മകളെക്കുറിച്ചുള്ള വ്യാജപ്രചരണം അവസാനിപ്പിക്കണമെന്ന് രേഖ

എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും തിരക്കുള്ള നായികയായിരുന്നു രേഖ. മലയാളത്തിലും തമിഴിലുമടക്കം ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഇവര്‍ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയും ചെയ്തു. ഇപ്പോള്‍ രേഖയുടെ മകള്‍ അനുഷ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു എന്ന തരത്തില്‍ പ്രചരണങ്ങളുണ്ട്. ഈ വാര്‍ത്തകളുടെ സത്യാവസ്ഥ വ്യക്തമാക്കുകയാണ് രേഖ.

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളേ, സഹോദരങ്ങളേ,

‘എന്റെ മകള്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ കണ്ടിരുന്നു. ഇവിടെ ഒരു കാര്യം വ്യക്തമാക്കുകയാണ്. എന്റെ മകള്‍ക്ക് ഉപരിപഠനത്തിനാണ് താല്‍പര്യം. അവള്‍ ഒരു സിനിമയിലും അഭിനയിക്കാന്‍ പോകുന്നില്ല. ദയവ് ചെയ്ത് പ്രചരണങ്ങള്‍ അവസാനിപ്പിക്കണം രേഖ പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു’. എം.എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് രേഖയിപ്പോള്‍. മലയാളത്തില്‍ കിണര്‍ എന്ന പേരിലും തമിഴില്‍ കെനി എന്ന പേരിലും ഈ ചിത്രം പുറത്തിറങ്ങും. നാസര്‍, ജയപ്രദ, പാര്‍ത്ഥിപന്‍, അനു ഹാസന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.

Latest
Widgets Magazine