‘എന്നെക്കൊണ്ട് റിമിയെ കെട്ടിക്കാന്‍ അപ്പച്ചന് പ്ലാന്‍ ഉണ്ടായിരുന്നു’; ചാക്കോച്ചന്‍റെ വെളിപ്പെടുത്തല്‍…

ചാക്കോച്ചന്റെ വീട്ടുകാര്‍ക്ക് ഒരാഗ്രഹമുണ്ടായിരുന്നു. എന്താണെന്നല്ലേ.. ‘റിമി ടോമിയെക്കൊണ്ട് തന്നെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു’വെന്നാണ് ചാക്കോച്ചന്റെ വെളിപ്പെടുത്തല്‍. അടുത്തിടെ നടന്ന ഏഷ്യാനെറ്റിന്റെ താരനിശയ്ക്കിടെയാണ് ചാക്കോച്ചന്‍ റിമിക്കുമുന്നില്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. എന്നാല്‍ ‘താന്‍ കോളേജ് കാലഘട്ടം മുതല്‍ ചാക്കോച്ചന്റെ കടുത്ത ആരാധികയായിരുന്നുവെന്നും, അപ്പച്ചന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഒന്നു പാലാ വരെ വന്നൂടായിരുന്നോ..?’ എന്നുമാണ് റിമി പ്രതികരിച്ചത്. ചാക്കോച്ചനോടുള്ള ആരാധന തുറന്നു പറഞ്ഞ റിമി തന്നോടു ചേര്‍ന്ന് നിന്ന് ഒരു ഡ്യൂയറ്റ് അവതരിപ്പിക്കാന്‍ താരത്തെ നിര്‍ബന്ധിക്കുകയും ചെയ്തു. തമാശ രൂപേണയാണെങ്കിലും താരസമ്പന്നമായ വേദിയെ ഇരുവരും ചേര്‍ന്ന് പൊട്ടിച്ചിരിപ്പിച്ചു.

Latest
Widgets Magazine