ശബരിമലയിൽ മുട്ടിടിച്ച് ബിജെപി.അറസ്റ്റ് പേടിച്ച് നേതാക്കള്‍ സമരം ഉപേക്ഷിക്കുന്നു

കൊച്ചി:ശബരിമലയുമായി ബന്ധപ്പെട്ട സമരപരിപാടികൾ ബിജെപി അ വസാനിപ്പിക്കുന്നു.ശബരിമലയിലെത്തുന്ന ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കം എന്നുള്ള സർക്കാരിൻറെ ഉറച്ച തീരുമാനവും ബിജെപിയുടെ പിൻമാറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തൽ. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ ദേവപ്രശ്നം അനുകൂലമായാൽ യുവതി പ്രവേശനത്തിന് അനുകൂലിക്കുന്ന ആർഎസ്എസ് നിലപാട് തിരുത്തിയിരുന്നു.ശബരിമല സ്ത്രീപ്രവേശനം ബിജപിയെ സംബന്ധിച്ചെടുത്തോളം വിശ്വാസ സംരക്ഷണമല്ല മറിച്ച രാഷ്ട്രീയ ആയുധമാണെന്ന് അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള തന്നെ തുറന്ന് പറഞ്ഞതാണ്. ശബരിമലയുടെ പേരില്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി പരമാവധി സീറ്റുകള്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടണമെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചത്. ആ നിര്‍ദ്ദേശം അക്ഷരംപ്രതി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ചിത്തിര വിശേഷത്തിനും തുലാമാസ പൂജയ്ക്കും ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശബരിമലയില്‍ അഴിഞ്ഞാടിയതും.

എന്നാല്‍ ശബരിമലയില്‍ ആക്രമം നടത്തുന്നവരെ ഒന്നൊന്നായി പോലീസ് പൂട്ടി തുടങ്ങിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെപി. അറസ്റ്റ് വരിക്കാന്‍ നേതാക്കള്‍ ഭയക്കുന്നതോടെ ബിജെപിയുടെ സമരത്തിന്‍റെ ശക്തി ചോര്‍ന്നെന്ന വിമര്‍ശനമാണ് പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയരുന്നതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ കൃത്യമായ നിരീക്ഷണം സുപ്രീം കോടതി വിധിക്ക് പിന്നാലെ ശബരിമല നട തുറന്ന രണ്ട് അവസരങ്ങളിലും നിലയ്ക്കലും പമ്പയിലുമായി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബിജെപി ആര്‍എസ്എസ് നേതാക്കളെ പോലീസ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.അതുകൊണ്ട് തന്നെ മണ്ഡല മകര വിളക്ക് പൂജയ്ക്ക് നട തുറന്ന പിന്നാലെ സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ ഈ നേതാക്കളെയെല്ലാം മലയിലേക്ക് കടത്തിവിടേണ്ടെന്നായിരുന്നു പോലീസ് തിരുമാനം.

അയോധ്യയിൽ രാമജന്മഭൂമി വിഷയം കത്തി നിൽക്കുന്ന സാഹചര്യത്തിൽ ദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ബിജെപിയെ സംബന്ധിച്ച ആവശ്യമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെത്തി വിജയപ്രതീക്ഷ ഒട്ടുമില്ലാത്ത സമരത്തിന് നേതൃത്വം നൽകുന്നതിൽ കേന്ദ്രനേതാക്കൾ വിമുഖത പ്രകടിപ്പിച്ചിരുന്നു. കൂടാതെ കേന്ദ്രസഹമന്ത്രി പൊൻ രാധാകൃഷ്ണനെ കേരളത്തിൽ എത്തിച്ചു കൊണ്ടുള്ള നീക്കം അപഹാസ്യം ആയതും ബിജെപിയുടെ ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

