കത്രിക കൊണ്ട് മുടി വെട്ടുന്നത് പഴയ ഫാഷന്‍; ഇനി വരാന്‍ പോകുന്നത് മഴു കൊണ്ട് മുടി വെട്ടുന്ന ദിനങ്ങള്‍…

 

റഷ്യ: കത്രികയും ചീര്‍പ്പും ഉപയോഗിച്ച് മുടി വെട്ടുന്ന രീതി ഏവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ മുടി വെട്ടുന്നതിനായി വ്യത്യസ്ഥമായ രീതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു സൈബീരിയക്കാരന്‍. കത്രികയ്ക്ക് പകരം മഴു ഉപയോഗിച്ചാണ് യുവാവിന്റെ മുടി വെട്ടല്‍. തെക്ക് പടിഞ്ഞാറന്‍ സൈബീരിയന്‍ സ്വദേശിയായ ഡാനില്‍ ഇസ്‌ടോമിനാണ് ഈ വ്യത്യസ്ഥമായ രീതിയുമായി  ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുന്നത്. മഴു ഉപയോഗിച്ച് രണ്ട് യുവതികളുടെ മുടി വെട്ടുന്ന ഡാനിലിന്റെ വീഡിയോ യൂട്യൂബില്‍ ഇതുവരെ നിരവധി പേരാണ് കണ്ടത്. സ്ഥിരമായി ഒരേ രീതിയില്‍ മുടി വെട്ടുന്നതിനാല്‍ ജോലിയില്‍ മുഷിപ്പ് തോന്നി തുടങ്ങിയപ്പോഴാണ് താന്‍ ഇത്തരത്തില്‍ പുതിയ വഴി തേടിയതെന്നാണ് യുവാവ് പറയുന്നത്. കത്രിക കൊണ്ട് മുടി വെട്ടുന്നതിനെക്കാള്‍ ഇത്തരത്തിലുള്ള വസ്തുക്കള്‍ കൊണ്ട് ജോലി ചെയ്യുന്നതാണ് കൂടുതല്‍ ആയാസകരമെന്നും പരമ്പരാഗത രീതികളോട് ഇപ്പോള്‍ താല്‍പ്പര്യമില്ലെന്നും യുവാവ് പറയുന്നു. കൂടാതെ ഈ രീതി വളരെ സുരക്ഷിതമാണെന്നും ചില അടിസ്ഥാന ജാമിതിയ അളവുകള്‍ ഉപയോഗിച്ചാണ് ഇത്തരത്തില്‍ മുടി മുറിക്കുന്നതെന്നും യുവാവ് വ്യക്തമാക്കുന്നു.

Latest
Widgets Magazine