പ്രേമത്തിലെ ഹിറ്റ് ഡയലോഗ് തന്റേതെന്ന് രണ്‍ജി പണിക്കര്‍

ഇന്ന് മലയാള ചലച്ചിത്രത്തില്‍ നിന്നും ഒഴിച്ചു കൂടാനാവാത്ത താരങ്ങളാണ് രണ്‍ജി പണിക്കറും, പ്രതാപ് പോത്തനും, ജോയ് മാത്യുവുമൊക്കെ. ചിത്രത്തില്‍ ചെറിയ വേഷമാണെങ്കിലും പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍
ഇവര്‍ക്ക് കഴിയാറുണ്ട്. ഇതില്‍ എടുത്തു പറയാനുള്ളത് രണ്‍ജി പണിക്കറെക്കുറിച്ചാണ്. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന പുതിയ ചിത്രത്തിലൂടെ പുതിയ തരംഗം സൃഷ്ടിക്കാന്‍ എത്തുകയാണ് രണ്‍ജി പണിക്കര്‍.

പ്രേമത്തിന്റെ ഒറ്റ രംഗം കൊണ്ട് ആയിരങ്ങളുടെ കൈയ്യടി നേടിയ രണ്‍ജി പണിക്കറിന്റെ പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.ഒരു പ്രവാസി ബിസിനസുകാരനായിട്ടാണ് രണ്‍ജി പണിക്കര്‍ ചിത്രത്തിലെത്തുന്നത്. ബിസിനസില്‍ അയാള്‍ക്കുണ്ടാകുന്ന ഉയര്‍ച്ചകളും താഴ്ച്ചകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

രണ്ടുവര്‍ഷം മുന്‍പാണ് താന്‍ ഈ കഥ കേള്‍ക്കുന്നത്. ഒരു വിമാനയാത്രയ്ക്കിടെ വിനീത് ഈ കഥ തന്നോട് പറയുകയായിരുന്നുവെന്ന് രണ്‍ജി പണിക്കര്‍ പറയുന്നു. പുതിയ ചിത്രത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

പ്രേമം എന്ന ചിത്രം ഇത്രമാത്രം തരംഗമാകുമെന്ന് വിചാരിച്ചില്ലെന്ന് താരം പറയുന്നു. ഇന്നത്തെ ചെറുപ്പക്കാര്‍ ആഗ്രഹിക്കുന്ന ഒരു അച്ഛന്‍ കഥാപാത്രമാണ് താന്‍ ചെയ്തത്. ഓം ശാന്തി ഓശാനയിലെ അച്ഛന്‍ കഥാപാത്രത്തിനും ഏറെ കൈയ്യടി ലഭിച്ചിരുന്നു. പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത് മത്തായി ഡോക്ടറെപ്പോലെയൊരു അച്ഛനെയാണ്.

പ്രേമത്തിലെ ആ ഹരം കൊള്ളിച്ച ഡയലോഗ് തന്റെ സൃഷ്ടിയാണെന്നും രണ്‍ജി പറയുകയുണ്ടായി. ഇംഗ്ലീഷില്‍ ഒരൊറ്റ ഡയലോഗ്. ഞെട്ടി തരിച്ച് കേട്ട ആ ഡയലോഗ് തന്റെ സംഭാവനയാണെന്നാണ് രണ്‍ജി പറയുന്നത്. ലോക്കേഷനില്‍വെച്ചാണ് അങ്ങനെയൊന്ന് വേണമെന്നുള്ള ആവശ്യം വന്നത്. അങ്ങനെയാണ് ആ ഇംഗ്ലീഷ് ഡയലോഗ് കൂട്ടിച്ചേര്‍ത്തത്. ബാക്കിയെല്ലാം അല്‍ഫോണ്‍സിന്റെ സൃഷ്ടിയാണ്. എഴുതാനാണ് തനിക്ക് ഏറ്റവും കൂടുതലിഷ്ടം. അടുത്തവര്‍ഷം തന്നെ താനെഴുതിയ തിരക്കഥ സിനിമയാകുമെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.

കോടികള്‍ പ്രതിഫലം പറ്റുന്ന യുവ നടന്മാര്‍ ദുരിതാശ്വാസത്തിന് എന്ത് നല്‍കിയെന്ന് ഗണേശ് കുമാര്‍; രൂക്ഷ വിമര്‍ശനവുമായി താരം പയ്യന്നൂര്‍ നഗരത്തില്‍ സിനിമ നടനും ഓട്ടോക്കാരും തമ്മില്‍ കൈയ്യാങ്കളി പക്ഷാഘാതം: നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഐസിയുവില്‍ കഴിയുന്ന താരത്തിന്റെ ആരോഗ്യനില നിരീക്ഷിച്ച് ഡോക്ടര്‍മാര്‍ ട്രെയിനില്‍ നിന്നും തെറിച്ച് വീണ് നടന്‍ മരിച്ചു; ആത്മഹത്യയാണോ അപകടമാണോ എന്ന് സ്ഥിരീകരിക്കാതെ പൊലീസ്   വ്യാജ വാഹന രജിസ്‌ട്രേഷന്‍: സുരേഷ് ഗോപി കുടുങ്ങും; കോടതിയില്‍ നല്‍കിയ രേഖകള്‍ വ്യാജം; അറസ്റ്റിന് അനുമതി തേടി ക്രൈംബ്രാഞ്ച്
Latest
Widgets Magazine