റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റമില്ല

മുംബൈ: പലിശ നിരക്ക് മാറ്റാതെ റിസര്‍വ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6 ശതമാനമായി തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനം തന്നെ. കാര്‍ഷിക വ്യാവസായിക മേഖലയിലും ഊര്‍ജ മേഖലയിലും വളര്‍ച്ച പിന്നോട്ടാണെന്നാണ് വായ്പാ നയം സൂചിപ്പിക്കുന്നത്. ഉത്പാദന മേഖലയില്‍ 20 വര്‍ഷത്തിനിടയിലെ മോശം നിരക്കാണ്. വളര്‍ച്ചാ നിരക്ക് 7.3ല്‍ നിന്ന് 6.7 ശതമാനത്തിലേക്ക് കുറഞ്ഞേക്കാമെന്ന് ആര്‍ബിഐ അറിയിച്ചു.

ആർബിഐ ഗവർണർ ഉർജിത് പട്ടേലിന്റെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച ആറംഗ പണ നയ അവലോകന സമിതി യോഗമാണ് (എംപിസി) വായ്പനയം പ്രഖ്യാപിച്ചത്. ഓഗസ്റ്റിലെ വായ്പനയത്തിൽ ആർബിഐ വാണിജ്യ ബാങ്കകുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റീപ്പോ നിരക്കിൽ 0.25% കുറവു വരുത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പണപ്പെരുപ്പം ഉയരുന്നതാണ് നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് ആര്‍ബിഐയെ പിന്നോട്ടുവലിക്കുന്നത്. ചില്ലറവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റില്‍ 3.36 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂലായില്‍ ഇത് 2.36 ശതമാനമായിരുന്നു. പഴംപച്ചക്കറി വിലകള്‍ ഉയരുന്നതാണ് വിലക്കയറ്റത്തിന് കാരണം. ഇന്ധനവില കൂടി ഉയരുന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ബാങ്കുകള്‍ക്ക് ആര്‍ബിഐ. വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് ഓഗസ്റ്റില്‍ കാല്‍ ശതമാനം കുറച്ച് ആറു ശതമാനത്തിലെത്തിച്ചിരുന്നു. ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.

Top