ഷാള്‍ ധരിക്കാതെ പുറത്തിറങ്ങിയാലുള്ള തുറിച്ച്‌നോട്ടം എങ്ങനെ സഹിക്കും?മാറ് തുറന്ന ആരതി പറയുന്നു

കൊച്ചി: മാറിതുറക്കൽ സമരം അതിശക്തമായി ചർച്ചയാകുമ്പോൾ സ്ത്രീയുടെ ശരീരശാത്രവും ചർച്ച ചെയ്യപ്പെടുകയാണ് . സാരി മാറിക്കിടക്കുകയാണോ?ബ്രാ സ്ട്രാപ്പ് പുറത്തു കാണുന്നുണ്ടോ? താഴെ വീണ ഒരു സാധനം കുനിഞ്ഞെടുക്കും മുന്‍പ് ചുറ്റും നോക്കണോ? ഷാള്‍ ധരിക്കാതെ പുറത്തിറങ്ങിയാലുള്ള തുറിച്ച്‌നോട്ടം എങ്ങനെ സഹിക്കും? അധ്യാപികയും സ്വതന്ത്ര ചിന്തകയുമായ ആരതിയുടെ സ്ത്രീസ്വാതന്ത്ര്യ സമര രീതി സോഷ്യല്‍മീഡിയയില്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. മാര്‍ച്ച് ഏഴിന് നഗ്നമായ തന്റെ മാറിടത്തില്‍ പുസ്തകം വെച്ച് മറച്ച് ഫോട്ടോ ഫെയിസ്ബുക്കിലിട്ടതോടെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. ഫോട്ടോ കണ്ട് കണ്ണുരുട്ടണ്ട, ഭയങ്കര ചൂട് എന്നായിരുന്നു ആരതിയുടെ കമന്റ്. ഏതാണ്ട് ഒരു വര്‍ഷം മുമ്പ് തിരുവനന്തപുരം മ്യൂസിയത്ത് ആരതിയും ഭര്‍ത്താവ് വിഷ്ണുവും (ഇരുവരും അന്ന് വിവാഹിതരാകാന്‍ പോകുന്നേ ഉണ്ടായിരുന്നുള്ളൂ) വച്ച് പൊലീസുകാരുടെ സദാചാര ഗുണ്ടായിസത്തിന് ഇരയായി. അതില്‍ പ്രതിഷേധിച്ച് വിഷ്ണുവും ആരതിയും ഫേസ്ബുക്ക് ലൈവിലൂടെ തത്സമയം പ്രതികരിച്ചിരുന്നു. അതിന് വലിയ ജനകീയപിന്തുണ ലഭിച്ചിരുന്നു.

മാർച്ച് ഏഴിന് തൻ്റെ വൈകാരികാവസ്ഥ പങ്കു വച്ചുകൊണ്ട് എഴുതിയ കുറിപ്പിനൊപ്പം ആരതി നഗ്നമായ മാറിടം വായിച്ചുകൊണ്ടിരുന്ന പുസ്തകം കൊണ്ടു മറച്ച് ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തത്. ‘പിന്നെ ഫോട്ടോ കണ്ടു കണ്ണുരുട്ടണ്ട. ഭയങ്കര ചൂട്’ എന്നായിരുന്നു ചിത്രത്തെപ്പറ്റിയുള്ള ആരതിയുടെ കമൻ്റ്.ആ ചിത്രം പ്രസിദ്ധീകരിച്ചതിനെ കുറിച്ച് ഉണ്ടായ വിരുദ്ധാഭിപ്രായങ്ങളും കഴിഞ്ഞ ദിവസം കോഴിക്കോട് ഫരൂഖ് കോളേജിലെ അധ്യാപകൻ ജൗഹർ നടത്തിയ സദാചാര കൗൺസിലിംഗും വിഷയമാക്കി മറ്റൊരു നഗ്ന മാറിട ചിത്രം പോസ്റ്റ് ചെയ്ത് ആരതി പ്രതിഷേധിച്ചു. ആ പോസ്റ്റിനു കീഴിലെ കമൻ്റ് ആയാണ് പങ്കാളി വിഷ്ണു മാറുതുറക്കൽ സമരചിത്രം പോസ്റ്റ് ചെയ്തത്. ഇണയുടെ ചിത്രം ‘തെളിച്ചം പോരാത്തവർക്ക്’ എന്ന ക്യാപ്ഷനോടെയാണ് വിഷ്ണു ചിത്രം പോസ്റ്റ് ചെയ്തത്.arathy-blur-645x420

