ബലാത്സംഗത്തിന് ഉപയോഗിക്കുന്ന റേപ്ഡ്രഗ് കേരളത്തിലും ..ശരീരത്തെ തളര്‍ത്തി ഓര്‍മ്മ നഷ്ടപ്പെടുത്തുന്ന ഈ മരുന്ന് പ്രധാനമായും ഉപയോഗിക്കുന്നത് ബലാത്സംഗത്തിന്

കൊച്ചി :ഭയപ്പെടുത്തുന്ന വാര്‍ത്ത ബലാത്സംഗത്തിന് ഉപയോഗിക്കുന്ന റേപ്ഡ്രഗ് കേരളത്തിലും സുലഭമായി എത്തിയിരിക്കുന്നു.ശരീരത്തെ തളര്‍ത്തി ഓര്‍മ്മ നഷ്ടപ്പെടുത്തുന്ന ഈ മരുന്ന് പ്രധാനമായും ഉപയോഗിക്കുന്നത് ബലാത്സംഗത്തിന് വേണ്ടി.വെള്ളത്തിലും ഭക്ഷണത്തിലും കലര്‍ത്തി നല്‍കി സ്ത്രീകളെ ബോധം കെടുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ അവസരം ഒരുങ്ങുന്ന റേപ്പ് മരുന്നു കേരളത്തിലും. ”റോഹിപ്‌നോള്‍’ എന്ന മരുന്നു കേരളത്തിലും വ്യാപകമാകുന്നതായി കേരള പൊലീസിനെ ഉദ്ധരിച്ചു വാട്‌സ്അപ്പിലും സോഷ്യല്‍ മീഡിയിലുമാണ് പ്രചാരണം നടക്കുന്നത്.ഒരു സ്ത്രീയെ അഞ്ചുപേര്‍ ബലാല്‍സംഗം ചെയ്ത ശേഷം ഒരു ബസ് സ്റ്റാന്‍ഡില്‍ ഉപെക്ഷിച്ചു. ആരൊക്കെയോ അവളെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവള്‍ക്കു തലേദിവസം സംഭവിച്ച കാര്യങ്ങള്‍ യാതൊന്നും തന്നെ ഓര്‍മ്മയുണ്ടായിരുന്നില്ല. ആശുപത്രിയും പോലീസും റിപ്പോര്‍ട്ട് ചെയ്തത് അവള്‍ തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നാണ്. മാറി മാറിയുള്ള പരിശോധനകളില്‍ നിന്ന് ”റോഹിപ്‌നോള്‍” എന്ന മരുന്നിന്റെ അവശിഷ്ടം അവളില്‍ കണ്ടെത്തി.

റേപ്ഡ്രഗ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഡ്രഗാണ് റോഹിപ്‌നോള്‍. റേപ്ഡ്രഗ് എന്ന പേരുണ്ടാവാനുള്ള കാരണം തന്നെ ഈ ഡ്രഗ് കൊടുത്ത് പെണ്‍കുട്ടികളെ മയക്കിയതിനുശേഷം പീഡനത്തിനും ബലാത്സംഗത്തിനും വഴിയൊരുക്കുന്നു എന്നതാണ്. സാധാരണ മയക്കുമരുന്നുകളേക്കാള്‍ പത്തിരട്ടിയോളം ശക്തിയുള്ള മരുന്നാണ് ഇത്. വെളുപ്പ്, ഒലീവ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഗുളിക രൂപത്തിലാണ് ഈ മയക്കുമരുന്ന് ലഭ്യമാകുന്നത്. ഈ ഗുളിക പൊടിച്ച്, വലിക്കുകയോ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുകയോ ശരീരത്തില്‍ കുത്തിവയ്ക്കുകയോ ആണ് ഇവ ഉപയോഗിക്കുന്നവര്‍ ചെയ്യുന്നത്. എളുപ്പത്തില്‍ ലയിക്കുന്ന ഗുളികയാണിത്. കൂടാതെ നിറമോ മണമോ രുചിവ്യത്യാസമോ ഒന്നും തന്നെ അറിയാന്‍ കഴിയുകയുമില്ല. തളര്‍ച്ചയാണ് ഇവ ഉപയോഗിച്ചുകഴിഞ്ഞാലുള്ള പ്രധാന പാര്‍ശ്വഫലം. ഉപയോഗിച്ച് ഇരുപത് മിനിറ്റിനകം മരുന്ന് പ്രവര്‍ത്തിച്ചുതുടങ്ങും.Rohypnol

