Connect with us

International

രൂപ തകർന്നത് നേട്ടമാക്കി പ്രവാസികൾ; വായ്പയെടുത്ത് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്

Published

on

ദുബായ്: രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ഒടിച്ച് കൊണ്ട് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് രൂപയുടെ മൂല്യം 72 കടന്നിരിക്കുന്നത്. ഡോളര്‍ ശക്തി പ്രാപിക്കുന്നതും എണ്ണവിലയുമാണ് രൂപയുടെ മൂല്യത്തെ കൂപ്പ് കുത്തിച്ചിരിക്കുന്നത്. കയറ്റുമതിക്കാര്‍ക്കും പ്രവാസികള്‍ക്കുമാണ് രൂപയുടെ മൂല്യത്തകര്‍ച്ച നേട്ടമായിരിക്കുന്നത്. ഗള്‍ഫില്‍ നിന്നും വന്‍തോതിലാണ് രാജ്യത്തേക്ക് പ്രവാസികളില്‍ നിന്നും പണം ഒഴുകിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ബാങ്കുകളില്‍ പ്രവാസി നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ്.

രൂപയുടെ മൂല്യം തകര്‍ന്ന് അടിഞ്ഞതോടെ ഗള്‍ഫ് നാടുകളിലെ കറന്‍സികള്‍ക്ക് ഉയര്‍ന്ന വിനിമയ മൂല്യമാണ് ലഭിക്കുന്നത്. ഒരുപക്ഷേ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്തത്രേം ഉയര്‍ന്ന മൂല്യമാണ് ലഭിക്കുന്നത് എന്നത് പരമാവധി നേട്ടമാക്കാനുള്ള പരിശ്രമത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍. ഗള്‍ഫില്‍ നിന്നും വന്‍തോതിലാണ് രാജ്യത്തേക്ക് പണമിടപാടുകള്‍ ഈ ദിവസങ്ങളില്‍ നടക്കുന്നത്. ഗള്‍ഫ് നാടുകളിലെ പണമിടപാട് സ്ഥാപനങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. നാട്ടിലേക്ക് കഴിയുന്നത്ര പണം അയക്കുക എന്നതാണ് പ്രവാസികള്‍ ലക്ഷ്യമിടുന്നത്.

നിക്ഷേപം എന്ന നിലയ്ക്ക് വലിയ തുകകളാണ് ഓരോരുത്തരും അയക്കാന്‍ ശ്രമിക്കുന്നത്. പണം കയ്യില്‍ ഇല്ലാത്തവര്‍ മറ്റ് വഴികളും തേടുന്നു. വായ്പയെടുത്തും കടം വാങ്ങിയും ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ചുമൊക്കെ നാട്ടിലേക്ക് അയക്കുന്നവരും പ്രവാസികള്‍ക്കിടയില്‍ കുറവല്ല. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പല കറന്‍സി എക്‌സ്‌ചെഞ്ചുകളും വന്‍ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഉത്സവ സീസണാണ് എന്നതും പ്രവാസികള്‍ക്ക് നേട്ടമാണ്. രൂപയുടെ മൂല്യത്തകര്‍ച്ച കാരണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനത്തോളം അധികം തുകയാണ് ഇതുവരെ നിക്ഷേപമായി ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. 2017ല്‍ പ്രവാസികളില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയത് 4,96,800 കോടി രൂപയായിരുന്നു. ഇത്തവണ വലിയ വര്‍ധനവ് തന്നെ പ്രവാസി നിക്ഷേപത്തില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അതേസമയം നിക്ഷേപം നടത്താന്‍ വായ്പ എടുക്കുന്നത് പ്രവാസികള്‍ക്ക് ഒട്ടും നല്ലതല്ല എന്നാണ് വിദഗ്ധ ഉപദേശം.

