സംഘികള്‍​കോണ്‍ഗ്രസിലുമുണ്ട്‌ ..ചെത്ത് കാരന്റെ മകന്‍ മുഖ്യമന്ത്രി ആയാല്‍ കള്ളല്ലാതെ “കുല്‍ക്കി സര്‍ബത്ത് കിട്ടുമോ…

“ചെത്ത് കാരന്റെ മകന്‍
മുഖ്യമന്ത്രി ആയാല്‍
കള്ളല്ലാതെ
കുല്‍ക്കി സര്‍ബത്ത്
കിട്ടുമോ..…”

ആനുകാലിക പ്രസക്തമായ ഈ ചോദ്യം സോഷ്യല്‍ മീഡിയായില്‍ ഉയര്‍ന്നതാണ് .കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ചുകൊണ്ട് കെ.എസ് യു നേതാവും സോഷ്യല്‍ ആക്ടിവിസ്റ്റായ അനൂപ് മോഹന്റെ പോസ്റ്റ് ചിന്തനീയമായതും ഇടതിനും വലതിനും അതിലേറെ ഭരണകഷിയായ സി.പി.എം മുഖ്യമന്ത്രിക്കും എതിരേയുള്ള പോസ്റ്റായി ചര്‍ച്ച ചെയ്യപ്പെടുന്നു .കോണ്‍ഗ്രസുകാരനായ അനൂപ് പൊതുസമൂഹത്തില്‍ ചര്‍ച്ച വിഷയമായതും ആനുകാലികമായി ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ഒരു വിഷയം കൂടി ഈ പോസ്റ്റിലൂടെ വിളിച്ചുപറയുന്നു ‘സംഘികള്‍കോണ്‍ഗ്രസിലുമുണ്ട്‌ ‘എന്ന ഹാഷ് ടാഗിലൂടെ

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
“ചെത്ത് കാരന്റെ മകൻ
മുഖ്യമന്ത്രി ആയാൽ
കള്ളല്ലാതെ
“കുൽക്കി സർബത്ത് “?
കിട്ടുമോ…..”

രണ്ട്‌ ദിവസമായി ലൈക്കും ഷെയറും ലൗവും കൊടുത്ത്‌ നിങ്ങള്‍ ആഘോഷിക്കുന്ന “മാരക തമാശ” ആണിത്‌‌. ഞാന്‍ എണ്ണുകയായിരുന്നു. ഒരു അന്‍പത്‌ കോണ്‍ഗ്രസ്‌ സുഹൃത്തുക്കളുടെയെങ്കിലും വാളില്‍ ഞാനീ “ആഘോഷം” കണ്ടിരിക്കുന്നു.തമ്പ്രാന്റെ മകന്‍ തമ്പ്രാന്‍. കോരന്റെ മകന്‍ കോരന്‍. അവന്റെ പണി ചെത്തല്ലാതെ വേറെന്താവാന്‍. എത്ര ലളിതമായാണ്‌ ഒരു ബ്രാഹ്മണിക്കല്‍ യുക്തി പ്രവര്‍ത്തിക്കുന്നത്‌ എന്ന് നോക്കൂ. നമ്പൂതിരി മകന്‍ ക്ഷേത്രകാര്യം നോക്കട്ടെ. പറയനും പുലയനും പറമ്പില്‍ പണിയട്ടെ. ചോവന്‍ തെങ്ങ്‌ ചെത്തട്ടെ. നിങ്ങളുടെ യുക്തിയില്‍ നായര്‍ കുട്ടികള്‍ എന്താണാവോ ചെയ്യേണ്ടത്‌ ??
ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതിയുടെ നിലനില്‍പ്പ്‌ തന്നെ “നിങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ആ യന്ത്ര”ത്തിനു മേലാണ്‌.
അതെ, കടുത്ത സംഘപരിവാര്‍ സംഘടനകള്‍ പോലും പരസ്യമായി പുറത്തിറക്കാന്‍ മടിക്കുന്ന ആ “യന്ത്രമാണ്‌” നിങ്ങള്‍ ഇപ്പോള്‍ ആഘോഷപൂര്‍വ്വം പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.Anoop FB POST
വംശീയ വെറിയുടെ പേരില്‍ 17 മില്ല്യണ്‍ മനുഷ്യരെ കൊന്നൊടുക്കിയ ഹിറ്റ്‌ലറുടെ പക്കല്‍ ഉണ്ടായിരുന്ന ഏറ്റവും മാരകമായ ഉപകരണം എന്തായിരുന്നുവെന്ന് ‌ അറിയാമോ? ‘Eugenics‘ അധവാ ബീജഗുണോല്‍ക്കര്‍ഷസിദ്ധാന്തം. കള്ളന്റെ മകന്‌ കള്ളനാവാതെ തരമില്ലെന്നാണ്‌ ഹിറ്റലര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചത്‌. കൂടുതല്‍ മെച്ചപ്പെട്ട ഒരു സാമൂഹ്യ ക്രമത്തിനു വേണ്ടിയാണ്‌ ദശലക്ഷക്കണക്കിനു ജൂതരെ അയാള്‍ വേട്ടയാടി പിടിച്ച്‌ കൊന്ന് തിന്നത്‌. അതായത്‌ 17 മില്ല്യണ്‍ മനുഷ്യരുടെ ചോരവീഴ്ത്തിയ, നൂറ്റാണ്ടുകള്‍ നമ്മുടെ നാട്ടിലെ അധസ്ഥിത വിഭാഗങ്ങളുടെ ജീവനും ജീവിതവും റദ്ദ്‌ ചെയ്ത അതേ യുക്തി തന്നെയാണ്‌ ഒരൊറ്റ സ്റ്റേറ്റ്‌മെന്റിലൂടെ നിങ്ങള്‍ പ്രക്യാപിക്കുന്നത്‌. ശരിക്കുള്ള തമാശ എന്താണെന്ന് വെച്ചാല്‍ ചെത്തുകാരന്റെ മകന്‍ മുഖ്യമന്ത്രി ആകുന്നത്‌ പോയിട്ട്‌ കുല്‍ക്കി സര്‍ബത്ത്‌ ഉണ്ടാക്കുന്നതു പോലും നിങ്ങളുടെ യുക്തിക്ക്‌ സാധൂകരിക്കാന്‍ ആവുന്നില്ലെല്ലോ എന്നതാണ്‌.

