നീന്തല്‍ മെഡല്‍ തൊട്ടത് മുകേഷ് അംബാനിയുടെ ഭാര്യ; നിത ഒരു കായികതാരമായിട്ടല്ല റിയോ ഒളിമ്പിക്സിലെത്തിയത്

51247_1470704765

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സില്‍ നീന്തല്‍ മത്സരയിനത്തിലും ഇന്ത്യയ്ക്ക് നിരാശ മാത്രമേ ഉണ്ടായുള്ളൂ. നീന്തല്‍ മെഡല്‍ തൊടാന്‍ കായിക താരങ്ങളായ ശിവാനിക്കും സജ്ജനും സാധിച്ചില്ല. എന്നാല്‍, ആ ഭാഗ്യം ലഭിച്ചത് മറ്റൊരു വ്യക്തിക്കാണ്. കോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യ നിതയാണ് നീന്തല്‍ മെഡല്‍ തൊട്ടത്.

റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ ഭാര്യയായ നിത ഒരു കായികതാരമായിട്ടല്ല റിയോ ഒളിമ്പിക്സിലെത്തിയത്. നീന്തല്‍ കുളത്തില്‍ മത്സരിച്ചല്ല മെഡലില്‍ തൊട്ടതും. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയിലേക്ക് അടുത്തിടെ നിത തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഈ പരിഗണനയില്‍ റിയോ നീന്തല്‍ക്കുളത്തില്‍ സമ്മാന വിതരണത്തിന് വിശിഷ്ടാതിഥിയായി നിത ക്ഷണിക്കപ്പെടുകയായിരുന്നു. വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനത്തിലെ മെഡല്‍ ജേതാക്കള്‍ക്കാണ് നിത മെഡലുകള്‍ സമ്മാനിച്ചത്. റെക്കാഡോടെ സ്വര്‍ണം നേടിയ അമേരിക്കന്‍ താരം കാത്തിലെഡെക്കെയുള്‍പ്പെടെയുള്ളവരുടെ കഴുത്തിലാണ് നിത മെഡലണിയിച്ചത്. ഇതോട നീന്തല്‍ മെഡലില്‍ തൊടുന്ന ആദ്യ ഇന്ത്യാക്കാരിയുമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Sajan

52കാരിയായ നിത റിലയന്‍സിന്റെ സ്‌പോര്‍ട്‌സ് കാര്യങ്ങളുടെ ചുമതലക്കാരിയാണ്. ഐ.പി.എല്ലില്‍ മുംബയ് ഇന്ത്യന്‍സിന്റെ ഉടമയായ നിതയുടെ ആശയമായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍. ഐ.എസ്.എല്ലിന്റെ ഉടമ എന്ന നിലയിലാണ് നിതയെ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തത്. ഐ.ഒ.സിയില്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള ഏക അംഗമാണ് നിത. 70 വയസ്സുവരെ അവര്‍ക്ക് ഈ സ്ഥാനത്ത് തുടരാനാകും.

2001 മുതല്‍ 2014 വരെ ഐ.ഒ.സിയിലെ ഇന്ത്യന്‍ അംഗം മുന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രണ്‍ധീര്‍ സിംഗായിരുന്നു. രണ്‍ധീറിന് ഇപ്പോള്‍ ഐ.ഒ.സി ഓണററി അംഗത്വം നല്‍കിയിട്ടുണ്ട്.

Top