രൂപയുടെ നിരക്കിലെ വ്യത്യാസം വഴി പ്രവാസികള്‍ക്ക് നേട്ടമുണ്ടാവുക 13 ശതമാനമാണ്. അതിന് വേണ്ടി ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 24 ശതമാനം പലിശയ്ക്ക് പണം അയക്കുന്നത് കുരുക്കാവും എന്നും തിരിച്ചടവ് പ്രശ്‌നമാവും എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റ് മുതലാണ് നിരക്ക് വ്യത്യാസം പ്രവാസികള്‍ക്ക് നേട്ടമായി തുടങ്ങിയത്. ഓഗസ്റ്റ് 13ന് ദിര്‍ഹവുമായി രൂപയുടെ നിരക്ക് പത്തൊന്‍പത് കടന്നു. പ്രവാസികള്‍ക്ക് ലഭിച്ചത് രണ്ട് വര്‍ഷത്തിനിടെ രണ്ട് രൂപ 26 പൈസയുടെ വര്‍ധനവാണ്. 2017ല്‍ 17.41 ഉണ്ടായിരുന്നത് നിലവില്‍ 19.59ലേക്ക് ഉയര്‍ന്നിരിക്കുന്നു. സെപ്റ്റംബര്‍ ആറ് പ്രകാരമുള്ള മറ്റ് കറന്‍സികളുടെ വിനിമയ നിരക്ക് ഇങ്ങനെയാണ്. സൗധി റിയാലിന് 19.15 രൂപ, ഖത്തര്‍ റിയാലിന് 19.73 രൂപ, ഒമാനി റിയാലിന് 186.57 രൂപ, യുഎഇ ദിര്‍ഹത്തിന് 19.57 രൂപ, കുവൈത്ത് ദിനാറിന് 237.18 രൂപ, ബഹ്‌റൈന്‍ ദിനാറിന് 190.56 രൂപ എന്നിങ്ങനെയാണ് രാജ്യാന്തര നിരക്കുകള്‍. ഡോളറിന് 73 രൂപ എന്ന നിരക്കിലേക്കാണ് രൂപ.

International

ശ്രീലങ്കന്‍ സ്‌ഫോടനം: സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

Published

on

കൊളംബോ: നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട ശ്രീലങ്കന്‍ സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. മൂന്ന് സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് ശ്രീലങ്കന്‍ അധികൃതര്‍ പുറത്തുവിട്ടത്. ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ പൊലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ പൊലീസ് അറസ്റ്റുചെയ്തു. 76 പേരാണ് കസ്റ്റഡിയിലുള്ളത്.

നാഷണല്‍ തൗഹീദ് ജമാഅത്തിലെ (എന്‍.ടി.ജെ) അംഗങ്ങളായ ഒമ്പത് ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്നാണ് പൊലിസ് നിഗമനം. എന്നാല്‍, സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിവരികയാണ്. അതേസമയം, ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടത് 253 പേരാണെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കി. നേരത്തേ 359 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇവര്‍ അറിയിച്ചിരുന്നത്.

എന്നാല്‍, ചിലരുടെ പേരുകള്‍ ഒന്നിലധികം തവണ പട്ടികയില്‍ ഉള്‍പ്പെട്ടതാണു തെറ്റുവരാന്‍ കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയോടെയാണു മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. അപ്പോഴാണു പലരെയും ഒന്നിലധികം തവണ കണക്കില്‍പ്പെടുത്തിയതായി കണ്ടെത്തിയത്. പല മൃതദേഹങ്ങളും പൂര്‍ണമായും തകര്‍ന്നും നശിച്ചുമാണുണ്ടായിരുന്നതെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Continue Reading

International

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവര്‍ക്ക് ഇന്ത്യയിലും അനുയായികള്‍..? സൂത്രധാരന്റെ അച്ഛനും പിടിയില്‍

Published

on

ശ്രീലങ്കയിലെ വിവിധയിടങ്ങളിലായി ഉണ്ടായ സ്‌ഫോടനങ്ങളില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലെ സൂത്രധാരന് ഇന്ത്യയിലും അനുയായികളുണ്ടെന്ന് വിവരം. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ അനുയായികള്‍ ഉള്ള ഇയാള്‍ തന്റെ പ്രവര്‍ത്തന മേഖല കേരളത്തിലേക്കും വ്യാപിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. കോയമ്പത്തൂര്‍ ജയിലില്‍ ഐസിസ് കേസുമായി ബന്ധപ്പെട്ട് കഴിയുന്ന ഏഴ് പ്രതികളില്‍ നിന്നാണ് ഭീകരര്‍ ശ്രീലങ്കയില്‍ ആക്രമണം നടത്തിയേക്കുമെന്ന വിവരം എന്‍.ഐ.എയ്ക്ക് ലഭിച്ചത്.

