കണ്ണൂര്‍ ചോരക്കളമാക്കും ?!..സി പി എം പാര്‍ട്ടി കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ ആധിപത്യം നേടാന്‍ ബി ജെ പി,ആര്‍ എസ് എസ് കണ്ണൂര്‍ അജണ്ട,ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് കണ്ണൂര്‍ അജണ്ട സംഘപരിവാര്‍ നടപ്പാക്കും

കണ്ണൂര്‍ :കേരളത്തില്‍ കണ്ണൂര്‍ ജില്ല ആദ്യം പൂര്‍ണ്ണമായും പിടിച്ചെടുക്കണം.ജില്ലയിലെ സി പി എം പാര്‍ട്ടി കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ ആധിപത്യം നേടണം.ജില്ലയല്‍ നിന്നുള്ള എല്‍ ഡി എഫ് സംസ്ഥാന നേതാക്കളെ നിരീക്ഷിച്ച് പ്രതിരോധിക്കേണ്ട ചുമതല ഇനി മുതിര്‍ന്ന ബി ജെ പി, ആര്‍ എസ് എസ് നേതാക്കള്‍ക്ക്. ഇടതു മുന്നണി നേതാക്കളുടെ ചെറിയ വീഴ്ചകളെപ്പോലും സംസ്ഥാനതലത്തില്‍ വലിയ ചര്‍ച്ചയാക്കണം.ഇതിനായി അനുകൂല നിലപാടു സ്വീകരികക്കുന്ന മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും ഉപയോഗിക്കണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കപ്പുറം മാധ്യമപ്രവര്‍ത്തകരെയും മറ്റ് പ്രൊഫഷണലുകളേയും പരമാവധി
ഉപയോഗിച്ച് നവമാധ്യമങ്ങളില്‍ നേതാക്കള്‍ക്കെതിരായ വാര്‍ത്തകളുടെ പ്രചാരണം ശക്തമാക്കണം.bjp-flag-supporters_

വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലയില്‍ ബി ജെ പി, ആര്‍ എസ് എസ് ആധിപത്യം പൂര്‍ണമാക്കണം. ജില്ലയില്‍ സി പി എമ്മിനോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഇനി വേണ്ട. കേരളത്തില്‍ അധികാരം നേടാനുള്ള സംഘപരിവാര്‍ തന്ത്രങ്ങളില്‍ ഏറ്റവും ആദ്യത്തെ നിര്‍ദ്ദേശം. ഇക്കാര്യം മുന്നോട്ട് വയ്ക്കുന്ന ബി ജെ പി ദേശീയ കൗണ്‍സില്‍ പ്രമേയം ആര്‍ എസ് എസ് കോര്‍ ഗ്രൂപ്പും അംഗീകരിച്ചു. ഇതോടെ ലക്ഷ്യം നേടാനുള്ള തന്ത്രങ്ങള്‍ ജില്ലയില്‍ ക്യാംപ് ചെയ്തു കൊണ്ട് നേതാക്കള്‍ നടപ്പില്‍ വരുത്താന്‍ തുടങ്ങിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ പ്രമേയത്തിന്‍റെ പശ്ചാത്തലത്തിലാവും ഇനി കണ്ണൂരിലെ രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്കരിക്കുക.നിര്‍ദ്ദേശം നടപ്പാക്കുന്നതിന്‍റെ പൂര്‍ണ നിരീക്ഷണം ആര്‍ എസ് എസ് എസിനാണ്. പശ്ചിമ ബംഗാളില്‍ സി പി എമ്മിനെ തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും എങ്ങനെ നേരിട്ടോ അതിനെ മാതൃകയാക്കിയാണ് കണ്ണൂര്‍ പിടിച്ചെടുക്കല്‍ പ്രമേയത്തിന് രൂപം നല്‍കിയിട്ടുള്ളതെന്ന് മുതിര്‍ന്ന സംഘപരിവാര്‍ നേതാവ് സ്വകാര്യ സംഭാഷണത്തില്‍ വ്യക്തമാക്കി. അതിനെക്കാള്‍ തീവ്രമായിട്ടായിരിക്കും ഇടപെടല്‍ ഉണ്ടാവുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കണ്ണൂര്‍ അജണ്ട നടപ്പാക്കാനുളള പ്രവര്‍ത്തനങ്ങള്‍ ആര്‍ എസ് എസ് എസ് നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ ഏകോപിപ്പിക്കുക ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാവും.
കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം, കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കൂടാതെ മൃദംഗ ശൈലേശ്വരീ ക്ഷേത്രം എന്നിവിടങ്ങളും പ്രാന്തപ്രദേശങ്ങളും ക്യാമ്പുകളാകും.

വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ഫലമുണ്ടാക്കികാണിക്കാനാണ് വിവിധ പരിവാര്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. കണ്ണൂര്‍ ജില്ല വീണാല്‍ പിന്നെ കേരളത്തിലെ കാവി തേരോട്ടം എഴുപത്തി അഞ്ച് ശതമാനം പിന്നിട്ടുവെന്നാണ് ആര്‍ എസ് എസ് എസ് കാണുന്നത്. ഇതിനെ സി പി എം എങ്ങനെ പ്രതിരോധിക്കുമെന്നതും വരുംകാല കേരളരാഷ്ട്രീയത്തില്‍ ചരിത്രമായേക്കാം.

എസ് വി പ്രദിപ്, മുന്‍ ന്യൂസ് 18 സീനിയര്‍ അവതാരകന്‍, 9495827909https://www.facebook.com/svpradeeptvm

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com
Top