തുറന്ന യുദ്ധത്തിന് ഒരുങ്ങി രണ്ട് വിവാദ നായികമാര്‍; പകപോക്കലെന്ന് രഹന 

തനിക്കെതിരെ രശ്മി ആര്‍ നായര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആക്ടിവിസ്റ്റും നിടിയും മോഡലുമായ രഹന ഫാത്തിമ. ആരോപണങ്ങള്‍ക്ക് പിന്നില്‍ പകപോക്കലാണ്. ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ രശ്മി ആര്‍ നായര്‍ക്കെതിരെ മൊഴി നല്‍കിയതാണ് ഇതിന് കാരണം.

പോലീസുകാരുടെ സുരക്ഷാ വലയത്തിലായിരുന്നു രഹന മലകയറ്റം. എന്നാല്‍ നടപ്പന്തലില്‍ എത്തിയപ്പോള്‍ ഭക്തരുടെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് മലകയറ്റം അവസാനിപ്പിച്ച് ഇവര്‍ക്ക് തിരികെ പോരേണ്ടി വന്നു. പിന്നാലെയാണ് വിവാദ സംഭവത്തില്‍ രഹനയ്ക്കും ബിജെപി നേതാവ് കെ സുരേന്ദ്രനും തമ്മിലുള്ള ഒത്തുകളിയാണെന്ന് വെളിപ്പെടുത്തി ചുംബനസമര നായിക രശ്മി ആര്‍ നായര്‍ രംഗത്തെത്തിയിരുന്നു. ബിജെപി നേതാവ് കെ. സുരേന്ദ്രനുമായി രഹ്ന മംഗലാപുരത്ത് കുടിക്കാഴ്ച നടത്തിയെന്നും, കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണു ശബരിമല സന്ദര്‍ശനം എന്നുമായിരുന്നു രശ്മി നായര്‍ സമൂഹ്യമാധ്യമത്തില്‍ കുറിച്ചത്.

ഇതു വിശ്വസിച്ചാണു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ സന്ദര്‍ശനത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതികരിച്ചതെന്നും രഹ്ന ആരോപിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ ശബരിമലയിലെ യുവതിപ്രവേശനത്തെ അനുകൂലിച്ചു പോസ്റ്റിട്ടിരുന്നു. ഇതിനു തന്റെ സുഹൃത്തുക്കളാരോ തന്നെ ടാഗ് ചെയ്തിരുന്നു. തന്റെ നിലപാട് സമാനമായതിനാല്‍ അന്ന് ടാഗ് ആക്‌സപ്റ്റ് ചെയ്തിരുന്നു. ഇതു മാത്രമാണു കെ.സുരേന്ദ്രനുമായുള്ള തനിക്കുള്ള പരിചയം. അതിനപ്പുറം രശ്മി നായര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ നുണയാണെന്നും രഹ്ന വ്യക്തമാക്കി. ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ രാഹുല്‍ പശുപാലനും രശ്മിയും അറസ്റ്റിലായപ്പോള്‍ അവര്‍ക്കെതിരെ മൊഴി നല്‍കിയതിലുള്ള പകപോക്കലാണ് ഇതെന്നും രഹ്ന പറയുന്നു.

രഹ്നയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ നിര്‍മ്മിക്കാനിരുന്ന ‘പ്ലിങ്’ എന്ന സിനിമയ്ക്കു വേണ്ടി സാമ്പത്തിക ബാധ്യത തീര്‍ക്കാനാണു അന്നു താന്‍ സെക്‌സ് റാക്കറ്റില്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു രശ്മിയുടെയും രാഹുല്‍ പശുപാലനും പോലീസിനോട് വെളിപ്പെടുത്തിയത്. ഈ മൊഴി രഹ്നഹ്ന തള്ളിക്കളയുകയും ഇവര്‍ക്കെതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു. ചുംബന സമരവുമായി ബന്ധപ്പെട്ടു പരിചയപ്പെട്ട ഇവരുമായുള്ള ബന്ധം പിന്നീട് ശരിയല്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ അവസാനിപ്പിച്ചതായും മനോജും രഹനയും മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു.

Latest