ഭീകരരുടെ ഒളിത്താവളം അടക്കമുള്ള വിവരങ്ങള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ശ്രീലങ്കയ്ക്ക് കൈമാറുകയും ചെയ്തു.തീവ്രവാദ സംഘടനാ നേതാവിന്റെയും മുഖ്യ സംഘാംഗങ്ങളുടെയും പേരും വിവരങ്ങളും ഫോണ്‍ നമ്പരുകള്‍ പശ്ചാത്തലം തുടങ്ങിയവ അടങ്ങിയ മൂന്ന് പേജ് റിപ്പോര്‍ട്ടാണ് കൈമാറിയത്. എന്നാല്‍ ഇത് ശ്രീലങ്ക അവഗണിക്കുകയായിരുന്നു.

എന്നാല്‍, നാടിനെ ചോരക്കളമാക്കിയ സ്‌ഫോടനപരമ്പരകള്‍ക്കുപിന്നില്‍, തങ്ങള്‍ക്കെന്നും സഹായഹസ്തവുമായെത്തിയിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന വാര്‍ത്ത വിശ്വസിക്കാനാകാതെ മരവിച്ചിരിക്കയാണ് കൊളംബോ നിവാസികള്‍. ഈസ്റ്റര്‍ദിനത്തില്‍ 359 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് കൊളംബോയിലെ പ്രമുഖ സുഗന്ധവ്യഞ്ജന വ്യാപാരിയായ മുഹമ്മദ് യൂസഫ് ഇബ്രാഹിമിനെ പോലീസ് അറസ്റ്റുചെയ്തു.

സ്‌ഫോടനങ്ങളില്‍ ചാവേറുകളായവരില്‍ ഇയാളുടെ മക്കളായ ഇംസാത് അഹമ്മദ് ഇബ്രാഹിമും ഇല്‍ഹാം ഇബ്രാഹിമും ഉള്‍പ്പെട്ടിരുന്നു. സ്‌ഫോടനം നടത്താന്‍ മക്കള്‍ക്ക് മുഹമ്മദ് യൂസഫ് സഹായം നല്‍കിയിട്ടുണ്ടെന്ന് കരുതുന്നതായി പോലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. ഇയാളുടെ മുഴുവന്‍ കുടുംബാംഗങ്ങളും പോലീസ് കസ്റ്റഡിയിലാണ്. അതേസമയം, സ്‌ഫോടനം നടത്തിയ ചാവേറുകളുടെ പേര് ശ്രീലങ്ക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

കൊളംബോയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഷാന്‍ഗ്രിലയിലാണ് ഇംസാത് ചാവേറായത്. ഹോട്ടലില്‍ പ്രഭാതഭക്ഷണത്തിനായുള്ള വരിയില്‍നിന്ന ഇയാള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടില്‍ പോലീസ് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ഇല്‍ഹാം ചാവേറായി പൊട്ടിത്തെറിച്ചത്. ഇയാളും ഭാര്യയും മൂന്നുമക്കളും നാല് പോലീസുദ്യോഗസ്ഥരും ഇതില്‍ കൊല്ലപ്പെട്ടു. സിനമണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതും ഇല്‍ഹാമാണ്. നേരത്തേ മറ്റൊരു കേസില്‍ ഇല്‍ഹാമിനെ അറസ്റ്റുചെയ്ത് വിട്ടയച്ചിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൊളംബോയിലെ അറിയപ്പെടുന്ന വ്യാപാരിയായ മുഹമ്മദ് യൂസഫിന് രാഷ്ട്രീയനേതാക്കളുമായും അടുത്തബന്ധമുണ്ട്. ആറ് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണ് ഇയാള്‍ക്കുള്ളത്. 33-കാരനായ ഇംസാത് കൊളംബോയില്‍ സ്വന്തമായി ചെമ്പ് ഫാക്ടറി നടത്തിയിരുന്നയാളാണ്. 31-കാരനായ ഇല്‍ഹാമിന് തീവ്ര ഇസ്‌ലാമിക ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്നെന്നും ആക്രമണത്തിനുപിന്നിലുള്ള സംഘടനയെന്ന് ശ്രീലങ്ക വിശ്വസിക്കുന്ന നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ യോഗങ്ങളില്‍ ഇയാള്‍ പങ്കെടുത്തിരുന്നെന്നും ഇവരുടെ കുടുംബവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു. ബ്രിട്ടനില്‍നിന്ന് ബിരുദവും ഓസ്‌ട്രേലിയയില്‍നിന്ന് ബിരുദാനന്തരബിരുദവും നേടിയിട്ടുള്ളയാളാണ് ഇല്‍ഹാം.

പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും പണവും നല്‍കി സഹായിച്ചിരുന്നയാളാണ് മുഹമ്മദ് യൂസഫ്. അയാളുടെ മക്കള്‍ ആക്രമണം നടത്തിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് മഹാവേല ഗാര്‍ഡന്‍സിലെ ഇവരുടെ മൂന്നുനില വസതിക്കുസമീപം താമസിക്കുന്ന ഫാത്തിമ ഫസ്‌ല പറഞ്ഞു. ഇംസാതിനെക്കുറിച്ചും നാട്ടുകാര്‍ക്ക് പറയാനുള്ളത് നല്ലതുമാത്രം. മറ്റുമുതലാളിമാരെപ്പോലെയല്ലാതെ വളരെ കരുണയോടെയാണ് അയാള്‍ ജീവനക്കാരോട് പെരുമാറിയിരുന്നതെന്ന് ഇംതാസിന്റെ ഫാക്ടറിയിലെ ജീവനക്കാരനായ ബംഗ്ലാദേശ് പൗരന്‍ സരോവര്‍ പറയുന്നു.

Continue Reading

International

തീവ്രവാദം: സൗദിയില്‍ 37 പ്രതികളുടെ തല വെട്ടി..!! ഷിയാ വിഭാഗക്കാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്

Published

on

റിയാദ്: ഇസ്ലാമിക ശരീഅത്ത് നിയമം നിലനില്‍ക്കുന്ന സൗദി അറേബ്യയില്‍ വ്യാഴാഴ്ച തീവ്രവാദ കേസുകളില്‍ പ്രതിയായ 37 ഷിയാ വംശജരുടെ തലവെട്ടിയതായി റിപ്പോര്‍ട്ട്. തീവ്രവാദ നിലപാടുള്ളവരോടുള്ള സന്ദേശമെന്ന നിലയില്‍ ഇതില്‍ ചിലരുടെ തലകള്‍ കമ്പിയില്‍ കുത്തി നിരത്തുകളില്‍ പ്രദര്‍ശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വാഷിംഗ്ടണില്‍ ഗള്‍ഫ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന അലി അല്‍അഹമ്മദ് എന്നയാളെയും വധിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം, രാജ്യത്തെ ന്യൂനപക്ഷമായ ഷിയാ വിഭാഗങ്ങളെ കൂട്ടത്തോടെ വധിച്ചത് ഇറാനുമായുള്ള നിലവിലെ തര്‍ക്കങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയുണ്ടെന്ന് അന്താരാഷ്ട്ര രംഗത്തെ വിദഗ്ദര്‍ പറയുന്നു.

2016ല്‍ 47 പേരെ തീവ്രവാദ കേസുമായി ബന്ധപ്പെട്ട് വധിച്ചതിന് ശേഷം ആദ്യമായാണ് സൗദി ഇത്രയും പേരെ ഒരുമിച്ച് തലവെട്ടുന്നത്. 1980ന് ശേഷം ഇത്രയും പേരെ ഒരുമിച്ച് വധിച്ചത് അന്ന് ഏറെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പല മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു. ന്യൂനപക്ഷമായ ഷിയാ വിഭാഗക്കാരെ സര്‍ക്കാരിനെതിരെയും രാജകുടുംബത്തിനെതിരെയും സംസാരിച്ചുവെന്ന പേരില്‍ കൊലപ്പെടുത്തുകയാണെന്നാണ് ഇവരുടെ ആരോപണം.

പ്രമുഖ ഷിയാ പണ്ഡിതനുള്‍പ്പെടെ ഉള്ളവരെ വധിച്ചത് അന്ന് പാകിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിഷേധത്തിനും കാരണമായിരുന്നു. പിന്നാലെ തെഹ്റാനിലെ സൗദി എംബസി അടച്ചുപൂട്ടുകയും ചെയ്തു. ഇതിന് ശേഷം വഷളായ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഇതുവരെ പുനസ്ഥാപിക്കാന്‍ ആയിട്ടില്ല. ഇതിനിടയിലാണ് പുതിയ സംഭവ വികാസങ്ങള്‍.

