മലയാളികളെ തെറിവിളിച്ച അര്‍ണാബിന് കിട്ടിയത് എട്ടിന്റെ പണി!!! ചാനലില്‍ ഫുള്‍ക്രീനില്‍ മാപ്പെഴുതിക്കാണിക്കണം

ചാനല്‍ ചര്‍ച്ചയ്ക്കിടെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് റിപബ്ലിക് ടി.വിയും അര്‍ണബ് ഗോസ്വാമിയും മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിഗ് സ്റ്റാന്‍ഡേട്സ് അതോറിറ്റി. ചാനല്‍ ചര്‍ച്ചക്കെത്തുന്നവരെ അധിക്ഷേപിക്കുന്ന അര്‍ണാബിന്റെ രീതി നിശിതമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പലരേയും കടുത്ത ഭാഷയില്‍ അപമാനിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത വ്യക്തിയാണ് അര്‍ണാബ് ഗോസ്വാമി. ഇതിനെല്ലാം കൂടി കിട്ടിയ പണിയായാണ് എതിരാളികള്‍ ഈ ശിക്ഷയെ കാണുന്നത്.

റിപ്പബ്ലിക് ടിവിയില്‍ ഡിബേറ്റിനിടെ ഗോസ്വാമി നടത്തിയ അനുചിതമായ പരാമര്‍ശങ്ങള്‍ക്ക് പരസ്യമായി ചാനലിലൂടെ മാപ്പ് പറയണ്ടേി വന്നിരിക്കുന്നു. ന്യൂസ് ബ്ലോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്റെ സ്വതന്ത്ര സ്ഥാപനമായി ന്യൂസ് ബ്രോഡ്കാസ്റ്റിങ് സറ്റാന്റേഡ്‌സ് അഥോറിറ്റിയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി മാപ്പുപറയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചാനലില്‍ ഫുള്‍ സ്‌ക്രീനില്‍ ക്ഷമാപണം എഴുതികാണിക്കണമെന്നും എന്‍.ബി.എസ്.എ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഗ്നേഷ് മേവാനി ഡല്‍ഹിയില്‍ നടത്തിയ റാലി പരാജയമാണെന്ന് കാട്ടിയുള്ള റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് സംഭവം. റാലിക്ക് ശേഷം ചാനലിന്റെ റിപ്പോര്‍ട്ടറായ ശിവാനി ഗുപ്തയെ പൊതുജനമധ്യേ അപമാനിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ഇങ്ങനെ അപമാനിച്ചതായി റിപ്പബ്ലിക് ടിവി വ്യാജ ആരോപണം ഉന്നയിച്ച എ.സിങ്ങും പ്രതിഷ്ഠാസിങ്ങുമാണ് പരാതി കൊടുത്തത്. പരാതിയില്‍ ഇരുവര്‍ക്കും അനുകൂലമായി എന്‍ബിഎസ്എ തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്തു. പരാതിക്കാരില്‍ ഒരാളാണ് ശിവാനി ഗുപ്തയെ അധിക്ഷേപിച്ചതെന്നായിരുന്നു 9 മണി ഡിബേറ്റില്‍ ഗോസ്വാമി ആരോപിച്ചത്. എന്നാല്‍, അത് കള്ളമാണെന്ന് തെളിയുകയും ചെയ്തു.

‘ എനിക്ക് അവരുടെ മുഖങ്ങള്‍ നന്നായി വട്ടം വരച്ച് കാട്ടണം. ഈ വിലകുറഞ്ഞതും താന്തോന്നികളുമായ ഗൂണ്ടകള്‍ എന്താണ് ചെയ്തതെന്ന് അവരുടെ കുടുംബം കാണണം…ഈ ആളുകളെ നമുക്ക് തുറന്നുകാട്ടാം ..നാണം കെടുത്താം ചര്‍ച്ചയ്ക്ക് ആമുഖമായി അര്‍ണാബ് ഗോസ്വാമി പറഞ്ഞു.ഒരു മണിക്കൂര്‍ നീണ്ട സംവാദത്തിനിടെ പലവട്ടം പരാതിക്കാരെ വൃത്തികെട്ട ജന്തു, വഴിപിഴച്ചവര്‍, ഗൂണ്ട, കഴുതപ്പുലി, ദേശവിരുദ്ധര്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് ഗോസ്വാമി അധിക്ഷേപിച്ചു. ഗോസ്വാമി ഉപയോഗിച്ച വാക്കുകളെല്ലാം സംപ്രേഷണ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് എന്‍ബിഎസ്എ കണ്ടെത്തി.

റിപ്പോര്‍ട്ടര്‍ ലൈവ് ചെയ്യുന്നതിനിടെ അതുതടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്നും, കള്ളം പറയുകയാണെന്ന് ആക്രോശിച്ച് ഭീഷണി മുഴക്കിയെന്നുമാണ് റിപ്പബ്ലിക് ടിവി വാദിച്ചത്. എന്നാല്‍, സിങ് അത്തരം ഭീഷണി വാക്കുകളൊന്നും ഉപയോഗിച്ചില്ലെന്നും റിപ്പിബ്ലിക് ടിവിയുടെ വാദം തെറ്റാണെന്നും എന്‍ബിഎസ്എ തീര്‍്പ്പുകല്‍പിച്ചു. സെപ്റ്റംബര്‍ ഏഴിന് 9 മണി ഡിബേറ്റിന് മുമ്പ് റിപ്പബ്ലിക് ടിവി വിശദീകരണം നല്‍കണം. ജിഗ്നേഷ് മേവാനിയുടെ റാലി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇതുരണ്ടാം വട്ടമാണ് റിപ്പബ്ലിക് ടിവി പുലിവാലുപിടിക്കുന്നത്. എബിപി റിപ്പോര്‍ട്ടറോടും സമാനസാഹചര്യത്തില്‍ ഗോസ്വാമിക്ക് മാപ്പുപറയേണ്ടി വന്നു. എബിപി ന്യൂസിലെ ജൈനേന്ദ് കുമാറിനെ സര്‍ക്കിള്‍ ചെയ്ത് മോശക്കാരനാക്കി കാട്ടിയതില്‍ മാപ്പ് പറയുന്നുവെന്നായിരുന്നു ചാനലിന്റെ വിശദീകരണം. വീഡിയോ എഡിറ്റര്‍ക്ക് പറ്റിയ പിഴവായിരുന്നുവെന്നും ചാനല്‍ പറയുന്നു.

യുഎഇയുടെ 700 കോടി സഹായം നുണയാണെന്ന വാദത്തില്‍ ഉറച്ചു നിന്നു കൊണ്ട് അര്‍ണാബ് ഗോസ്വാമി നയിച്ച ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരിലാണ് റിപ്പബ്ലിക്ക് ചാനല്‍ അടുത്തിടെ വിവാദത്തില്‍ ചാടിയയത്. ചാനല്‍ ചര്‍ച്ചക്കിടെ മലയാളികളെ മൊത്തത്തില്‍ അധിക്ഷേപിക്കുന്ന പ്രസ്താവന ഇയാള്‍ നടത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം മലയാളികളില്‍ നിന്നും ഉണ്ടായിരുന്നു.

Top