രാഹുൽ പശുപാലനും രശ്മിയും വീണ്ടും ഫെയ്‌സ്ബുക്കിൽ; കമന്റിൽ അസഭ്യവർഷം; ഫെയ്‌സ്ബുക്ക് പൂരപ്പറമ്പാക്കി

സ്വന്തം ലേഖകൻ

കൊച്ചി: ഓൺലൈൻ പെൺവാണിഭക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഫെയ്‌സ്ബുക്കിൽ ആദ്യ ഫോട്ടോയിട്ട രശ്മിയ്ക്കും ഭർത്താവ് രാഹുൽ പശുപാലനും അസഭ്യ വർഷം. ക്രി്‌സ്മസ് പിറ്റേന്ന് സ്വന്തം ഫഌറ്റിനുള്ളിൽ നിന്നുള്ള സെൽഫിയെടുത്ത് ഫെയ്‌സ്ബുക്കിലിട്ട രശ്മിയ്ക്കും രാഹുലിനും രൂക്ഷമായ പരിഹാസമാണ് നേരിടേണ്ടി വന്നത്.
ചുംബന സമരത്തിലൂടെയാണ് രാഹുലും രശ്മിയും കേരളത്തിൽ താരമായത്. ചുംബന സമരത്തിനു സംസ്ഥാനത്തും പുറത്തും വ്യാപകമായ പിൻതുണയും ലഭിച്ചതോടെ രശ്മിയും രാഹുലും സോഷ്യൽ മീഡിയയിലും വിപ്ലവം തീർത്തു. പിന്നീട് ഓൺലൈൻ പെൺവാണിഭക്കേസിൽ പിടിയിലായ ശേഷം ഇരുവരും ജയിലിൽ റിമാൻഡിലായി. ഇതേ തുടർന്നു രശ്മിയുടെ നഗ്നഫോട്ടോ അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചുംബന സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രാഹുൽ പശുപാലനും രശ്മി നായരും കഴിഞ്ഞ നവംബറിലാണ് ഓൺലൈൻ പെൺവാണിഭ കേസിൽ അറസ്റ്റിലായത്. കേസിൽ ജാമ്യം ലഭിച്ചെങ്കിലും പിന്നീട് രണ്ട് പേരെ കുറിച്ചും ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ഭാര്യ രശ്മി നായർക്കൊപ്പം ഉള്ള സെൽഫി പ്രൊഫൈൽ ചിത്രമായി അപ്‌ഡേറ്റ് ചെയ്തുകൊണ്ടാണ് രാഹുൽ വീണ്ടും ഫേസ്ബുക്കിലെത്തിയത്.
ഇതിനിടയിലാണ് ഫേസ്ബുക്ക് അപ്‌ഡേഷൻ, ഇതോടെ ഇവർക്കെതിരെ ശക്തമായ വിമർശനവുമായി ഈ പോസ്റ്റിനടിയിൽ പലരും കമൻറ് ചെയ്യുന്നുണ്ട്. എന്നാൽ ഇവരെ അനുകൂലിക്കുന്നവരും രംഗത്തുണ്ട്.

Latest