Continue Reading
Entertainment1 hour ago

ശരീരഭാഗം ഓപ്പറേഷൻ നടത്തി സൗന്ദര്യമുള്ളതാക്കാൻ നിർദ്ദേശം: അവഗണിച്ച നടിക്ക് ചാൻസ് നഷ്ടപ്പെട്ടു

Kerala2 hours ago

വീഴാൻ പോകുന്നതായി അഭിനയിച്ച് നെഞ്ചത്ത് കൈവച്ചു..!! കല്ലട ബസിലെ ദുരനുഭവം വിവരിച്ച് യുവതി

Kerala3 hours ago

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..!! സംസ്ഥാനത്തെ വലയ്ക്കാന്‍ ചുഴലിക്കാറ്റ്

Crime4 hours ago

കോടതി മുറിക്കുള്ളില്‍ വധഭീഷണി…!! കെവിന്‍ വധക്കേസ് പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി

Kerala7 hours ago

കേരളത്തില്‍ എല്‍.ഡി.എഫ് 18 സീറ്റില്‍ വിജയിക്കും;ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി

International11 hours ago

ശ്രീലങ്കന്‍ സ്‌ഫോടനം: സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

Kerala11 hours ago

രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി; പോലീസുകാരനെതിരെ നടപടി

Kerala11 hours ago

കെവിന്‍ വധക്കേസില്‍ ഇന്ന് നിര്‍ണ്ണായക ദിവസം; സാക്ഷി പറയാന്‍ നീനു കോടതിയില്‍

International12 hours ago

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവര്‍ക്ക് ഇന്ത്യയിലും അനുയായികള്‍..? സൂത്രധാരന്റെ അച്ഛനും പിടിയില്‍

Entertainment12 hours ago

ചെറിയ പ്രായം, നല്ല ശമ്പളം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു: ജീവിതത്തെക്കുറിച്ച് ലന തുറന്ന് പറയുന്നു

National4 weeks ago

നരേന്ദ്ര മോദിയെ വരാണസിയില്‍ നേരിടാന്‍ പ്രിയങ്ക..!! പ്രതിപക്ഷ ഐക്യസ്ഥാനാര്‍ത്ഥി ആയാല്‍ ഫലം പ്രവചനാതീതം

National2 days ago

ചാവേറുകള്‍ കോടീശ്വരന്മാര്‍..!! പോലീസെത്തിയപ്പോൾ ഭാര്യയും പൊട്ടിത്തെറിച്ചു; ശ്രീലങ്കന്‍ ആക്രമണത്തിന്റെ ചുരുളഴിയുന്നു

International2 days ago

തീവ്രവാദം: സൗദിയില്‍ 37 പ്രതികളുടെ തല വെട്ടി..!! ഷിയാ വിഭാഗക്കാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്

International11 hours ago

ശ്രീലങ്കന്‍ സ്‌ഫോടനം: സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

Kerala1 day ago

തരൂരിന് അരലക്ഷം ഭൂരിപക്ഷമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്…!! വടകരയിലെ സ്ഥിതി ഇരുമുന്നണികള്‍ക്കും ആശങ്കയുണര്‍ത്തുന്നത്

Kerala1 day ago

കെ സുരേന്ദ്രന് 27,000 വോട്ടിന്റെ ഭൂരിപക്ഷം..!! ഉയര്‍ന്ന വോട്ടിംഗ് ശതമാനത്തില്‍ മുന്നണികള്‍ കണക്കെടുക്കുമ്പോള്‍

Kerala11 hours ago

രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി; പോലീസുകാരനെതിരെ നടപടി

Entertainment12 hours ago

ചെറിയ പ്രായം, നല്ല ശമ്പളം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു: ജീവിതത്തെക്കുറിച്ച് ലന തുറന്ന് പറയുന്നു

Kerala2 days ago

കുമ്മനം രാജശേഖരനെതിരെ പിന്നാക്ക ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചെന്ന് നിരീക്ഷകര്‍..!! പത്തനംതിട്ടയിലും പ്രവചനാതീതം

Kerala1 day ago

നികുതിയായി നല്‍കാനുള്ളത് 15 കോടി…!! ബസുകളില്‍ നിരവധി ക്രമക്കേടുകള്‍; അനധികൃത കടത്തും പിടിച്ചു

Trending

Copyright © 2019 Dailyindianherald