ഭക്ഷണ സമയത്ത് മീനുകളെ വലിച്ചുവാരി അകത്താക്കി: തൂക്കം 13 ഭീമന്‍ കല്ലുകളുടേത് , കടുത്ത ഡയറ്റും വ്യയാമവും നിര്‍ദ്ദേശിച്ച് അധികൃതര്‍, അനങ്ങാന്‍ കൂട്ടാക്കാതെ നീര്‍നായ! | Daily Indian Herald

കനത്ത മഴ തുടരുന്നു, മരണം 103;പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ…എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

ഭക്ഷണ സമയത്ത് മീനുകളെ വലിച്ചുവാരി അകത്താക്കി: തൂക്കം 13 ഭീമന്‍ കല്ലുകളുടേത് , കടുത്ത ഡയറ്റും വ്യയാമവും നിര്‍ദ്ദേശിച്ച് അധികൃതര്‍, അനങ്ങാന്‍ കൂട്ടാക്കാതെ നീര്‍നായ!

വളരെ കുഞ്ഞായിരുന്നപ്പോള്‍ കോണ്‍വല്ലിലെ ഗ്വീക്ക് സീല്‍ സംരക്ഷണകേന്ദ്രത്തില്‍ എത്തിയതാണ് ജിന്‍ക്‌സ് എന്ന നീര്‍നായ. രണ്ടു വയസുകാരിയായ ഈ നീര്‍നായക്ക് സംരക്ഷണ കേന്ദ്രത്തില്‍ കടുത്ത ഡയറ്റും വ്യയാമവും നിര്‍ദ്ദേശിച്ചിരിക്കുകയാണ് അധികൃതര്‍. ഉച്ചഭക്ഷണ സമയത്ത് കുളത്തിലെ എല്ലാവര്‍ക്കും കൂടി കൊടുത്ത ഭക്ഷണം തന്നെ വലിച്ചുവാരി അകത്താക്കിയതാണ് ജിന്‍ക്‌സിനെ കിടപ്പിലാക്കിയത്.

 

ZEAL2

മൂന്നു വമ്പന്‍ കല്ലുകളുടെ വലിപ്പത്തിലാണ് വയര്‍ വീര്‍ത്തിരിക്കുന്നത്. കൂടെ കഴിയുന്ന മറ്റു നീര്‍നായ കുഞ്ഞുങ്ങളാണ്. ഉച്ചഭക്ഷണത്തിനു ശേഷം കുളത്തിന്റെ ഒരു ഭാഗത്ത് ജിന്‍ക്‌സ് കിടപ്പ് തുടങ്ങിയതോടെയാണ് അധികൃതര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഇപ്പോള്‍ 13 ഭീമന്‍ കല്ലുകളുടെ അത്ര ഭാരവുമായതാണ് നീര്‍നായയെ കിടപ്പിലാക്കിയിരിക്കുന്നത്.

തൂക്കം കുറയ്ക്കാനും ഭക്ഷണം ദഹിപ്പിക്കാനുമായി പടിച്ച പണി പതിനെട്ടും പുറത്തെടുക്കുകയാണ് അധികൃതര്‍. കളിപ്പാട്ടങ്ങള്‍ ഇട്ടുകൊടുത്തും മറ്റും കൂടുതല്‍ നീര്‍നായയുടെ ശരീരം അനക്കാനുള്ള തത്രപ്പാട് നടക്കുകയാണ്.

Latest
Widgets Magazine