ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പ്രസ് ക്ലബ്ബുകളില്‍ അയിത്തമോ? അലിഖിത നിയമങ്ങള്‍ മാറ്റാന്‍ ഇനിയും സമയമായില്ലേ…

തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെ പ്രസ് ക്ലബ്ബിന് പുറത്ത് മാത്രം നിര്‍ത്തിക്കൊണ്ടുള്ള പത്രസമ്മേളനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന ഡബ്ല്യു.സി.സി യുടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതോടെയാണ് ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. ഓണ്‍ലൈനുകാര്‍ എന്ന് പറഞ്ഞ് അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തിലാണ് പ്രസ്‌ക്ലബുകളില്‍ അംഗങ്ങളായ പലരുടെയും പെരുമാറ്റമെന്ന് വെളിപ്പെടുത്തി നിരവധി ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരാണ് രംഗത്ത് വരുന്നത്.

ഓണ്‍ലൈനിന്റെ എഡിറ്ററായ ധന്യ രാജേന്ദ്രനെയടക്കം ഇന്നലെ പ്രസ് ക്ലബ്ബില്‍ തടഞ്ഞിരുന്നു. ഇതിനെതിരെ കെ.യു.ഡബ്ല്യു.ജെ യ്ക്കും ധന്യ പരാതി നല്‍കി. ധന്യയ്ക്ക് പുറമെ പല പ്രസ് ക്ലബ്ബുകളില്‍ നിന്നും തങ്ങള്‍ക്ക് ഉണ്ടായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് പലരും രംഗത്തെത്തുകയാണ്. പ്രസ് ക്ലബ്ബുകള്‍ പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി മാത്രം ആരാണ് പതിച്ചു നല്‍കിയത്. ഇന്ന് വാര്‍ത്തകള്‍ അറിയാനായി ഈ പത്രക്കാര്‍ പോലും ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആശ്രയിക്കുമ്പോള്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരെ എന്തിന് പുറത്തു നിര്‍ത്തുന്നു? പ്രസ് ക്ലബ്ബുകളിലെ ഈ അയിത്തം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തുടരുന്നു..ഇത് പൊളിച്ചെഴുതാന്‍ ഇനിയും സമയമായില്ലേ?.ഡബ്ല്യു.സി.സിയുടെ വാര്‍ത്താസമ്മേളനത്തില്‍ റിപ്പോര്‍ട്ടിങ്ങിനായി എത്തിയ ധന്യയെയും അനഘയെയും പ്രസ് ക്ലബ് ഭാരവാഹികള്‍ പുറത്തു തടയുകയായിരുന്നു. ഇതിനെതിരെ ധന്യ കെ.യു.ഡബ്ല്യു.ജെ യ്ക്ക് നല്‍കിയ പരാതി ഇപ്രകാരം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധന്യയുടെ കത്തിന്റെ പൂര്‍ണരൂപം

ഇന്നലെ എറണാകുളം പ്രസ് ക്ലബില്‍ നടന്ന WCC യുടെ പത്രസമ്മേളനം കവര്‍ ചെയ്യാന്‍ എത്തിയ എന്നോട് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കില്ല എന്നു പറഞ്ഞ് ചില പത്ര പ്രവര്‍ത്തകര്‍ ഇറക്കി വിടാനുള്ള ശ്രമം പലപ്രാവശ്യം നടത്തി. ഒരുതവണ മൈക്കിലൂടെ അനൗണ്‍സ് ചെയ്തു ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തകര്‍ പുറത്തിറക്കണമെന്ന് അതിനുശേഷം മൂന്നുനാലുപേര്‍ ഒരുമിച്ച് വന്നു എന്നോട് പുറത്തിറങ്ങാന്‍ പറഞ്ഞു ഞാന്‍ ഒരു പത്രപ്രവര്‍ത്തകയും 15 വര്‍ഷങ്ങളായി പല സ്ഥാപനങ്ങളിലും ജോലി എടുത്തിട്ടുണ്ടെന്നും ഞാനവരോട് പറഞ്ഞു. അതിലൊരാള്‍ പരുഷമായി സംസാരിച്ചു.

