ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ ജാഫറിനെ കൊണ്ടുവന്ന് സല്‍ക്കരിക്കുന്ന ഫോട്ടോ; ഇത് ചതിയാണെന്ന് മണിയുടെ സഹോദരന്‍

നടനും അവതാരകനുമായ സാബുമോന് പിന്നാലെ കോമഡി താരമായ ജാഫര്‍ ഇടുക്കിക്കെതിരെയും കലാഭവന്‍ മണിയുടെ സഹോദരന്‍ രംഗത്ത്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ജാഫറിനും സാബുമോനും സുഹൃത്തുക്കളും പങ്കുണ്ടെന്ന് പറയുന്ന സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പുതിയ തെളിവുമായിട്ടാണ് രംഗത്തെത്തിയത്.

സാബുവിനെയും ജാഫറിനെയും വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചതിന്റെ പിന്നാലെയാണ് രാമകൃഷ്ണന്‍ വീണ്ടും ജാഫറിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഫേസ്ബുക്കില്‍ മണിയുടെ ചില സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ജാഫര്‍ ഇടുക്കിയുടെ ചിത്രം ഫെയ്സ്ബുക്കില്‍ രാമകൃഷ്ണന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ചതിയായിരുന്നു എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവു വേണം എന്ന് രാമകൃഷ്ണന്‍ ചോദിക്കുന്നു.

മണിയുടെ സഹായി പീറ്ററിനെതിരെയും രാമകൃഷ്ണന്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ ജാഫറിനെ കൊണ്ടുവന്ന് സല്‍ക്കരിക്കുന്ന ഫോട്ടായാണെന്ന് പറഞ്ഞാണ് രാമകൃഷ്ണന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പീറ്ററും സുഹൃത്തുക്കള്‍ക്കൊപ്പമുണ്ട്.

Latest
Widgets Magazine