വേദനയാല്‍ ഹൃദയം നിലയ്ക്കുന്നുവെന്ന് മോഹന്‍ലാല്‍; തിരിച്ചടിക്കാന്‍ ഒരോ പട്ടാളക്കാരന്റേയും ചോര തിളയ്ക്കുന്നുവെന്ന് മേജര്‍ രവി

നാല്‍പത്തി നാല് ജവാന്‍മാരുട വിരമൃത്യുവിനിടയാക്കിയ ഭീകരാക്രമണത്തിനെതിരെ ലോകം മുഴുവന്‍ പ്രതിഷേധിക്കുമ്പോള്‍ മലയാള സിനിമാ പ്രവര്‍ത്തകരും ആദരാജ്ഞലികളുമായി രംഗത്ത്. മോഹന്‍ലാലും കുഞ്ചാക്കോബോബനും നിവിന്‍ പോളിയും മേജര്‍ രവിയും ക്രിക്കറ്റ് താരം ഗൗതംഗംഭീറുമെല്ലാം പ്രതികരിച്ചിരിക്കുന്നത്.

രാജ്യസ്നേഹികളുടെ മനസ്സിനെ ഉലയ്ക്കുന്ന ഭീകരാക്രമണത്തെ അപലപിച്ചും ഇതിന് ശക്തമായ തിരിച്ചടി ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടുമെല്ലാമാണ് പ്രതികരണങ്ങള്‍. സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചും സംഭവത്തെ അപലപിച്ചും നിരവധിയാളുകള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് രംഗത്തെത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൃദയം വേദനയാല്‍ നിലയ്ക്കുന്നു: ലാല്‍

ഫേസ്ബുക്കിലൂടെയാണ് മേഹന്‍ലാല്‍ ധീര ജവാന്മാരെ അനുസ്മരിച്ചത്. ‘രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ വേദനയാല്‍ ഹൃദയം നിന്നുപോവുകയാണ്. അവര്‍ ആ ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച് തിരിച്ചുവരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അവരുടെ ദുഃഖത്തില്‍ നമുക്കും പങ്കുച്ചേരാം’ – ഇതായിരുന്നു കേണല്‍ കൂടിയായ ലാലിന്റെ കുറിപ്പ്.

ശക്തമായി തിരിച്ചടിക്കണം: മേജര്‍ രവി

അതേസമയം ശക്തമായ തിരിച്ചടി നല്‍കണമെന്ന് വ്യക്തമാക്കിയാണ് മേജര്‍ രവി ഈ വിഷയത്തില്‍ ചാനലുകളില്‍ പ്രതികരിച്ചത്. കൂടെയുള്ളവരുടെ മരണത്തിന് പകരം ചോദിക്കുമെന്നാണ് ഓരോ പട്ടാളക്കാരനും ആഗ്രക്കുന്നതെന്ന് മേജര്‍ രവി പറഞ്ഞു. ഇന്ത്യന്‍ പട്ടാളത്തിന്റെ കരുത്ത് ലോകം കാണാന്‍ ഇരിക്കുന്നതേ ഉള്ളു. ആ കരുത്ത് പുറത്തെടുക്കാനും എതിരാളികളേ ഉന്മൂലനം ചെയ്യാനും ഒരു അനുമതിയുടെ ആവശ്യമേ ഉള്ളു. ഭീകരന്മാര്‍ ഗ്രാമവാസികളുടെ വീടുകളില്‍ തന്നെയുണ്ട്. അവിടെ നിന്നും ഭീകരരെ തുരത്താന്‍ ആകുന്നില്ല. വീടുകളില്‍ പരിശോധനക്ക് ചെന്നാല്‍ സൈന്യത്തെ നാട്ടുകാര്‍ അക്രമിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെടുന്നു.- രവി ചൂണ്ടിക്കാട്ടി.

ഭീകരവാദികള്‍ക്ക് അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ സര്‍ക്കാര്‍ സൈനികരോട് നിര്‍ദ്ദേശം നല്‍കട്ടെ. ഒരുമിച്ച് നില്‍ക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിലും കുറിച്ചു.

സഹിച്ചത് മതി.. ഇനി യുദ്ധക്കളം: ഗംഭീര്‍

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും രംഗത്തെത്തി. പുല്‍വാമയില്‍ 45 ജവാന്മാര്‍ വീരമൃത്യു വരിച്ച ചാവേറാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കണമെന്ന് ഗംഭീര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

‘നമുക്ക് വിഘടനവാദികളുമായി സംസാരിക്കാം, നമുക്ക് പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താം. പക്ഷേ ഇത്തവണ ചര്‍ച്ച ഒരു മേശക്കിരുവശവും ഇരുന്നല്ല, അത് യുദ്ധക്കളത്തിലാണ്. ഇത്രത്തോളം സഹിച്ചത് മതി.’ ഗംഭീര്‍ ട്വീറ്റ് ചെയ്തു

Top