അതുകൊണ്ട്‌,…ബീജഗുണോല്‍ക്കര്‍ഷസിദ്ധാന്തത്തില്‍ ഇപ്പോഴും വിശ്വസിക്കുന്ന കോണ്‍ഗ്രസുകാര്‍ എത്രയും പെട്ടന്ന് കോണ്‍ഗ്രസ്‌ മെമ്പര്‍ഷിപ്പ്‌ റദ്ദ്‌ ചെയ്ത്‌ ഏതെങ്കിലും “മുഴുത്ത” സംഘപരിവാര്‍ സംഘടനയില്‍ അംഗത്വമെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സാനിധ്യം‌ ഇന്ത്യയിലെ വര്‍ഗ്ഗീയ ഫാസിസത്തിന്‌ എന്നും വലിയ മുതല്‍കൂട്ടായിരിക്കും.#സംഘികള്‍കോണ്‍ഗ്രസിലുമുണ്ട്‌ .

കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ന്നതിന്റെ പ്രധാന പങ്ക് കെ.മുരളീധരന്; അലൂമിനിയം പട്ടേലെന്നും ഉമ്മന്‍കോണ്‍ഗ്രസെന്നും മദാമ്മ കോണ്‍ഗ്രസെന്നുമുള്ള വിളികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറന്നിട്ടില്ല; മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ ബിജെപിയുടെ ചാക്കിട്ടു പിടുത്തം ഭയന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ രഹസ്യ സങ്കേതത്തിലേയ്ക്ക് മാറ്റുന്നു മിസോറാമില്‍ ബിജെപി-കോണ്‍ഗ്രസ് സഖ്യം.ഇരുപാര്‍ട്ടികളും ഒരുമിച്ചതില്‍ ഞെട്ടി രാഷ്ട്രീയ നിരീക്ഷകർ കര്‍ണ്ണാടകയില്‍ ബിജെപിയെ ഞെട്ടിച്ച് ആഭ്യന്തര സര്‍വേ ഫലം; 100 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ ബിജെപി വീഴുമോ? അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി ടിഡിപി; കോണ്‍ഗ്രസ് ഉള്‍പ്പെടെ ഏഴ് പാര്‍ട്ടികളുടെ പിന്തുണ
Latest
Widgets Magazine