മാര്‍ച്ച് ഏഴിന് ആരതിയിട്ട ഫോട്ടോ പ്രസിദ്ധീകരിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കോഴിക്കോട് ഫറൂഖ് കോളജിലെ അധ്യാപകന്‍ ജൗഹര്‍ പെണ്‍കുട്ടികള്‍ക്ക് സദാചാരകൗണ്‍സിലിംഗ് നടത്തിയത് വിവാദമായത്. തുടര്‍ന്ന് ത്‌ന്റെ നഗ്നമായ മാറിടത്തിന്റെ ഫോട്ടോ ഫെയിസ്ബുക്കിലിട്ട് ആരതി പ്രതിഷേധിച്ചു. അതോടെ സദാചാര ആങ്ങിളമാര്‍ സടകുടഞ്ഞെണീറ്റു… അതിനെല്ലാം ആരതി മറുപടി നല്‍കുന്നു….
എല്ലാറ്റിനും കൂടെ മറുപടി ഇടാന്‍ ഒരു മൂഡില്ല.. എന്നാലും ചിലതിന്:

വേശ്യ, ആളെ വിളിച്ചു കയറ്റാനുള്ള ഉദ്ദേശ്യം എന്ന് ചില കമന്റുകള്‍ കണ്ടു:
ഉത്തരം ആവര്‍ത്തനം ആണ്. ഇങ്ങനെ ഒരു ചിത്രം ഇത്തരം ഉദ്ദേശത്തോട് കൂടി മാത്രമേ പറ്റൂ എന്നുള്ള ചിന്ത മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

എന്തിനാണ് ഇങ്ങനെ ഒരു സമര രീതി തുണി അഴിച്ചാൽ സമത്വം വരുമോ ?

ആദ്യമേ പറഞ്ഞു, സമരത്തിന് തുടക്കമിടാനല്ല, എന്റെ വ്യക്തിപരമായ പ്രതിഷേധം എന്റെ സര്‍ക്കിളില്‍ പ്രകടിപ്പിക്കാനായിരുന്നു അത്. അത് വാര്‍ത്തയായി എന്നുള്ളതാണ്, സ്വാഭാവികമായി നമ്മള്‍ കാണേണ്ട കാര്യത്തെ എന്തുമാത്രം പൊതുബോധം പിടിച്ചുകെട്ടിവച്ചിരിക്കുന്നു എന്നതിന് തെളിവ്. അതു ഒരു പ്രതിഷേധ ക്യാമ്പയിന്‍ ആയി മാറുന്നെങ്കില്‍, അതും ഒരു രീതി തന്നെയാണ്. സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തെ കുറിച്ചോര്‍ത്ത് ടെന്‍ഷനടിക്കാതെ ജീവിക്കാന്‍ പറ്റുന്ന ഒരു കാലം വന്നാല്‍ നമുക്കതെന്ത് വ്യത്യാസമുണ്ടാക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ പറ്റില്ല.