മൊബൈലില്‍ video എടുക്കാനോ ലൈവ് ചെയ്യാനോ പോയിട്ട് ഫോട്ടോ എടുക്കാന് പോലും പാടില്ല എന്നു പറഞ്ഞു. ഫോട്ടോ എടുത്തപ്പോള്‍ പരുഷമായി സംസാരിച്ചു. ഞാന്‍ പുറത്തിറങ്ങില്ല എന്ന് തീര്‍ത്തും പറഞ്ഞപ്പോള്‍ ഒരു പ്രസ്സ് ക്ലബ് അംഗം എന്നെ സഹായിക്കാനായി രണ്ടാമത്തെ നിലയില്‍ കൊണ്ടുപോയി എനിക്കറിയാവുന്ന ഡബ്ല്യു.സി.സി ഭാരവാഹികളുടെ കൂടെ താഴെ press meet നടക്കുന്ന മുറിയിലേക്ക് വരാന്‍ പറഞ്ഞു. പിന്നീട് ഞാന്‍ ഡബ്ല്യു.സി.സി ഭാരവാഹികളുടെ കൂടെ താഴോട്ട് വന്നതുകൊണ്ട് എന്നെ പിന്നീട് പുറത്താക്കാന്‍ അവര്‍ക്ക് പറ്റിയില്ല.

ആര്‍ജ്ജവമുള്ള പത്ര പ്രവര്‍ത്തനം ചെയുന്ന ആരും ഇത്തരമൊരു അവഹേളനം അര്‍ഹിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ പത്ര പ്രവര്‍ത്തന ജീവിതത്തിലെ ഇത്തരത്തിലെ ആദ്യ അനുഭവം ആരുന്നു ഇതു.

തിരുവനന്തപുരം ഒഴികെയുള്ള പ്രസ് ക്ലബുകള്‍ KUWJ യുടെ കീഴിലാണല്ലോ. ഓണ്‍ലൈന്‍ മാധ്യമങ്ങളെ പ്രസ് ക്‌ളബില്‍ റിപ്പോര്ട്ടിങ് അനുവദിക്കില്ല എന്ന നിയമമോ നിര്‍ദ്ദേശമോ ഉണ്ടോ?

അന്വേഷണത്തില്‍ അറിഞ്ഞത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു ഒഴികെ വേറെ മാധ്യമങ്ങള്‍ക്ക് വിലക്കില്ല എന്നതാണ്. അങ്ങനെ എങ്കില്‍ എന്നോട് അങ്ങനെ ആവശ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകരെ KUWJ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അഥവാ മാധ്യമ പ്രവര്‍ത്തകര്‍ ആണെന്ന് നടിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ വന്നവരാണെന്ന് സംശയം ഉണ്ടെകില്‍ identity card ചോദിക്കാമായിരുന്നു.

അതു പോലെ ദേശീയ മാധ്യമങ്ങളടക്കം mojo (mobile journalism) യിലേക്ക് മാറിയ കാര്യം സമാകലിക മുന്നേറ്റങ്ങള്‍ കൃത്യമായി അറിയുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അറിവുള്ളതാണല്ലോ. പിന്നെ എന്തുകൊണ്ടാണ് mobille ല്‍ shot ചെയ്യുന്നതിന് വിലക്ക്. നേരുത്തെയും mobille ല്‍ ലൈവ് ചെയ്യുന്നതിനിടെ തടസ്സപ്പെടുത്തുന്ന അനുഭവവും ഉണ്ടായി. mobil ല്‍ shot ചെയ്യുന്നത് KUWJ വിലക്കിയിട്ടുണ്ടോ . ഇത്തരം വിലക്കുകള്‍ ഉണ്ടെങ്കില്‍ തന്നെ പ്രസ് ക്ലബുകളില്‍ വച്ച് നടത്തുന്ന പത്ര സമ്മേളനങ്ങളിലും പരിപാടികളിലും മാത്രമല്ലേ ബാധകമാകൂ. അതില് നിന്നു തന്നെ മാധ്യമ രംഗത്തെ ചില സഹ പ്രവര്‍ത്തകരുടെ നിലപാട് എത്രയോ പ്രതിലോമകരമാണെന്ന് വ്യക്തമല്ലേ.

ഈ വിഷയത്തില്‍ KUWJ യുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.

Top