2.5 കോടിയുടെ കാര്‍ ഒടിക്കൊണ്ടിരിക്കെ കത്തി നശിച്ചു;ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി: കോടികള്‍ വിലമതിക്കുന്ന ഇറ്റാലിയന്‍ ആഡംബര കാര്‍ ഓടികൊണ്ടിരിക്കെ കത്തിനശിച്ചു. ന്യൂഡല്‍യിലാണ് സംഭവം. 2.5 കോടി രൂപ വിലയുള്ള ലംബോര്‍ഗിനി കാറണ് ദക്ഷിണ ഡല്‍ഹിയിലെ ബദര്‍പൂരില്‍ ഇന്ന് രാവിലെയാണ് കാറിന് തീപിടിച്ചത്.
ഡ്രൈവര്‍ യാതൊരു പരിക്കുകളുമില്ലാതെ രക്ഷപ്പെട്ടു. ബദര്‍പുരിലെ ഫ്‌ളൈ ഓവറിനു കീഴില്‍ രാവിലെ ഒമ്പതിനായിരുന്നു സംഭവം.കാറിന്റെ പിന്‍ഭാഗത്തു നിന്നും പെട്ടെന്നു തീയുണ്ടാകുകയായിരുന്നു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. പോലീസ് കാറില്‍ വിശദപരിശോധന നടത്തി. ലംബോര്‍ഗിനി ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഗല്ലാര്‍ഡോ കാറാണ് കത്തി നശിച്ചത്. 2013ല്‍ കാറിന്റെ ഉത്പാദനം കമ്പനി നിര്‍ത്തിയിരുന്നു.

https://youtu.be/uhZQWZtYQuE

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top