ചൂടെടുക്കുമ്പോള്‍ ഷര്‍ട്ടിന്റെ രണ്ടു മൂന്നു ബട്ടന്‍സ് അഴിച്ചിടാന്‍ പറ്റുന്നതും, ബ്രാ സ്ട്രാപ്പ് പുറത്തു കാണുന്നുണ്ടോ എന്നു ടെന്‍ഷനടിക്കാതിരിക്കാന്‍ പറ്റുന്നതും, സാരി മാറിക്കിടക്കുകയാണോ എന്നു സദാ ശ്രദ്ധിക്കേണ്ടി വരാത്തതും ,താഴെ വീണ ഒരു സാധനം കുനിഞ്ഞെടുക്കും മുന്‍പ് ചുറ്റും പേടിച്ചു നോക്കേണ്ടി വരാത്തതും, ഷാള്‍ ധരിക്കാതെ പുറത്തിറങ്ങിയാല്‍ അപമാനിക്കുന്ന നോട്ടങ്ങള്‍ സഹിക്കേണ്ടി വരാത്തതും ഒക്കെയായ ഒരു ലോകം പെണ്ണിന്റെ കോന്‍ണ്‍ഫിഡന്‍സും സ്വാതന്ത്ര്യവും എന്തുമാത്രം വര്‍ദ്ധിപ്പിക്കുമെന്നു ആലോചിച്ചു നോക്കൂ! പുരുഷന്മാര്‍ക്ക് സ്വാഭാവികമായി ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം സ്ത്രീകള്‍ ചെയ്യുമ്പോള്‍ ഇങ്ങനെ ഒരു ചോദ്യം വരുന്നതല്ലേ അസ്വഭാവികം?arathi 1

ആണിന് ലൈംഗികാര്‍ഷണം ഉണ്ടാക്കുന്ന അവയവമല്ലേ മുല? അതു പ്രദര്‍ശിപ്പിക്കാന്‍ അവകാശം വേണമെന്ന് പറയുന്നത് ശരിയാണോ?

ഗേ പുരുഷന്മാര്‍ സമൂഹത്തില്‍ കുറേയൊക്കെ ഉണ്ട്. അവര്‍ക്ക് ആകര്‍ഷണം ഉണ്ടാകുമെന്ന പേടി മറ്റു പുരുഷന്മാരെ ഇഷ്ടമുള്ള വസ്ത്രധാരണത്തില്‍ നിന്നു പുറകോട്ട് വലിക്കുന്നുണ്ടോ? അതായത് ബോധമുള്ള, ബഹുമാന്യരായ പുരുഷന്മാര്‍ ഇതൊരു കാര്യമായി എടുക്കേണ്ട ആവശ്യമേയില്ല.

കേരളീയസമൂഹം ഇത്തരമൊരു സമരം നേരിടാനുള്ള പക്വത നേടിയോ?

എനിക്കുറപ്പില്ല. പക്ഷെ ഒന്നറിയാം. ഒരുപാട് പേര്‍ ആഗ്രഹിക്കുന്ന, പക്ഷെ സാഹചര്യവശാല്‍ മുന്നിട്ടിറങ്ങാന്‍ കഴിയാതിരുന്ന ഒരു കാര്യമാണിത്. ടാഗ് ചെയ്തു അസഭ്യവര്‍ഷം ചൊരിയുന്നവര്‍ മാത്രമല്ല, തങ്ങള്‍ക്കു ചെയ്യാന്‍ ധൈര്യം ലഭിക്കാത്ത പെണ്‍കുട്ടികള്‍, ഇങ്ങനെയൊരു കാര്യം ചെയ്തു കണ്ടതില്‍ സന്തോഷവും പിന്തുണയും അറിയിക്കുന്നുണ്ട്. ഒറ്റ ദിവസം കൊണ്ട്, ഒരാളെ കൊണ്ട് സമൂഹത്തെ മാറ്റിമറിക്കാനാവില്ല. പക്ഷെ തുടക്കമിടാന്‍ ഒരാള്‍ മതി. ഇങ്ങനെയൊരു ആശയമുണ്ട്, അങ്ങനെ ചിന്തിക്കുന്നവര്‍ സമൂഹത്തിലുണ്ട് എന്നൊരു തിരിച്ചറിവുണ്ടാകാന്‍ ഒരാള്‍ മതി. ഭാവിയില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകാന്‍ ഇന്ന് ആരെങ്കിലും തുടക്കമിട്ടേ പറ്റൂ. രീതികള്‍ മാറണം വ്യവസ്ഥിതി നന്നാവണം എന്നു ആത്മഗതം ചെയ്താല്‍ മാത്രം പോരാ എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.ARATHY BREAST
ഇതു ഒരുതരം എക്‌സ്ട്രീമിസമല്ലേ?

