റിപ്പോര്‍ട്ടര്‍ ചാനല്‍ വിവാദ വ്യവസായിയുടെ കൈകളിലേക്ക് ? കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അടച്ചുപൂട്ടലിന്റെ വക്കില്‍

തിരുവനന്തപുരം: എം വി നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ വിവാദ വ്യവസായിയുടെ കൈകളിലേക്കെന്ന് സൂചന. നേരത്തെ ദീപിക പത്രവും പിന്നീട് മെട്രോവാര്‍ത്തയിലൂടെയും കേരളത്തില്‍ മാധ്യമ ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ച ഫാരിസ് അബൂബക്കറിനാണ് റിപ്പോര്‍ട്ടിന്റെ ഓഹരികള്‍ കൈമാറാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുള്ളത്. കടുത്ത സാമ്പത്തീക പ്രതിസന്ധിയിലായ ചാനല്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയതോടെ ഏതാനും ഗള്‍ഫ് വ്യാവസായികളുടെ സാമ്പത്തീക സഹായം തേടിയിരുന്നു. ചാനലിന്റെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അടച്ചുപൂട്ടല്‍ ഒഴിവാക്കുന്നതിനും പ്രവാസികളുടെ സഹായം ഗുണകരമാകുമെന്നായിരുന്നു കണക്കൂകൂട്ടല്‍ എന്നാല്‍ അപ്രതീക്ഷിതമായി ഈ വ്യവസായികള്‍ ഒഹരി എടുക്കുന്നതില്‍ നിന്നും പിന്‍മാറുകയായിരുന്നു.MV-Nikesh-Kumar

ചാനലിന്റെ ഇടതുപക്ഷത്തേക്കുള്ള പരസ്യമായ കൂറുമാറ്റത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഗള്‍ഫ് വ്യവസായികള്‍ പിന്‍മാറിയത്. മൂന്ന് മാസത്തിലധികമായി ശമ്പളം മുടങ്ങിയതോടെ സാങ്കേതിക വിഭാഗത്തിലടക്കം നിരവധി പേര്‍ രാജിവച്ചിരുന്നു. പലരും രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതോടെയാണ് മറ്റ് ഓഹരി ഉടമകളെ തേടിയത്. മെട്രോവാര്‍ത്തയില്‍ നിന്നും ഫാരിസ് അബൂബക്കര്‍ പൂര്‍ണ്ണമായി പിന്‍മാറിയെങ്കിലും മലയാളത്തിലെ ചാനല്‍ രംഗത്ത് വീണ്ടും സജീവമാകണമെന്ന് ആഗ്രമഹമാണ് വിവാദ വ്യാവസായിയേയും റിപ്പോര്‍ട്ടറെയും അടുപ്പിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകാന്‍ ചാനല്‍ തലപ്പത്തുള്ള നികേഷ് കുമാര്‍ തയ്യാറെടുക്കുന്നതായും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സിപിഎമ്മിന്റെ കുടുംബ യോഗങ്ങളിലും പൊതു യോഗങ്ങളിലും പങ്കെടുത്ത് ഇടതുപക്ഷത്തോട് അടുക്കുന്നയായും നികേഷ് കുമാറും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ ഔദ്യോഗിക പക്ഷവുമായി ഏറെ അടുപ്പമുള്ള വ്യവസായി റിപ്പോര്‍ട്ടറുടെ രക്ഷക്കെത്തുന്നത്.

വിവാദ വ്യാവസായിയുമായി ചാനലില്‍ ബിസിനസ് പങ്കാളിത്തമുണ്ടാക്കിയാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രചരണങ്ങളും റിപ്പോര്‍ട്ടിറിന്റെ മുന്നോട്ട് പോക്കിന് തടസമാകുമെന്ന അഭിപ്രായമാണ് ചാനലിലെ മറ്റ് ഓഹരി നിക്ഷേപകര്‍ക്കുള്ളത്. പ്രതിപക്ഷ നേതാവ് വെറുക്കപ്പെട്ടവനെന്ന് പരസ്യമായി പ്രഖ്യാപിച്ച വ്യവസായിയെ മലയാളത്തിലെ ജനകീയ ചാനലിന്റെ തലപ്പത്തെത്തിക്കുന്നതും ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയാക്കുമെന്നും ആശങ്കയുണ്ട്. ചാനലിന്റെ പ്രത്യേക സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതും റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജ്‌മെന്റിനെ പ്രതിസന്ധിയിലാക്കുന്നു.

വിവാദ വ്യാവസായിയുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കാന്‍ നിരവധി വ്യാവസായ പ്രമുഖരുടെ സഹായവും കഴിഞ്ഞ ദിവസങ്ങളില്‍ ചാനല്‍ തേടിയിരുന്നു. ഉടനെ തന്നെ ചാനലിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ പുതിയ ഓഹരി ഉടമകള്‍ തയ്യാറായില്ലെങ്കില്‍ ഫാരിസ് അബൂബക്കറന് ചാനല്‍ കൈമാറുക അല്ലെങ്കില്‍ അടച്ചു പൂട്ടുക എന്നത് മാത്രമാണ് റിപ്പോര്‍ട്ടറിന്റെ മുന്നിലുള്ള ഏക വഴി.

Latest
Widgets Magazine