ദിലീപിനെ നാറ്റിക്കാന്‍ തിലകനു വേണ്ടി മുതലകണ്ണീരൊഴുക്കുന്നത് കണ്ടിട്ട് പുഛം തോന്നുന്നു: ആഷിക് അബുവിന് മറുപടിയുമായി സംവിധായകന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്ത നടപടിയെ വിമര്‍ശിച്ച സംവിധായകന്‍ ആഷിഖ്?? അബുവിനെതിരെ സംവിധായകനും നാടനുമായ എം.എ നിഷാദ്. നടന്‍ തിലകന് വേണ്ടി മുതക്കണ്ണീര്‍ പൊഴിക്കുന്നവരോട് എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ആഷിഖ് അബുവിനെ നിഷാദ് വിമര്‍ശിക്കുന്നത്.

തിലകനോട് മാപ്പ് ചോദിക്കാന്‍ ആഹ്വാനം നടത്തുന്ന സഹോദരാ, അങ്ങയുടെ എത്ര സിനിമയില്‍ തിലകന്‍ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട്? തിലകന്‍ എന്ന മഹാ നടനോട് കടുത്ത അനീതിയാണ് മലയാള സിനിമ പ്രവര്‍ത്തകര്‍ ചെയ്തത്. വിലക്കുകള്‍ക്ക് പുല്ലു വില കല്‍പ്പിച്ച്, അദ്ദേഹത്തേ സിനിമയില്‍ അഭിനയിപ്പിച്ച തങ്ങളെ പോലുളള സംവിധായകര്‍ക്ക് ഇതൊക്കെ കാണുമ്പോള്‍ പുച്ഛം തോന്നുന്നുവെന്നും അദ്ദേഹം കുറിച്ചു.

നിഷാദിന്റെ കുറിപ്പ്:

തിലകന്‍ ചേട്ടന് വേണ്ടി മുതല കണ്ണീര്‍ പൊഴിക്കുന്നവരോട്…
സ്വന്തം അഭിപ്രായം ചന്കൂറ്റത്തോടെ ആരുടെയും മുന്പില്‍ വിളിച്ച് പറയാനുളള ആര്‍ജ്ജവം കാണിച്ചിട്ടുളള അതുല്ല്യ നടന്‍ തിലകനെ പടിക്കപ്പുറത്ത് നിര്‍ത്തിയ കാലം…

തിലകന്‍ ചേട്ടന് വേണ്ടി വാദിക്കാന്‍,പോട്ടെ ഒരു ചെറുവിരല്‍ അനക്കാന്‍,എത്ര പേരുണ്ടായിരുന്നൂ ?തിലകനോട് മാപ്പ് ചോദിക്കാന്‍ ആഹ്വാനം നടത്തുന്ന സഹോദരാ,അങ്ങയുടെ എത്ര സിനിമയില്‍ തിലകന്‍ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട് ? just asking..ഒരാകാംക്ഷ,അങ്ങനെ കണ്ടാല്‍ മതി…
തിലകന്‍ എന്ന മഹാ നടനോട് കടുത്ത അനീതിയാണ് മലയാള സിനിമ പ്രവര്‍ത്തകര്‍ ചെയ്തത്…വിലക്കുകള്‍ക്ക് പുല്ലു വില കല്‍പ്പിച്ച്,അദ്ദേഹത്തേ സിനിമയില്‍ അഭിനയിപ്പിച്ച,ഞങ്ങളേ പോലുളള സംവിധായകര്‍ക്ക് ഇതൊക്കെ കാണുമ്പോള്‍…,സത്യം പറയാമല്ലോ..പുച്ഛം തോന്നുന്നൂ…

NB..അമ്മയുടെ നടപടിയേ,സാധൂകരിക്കുന്നതല്ല എന്റ്‌റെ ഈ പോസ്റ്റ്…ചിലത് കാണുമ്പോള്‍ പ്രതികരിച്ച് പോകും..നിലപാടുകള്‍ ഉളളത് കൊണ്ട് തന്നെയാണ്…

Latest
Widgets Magazine