എല്ലാവര്‍ക്കും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ഉണ്ടാകണമെന്ന കാര്യത്തില്‍ ഞാന്‍ എക്‌സ്ട്രീമിസ്റ്റ് ആണ്. ജാതിയുടെയോ ലിംഗത്തിന്റെയോ പേരില്‍ ഒരാള്‍ പോലും വിവേചനം അനുഭവിക്കേണ്ടി വരരുത് എന്ന കാര്യത്തില്‍ ഞാന്‍ എക്‌സ്ട്രീമിസ്റ്റ് ആണ്. ഒരാള്‍ പോലും പട്ടിണി കിടന്നു മരിക്കരുത്, ഒരാള്‍പോലും തെരുവില്‍ കിടന്നു മരിക്കരുത്, ഒരാള്‍ക്ക് പോലും അര്‍ഹിക്കുന്ന ചികിത്സ കിട്ടാതെ വരരുത് അങ്ങനെ ഒരുപാട് കാര്യങ്ങളില്‍ ഞാന്‍ എക്‌സ്ട്രീമിസ്റ്റ് ആണ്. ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടുകളില്‍ നിങ്ങള്‍ക്ക് കുഴപ്പമൊന്നും തോന്നുന്നില്ലെങ്കില്‍ , സ്വന്തം ശരീരത്തില്‍ എന്തു ധരിക്കണമെന്നതില്‍ ഒരാണിന് തീരുമാനിക്കാവുന്നത്രയും അധികാരം പെണ്ണിന് വേണം എന്നു പറയുന്നത് എങ്ങനെ എക്‌സ്ട്രീമിസം ആയി തോന്നുന്നു. സ്വന്തം ശരീരത്തിന് മേലുള്ള അവകാശം, മദ്രസയിലെ അധ്യാപകണോ, പള്ളീലച്ചനോ, നാട്ടുകാര്‍ക്കൊ വീട്ടുകാര്‍ക്കോ അല്ല, എനിക്ക് തന്നെയാണ് എന്നു പറയുന്നത് എങ്ങനെ എക്‌സ്ട്രീമിസമാകുന്നു?എല്ലാ സ്ത്രീകളും മേല്‍വസ്ത്രമിടാതെ നടക്കാനല്ലേ നിങ്ങളുടെ ആഹ്വാനം?
അല്ല. മേല്‍വസ്ത്രമിടാന്‍ തോന്നുമ്പോള്‍ ഇടാനും അസൗകര്യം തോന്നുമ്പോള്‍ അഴിച്ചുവയ്ക്കാനും ആരെയും പേടിക്കേണ്ടി വരാത്ത ഒരു സമൂഹമായി മാറാനാണ് ആഹ്വാനം.

പബ്ലിസിറ്റി സ്റ്റണ്ടല്ലേ ഇത്?
എന്റെ പൊന്നു സുഹൃത്തുക്കളെ , കഴിഞ്ഞകൊല്ലം അപ്രതീക്ഷിതമായി നടന്ന ഒരു കാര്യം ഭയങ്കരമായി പബ്ലിസിറ്റിയും വിവാദങ്ങളുമുയര്‍ത്തിയപ്പോള്‍ ടെന്‍ഷന്‍ താങ്ങാനാവാതെ ആരോഗ്യത്തെ ബാധിച്ചു ആശുപത്രിയിലായ പാര്‍ട്ടിയാണ് ഞാന്‍. ആ എന്നെപ്പറ്റി ഇങ്ങനെയൊക്കെ പറയുന്നത് ക്രൂരതയാണ്.പ്രിവിലേജ് ഇല്ലാത്ത സ്ത്രീകള്‍ക്ക് ഇതൊന്നും ബാധകമാവില്ല.

Latest
Widgets Magazine