ഡൽഹിയിൽ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പ് കത്തിനശിച്ചു . തീവെച്ചതാണെന്നാണ് ആരോപണം.

ന്യൂദല്‍ഹി: റോഹിങ്ക്യൻ അഭയാർത്ഥികളെ തുരത്താൻ ക്യാമ്പ് കത്തിച്ചു എന്നാരോപണം .  ദല്ഹി കാളിന്ദി കുഞ്ചിലുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപ്പിടുത്തം ഉണ്ടായതാണ് ആരോപണത്തിന് കാരണം .   പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഭയാര്‍ത്ഥികളെ പുറത്താക്കുന്നതിനായി ക്യാംപിന് തീവെച്ചതാണെന്നാണ് ആരോപണം.

ക്യാംപ് മുഴുവന്‍ കത്തി നശിച്ചതോടെ ക്യാമ്പില്‍ കഴിയുന്ന 230 അംഗങ്ങളും പെരുവഴിയിലായിരിക്കുകയാണ്.രാജ്യത്ത് ദല്‍ഹി, ഹൈദരാബാദ്, കശ്മീര്‍, വെസ്റ്റ് ബംഗാള്‍, തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് അഭയാര്‍ത്ഥികള്‍ കഴിയുന്നത്. വിവിധ സംസ്ഥാനങ്ങളിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സംബന്ധിച്ച ഒരു ‘സമഗ്ര സ്ഥിതിവിവര കണക്ക്’ തയ്യാറാക്കാന്‍ സുപ്രീം കോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകളിലെ അവസ്ഥ പരിതാപകരവും വൃത്തിയില്ലാത്തതുമാണെന്നു കാണിച്ച് സീനിയര്‍ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സ്ലേവ്സ് നല്‍കിയ ഹര്‍ജിയിലായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുമടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

Top