വടകരയില്‍ യുഡിഎഫിനെ പിന്തുണക്കാന്‍ ആര്‍എംപി തീരുമാനം!! ജയരാജനെ പരാജയം ഉറപ്പാക്കാന്‍ കെകെ രമ

വടകര: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സീറ്റാണ് വടകര. സിപിഎം ആദ്യമേ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ച അവസ്ഥയിലായിരുന്നു കാര്യങ്ങള്‍ എന്നാല്‍ ഇന്ന് ചേര്‍ന്ന ആര്‍എംപി സമ്മേളനം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ തീരുമാനമെടുത്തു. ഇതിലൂടെ യുഡിഎഫ് വിജയം ഏറക്കുറെ ഉറപ്പിക്കാനാകും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോണ്‍ഗ്രസിന് ഇതുവരെ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

വടകര സീറ്റില്‍ മത്സരിക്കാനില്ലെന്ന് ആര്‍എംപി നേതൃത്വം അറിയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കും, വടകരയില്‍ പി ജയരാജന്റെ തോല്‍വിയാണ് ലക്ഷ്യമെന്നും ആര്‍എംപി നേതാക്കളായ എന്‍ വേണുവും കെകെ രമയും മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഉള്‍പ്പെടെ പല കൊലക്കേസുകളിലും പങ്കുള്ള ആളാണ് വടകരയിലെ സിപിഎം സ്ഥാനാര്‍ഥി പി ജയരാജന്‍- നേതാക്കള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു കൊലയാളി വടകരയില്‍ ജയിച്ചു പോകുന്ന സാഹചര്യം ഉണ്ടാവരുത്. ജയരാജനെതിരെ വോട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുതന്നെയാണ് ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടര്‍മാരും ചെയ്യേണ്ട കാര്യവും. അതിനാലാണ് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് കെ.കെ രമ പറഞ്ഞു. സംസ്ഥാനത്തെമ്പാടും അക്രമരാഷ്ട്രീയത്തിനെതിരായ പ്രവര്‍ത്തനത്തില്‍ പങ്കുചേരുമെന്നും രമ കൂട്ടിച്ചേര്‍ത്തു.

ആര്‍എംപി രൂപീകരണത്തിനു ശേഷം എല്ലാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ മാത്രം ജയരാജന്റെ തോല്‍വി ഉറപ്പാക്കാന്‍ യുഡിഎഫിന്റെ പ്രചരണത്തില്‍ സജീവമായി പങ്കുചേരുമെന്ന് ആര്‍എംപി സംസ്ഥാന അധ്യക്ഷന്‍ എന്‍ വേണു പറഞ്ഞു. സിപിഎമ്മുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കണണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ആര്‍എംപിയുടെ അവസാന വോട്ടും യുഡിഎഫിന് നല്‍കുമെന്നും വേണു കൂട്ടിച്ചേര്‍ത്തു.

Top