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത രണ്ട് മൂന്ന് മണിക്കൂര്‍ പൂര്‍ണ്ണാമായും, പിന്നീട് പന്ത്രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് ഭാഗികമായും ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കും. കണ്ണുകള്‍ തുറന്ന അവസ്ഥയിലായിരിക്കുമെങ്കിലും ചുറ്റിലും സംഭവിക്കുന്നതെന്താണെന്ന ബോധം ഉണ്ടാവില്ല. അനങ്ങാന്‍ പോലും സാധിക്കാത്ത രീതിയിലുള്ള തളര്‍ച്ചയാണ് അനുഭവപ്പെടുക. മരുന്നിന്റെ ശക്തി കുറഞ്ഞാലും ഓര്‍മ്മ നഷ്ടപ്പെട്ടിരിക്കും. ഇവകൂടാതെ പിന്നീട് തലകറക്കം, ആശയക്കുഴപ്പം, അംനേഷ്യ, ക്ഷീണം എന്നിവയും അനുഭവപ്പെടും. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഉറക്കഗുളികയായി ഇവ ഉപയോഗിക്കാറുണ്ടെങ്കിലും അമേരിക്കയില്‍ റോഹിപ്‌നോള്‍ നിരോധിച്ചിരിക്കുകയാണ്. ഇത് കഴിക്കുന്നയാളെ ഈ മരുന്ന് എന്നെന്നേക്കുമായി വന്ധീകരിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞത്. വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്ന സ്ത്രീകള്‍ മുന്‍കരുതല്‍ എടുക്കേണ്ട മേഖലയാണിത്. പ്രത്യേകിച്ച്, പാര്‍ട്ടികളിലും സത്കാരങ്ങളിലും മറ്റും പങ്കെടുക്കുന്നവര്‍. ട്രെയിനിലും മറ്റും യാത്ര നടത്തുന്നവരും ഇക്കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഭക്ഷണവും വെള്ളവും സ്വയം കരുതുകയോ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം കഴിക്കുകയോ ആണ് ചെയ്യേണ്ടത്.

ഈ മരുന്നാണ് റേപ്ഡ്രഗ് എന്ന് കുപ്രസിദ്ധിയാര്‍ജിച്ച മരുന്ന്. ഇത് ഏതെങ്കിലും രീതിയില്‍ ഉള്ളില്‍ ചെന്നാല്‍ പിറ്റേ ദിവസം വരെ സംഭവിക്കുന്ന കാര്യങ്ങള്‍ യാതൊന്നും ഓര്‍മ്മ നില്‍ക്കുകയില്ല. മാത്രമല്ല ഇത് കഴിക്കുന്നയാളെ ഈ മരുന്ന് എന്നെന്നേക്കുമായി വന്ധീകരിക്കുകയും ചെയ്യും. ഇത് സാധാരണയായി കുടിക്കുന്ന പാനീയങ്ങളില്‍ കലര്‍ത്തിയാണ് നല്‍കാറുള്ളത്. എളുപ്പത്തില്‍ ലയിക്കുന്ന ഗുളികയാണിത് നിറമോ മണമോ രുചിവ്യത്യാസമോ അറിയാന്‍ കഴിയുകയില്ല.ഈ മരുന്ന് ഇക്കാലത്ത് പലര്‍ക്കും എളുപ്പത്തില്‍ ലഭിക്കുന്നുമുണ്ട്. സല്‍ക്കാര പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നവരായ സ്ത്രീകളും പെണ്‍കുട്ടികളും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്. മാത്രമല്ല പരിചയമില്ലാത്ത സ്ഥലങ്ങളില്‍ സഞ്ചരിക്കുന്നവരും ശ്രദ്ധിക്കുക പ്രത്യേകിച്ചും ട്രെയിന്‍ യാത്രകളിലും മറ്റും.അതിനാല്‍ ഒരിക്കലും വിശ്വാസമില്ലാത്തവരുടെ കയ്യില്‍നിന്ന് പാനീയങ്ങള്‍ വാങ്ങി കഴിക്കുകയോ തങ്ങളുടെ പാനീയം കണ്‍വെട്ടത്തു നിന്ന് ഉപേക്ഷിച്ചു മാറുകയോ അഥവാ അങ്ങനെ സംഭവിച്ചാല്‍ വീണ്ടും അതു കുടിക്കാതിരിക്കുകയോ ചെയ്യേണ്ടതാണ്.

Top