കഴിഞ്ഞ ആട്ട ചിത്തിര മഹോത്സവത്തിൽ സന്നിധാനത്തെത്തി സമരം മുന്നോട്ട് നയിച്ച വത്സന് തില്ലങ്കേരി ഉൾപ്പെടെയുള്ള നേതാക്കൾക്ക് സുരേന്ദ്രനെ ഗതി വരുമോ എന്നുള്ളതും ആർഎസ്എസ് നേതൃത്വത്തെ സമരത്തിൽ നിന്നും പിന്മാറാൻ പ്രേരിപ്പിച്ചു. കൂടാതെ കോൺഗ്രസ് നേതൃത്വം ശബരിമല വിഷയത്തിൽ സജീവമായതോടെ ബിജെപിക്ക് പിന്തുണ പരോക്ഷമായി അവസാനിപ്പിച്ച് മട്ടാണ്. ഈ സാഹചര്യത്തിൽ ഇനിയും സമരവുമായി മുന്നോട്ടു പോയാൽ ജനങ്ങൾ തന്നെ ബിജെപിക്ക് എതിരാകും എന്ന് വിലയിരുത്തുകയും അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

ഇതോടെ നട തുറന്ന പിന്നാലെ മലയിലേക്ക് ആദ്യമെത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍ രണ്ടാമതും മലകയറാനെത്തിയതോടെ നിലയ്ക്കലിന്‍റെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര പ്രാര്‍ത്ഥിച്ച ഉടനെ മലയിറങ്ങുമെന്ന് അവരില്‍ നിന്ന് ഉറപ്പ് വാങ്ങിയായിരുന്നു മലകയറാനനുവദിച്ചത്. രക്ഷയില്ലാതെ സുരേന്ദ്രന്‍ പിന്നാലെ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനേയും സംഘത്തേയും പോലീസ് പൂട്ടി. സംഘം ചേരല്‍, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് സുരേന്ദ്രന് മേല്‍ ചുമത്തിയത്. ഈ കേസില്‍ സുരേന്ദ്രന് പിന്നീട് ജാമ്യം ലഭിച്ചെങ്കിലും മറ്റ് ആറ് കേസുകള്‍ കൂടി സുരേന്ദ്രന് മേല്‍ ചുമത്തി.bjp1

ഇതോടെ സുരേന്ദ്രന്‍ ജയിലും കോടതിയും കയറി ഇറങ്ങി നട്ടം തിരിയുകയാണ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോള്‍ കാര്യമായി പ്രതിഷേധിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന് നേതാക്കള്‍ തന്നെ അടക്കം പറയുന്നു.ക്ലിഫ് ഹൗസ് മാര്‍ച്ച് പോലും പ്രതീക്ഷിച്ച വിജയം കണ്ടിട്ടില്ലെന്നാണ് ഗ്രൂപ്പ് ഭേദമന്യേ നേതാക്കള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. ഇങ്ങനെയൊരു പ്രതിസന്ധി പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നതിനിടെയാണ് ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനേയും പോലീസ് കുടുക്കിയിരിക്കുന്നത്. നിലയ്ക്കലിന്‍റെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയതിനാണ് ശോഭാ സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്.

ശോഭയെ കൂടാതെ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, എഎന്‍ രാധാകൃഷ്ണന്‍, വിവി രാജേഷ് എന്നിവരടക്കമുളള ബിജെപി നേതാക്കള്‍ക്കെതിരേയും പോലീസ് കേസ് എടുത്തിട്ടുണ്ട്.അധ്യക്ഷന് എതിരെ പോലും കേസെടുത്തിട്ടും നേതൃത്വത്തിന് പ്രതിരോധിക്കാന്‍ കഴിയുന്നില്ലെന്നിരിക്കെ മറ്റ് നേതാക്കള്‍ സമരത്തിന് ഇറങ്ങിയാല്‍ എന്താകും സ്ഥിതിയെന്ന ഭയമാണ് പലരും മുന്നോട്ട് വെയ്ക്കുന്നത്.

ഇതോടെ പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ നേതാക്കള്‍ ധൈര്യം കാണിക്കുന്നില്ലെന്നാണ് വിവരം.നിഷ്ക്രിയമായ നേതൃത്വത്തെ വിശ്വസിച്ച് എങ്ങനെ സമരത്തിനിറങ്ങുമെന്നാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഈ രീതി തുടര്‍ന്നാല്‍ സമരം ലോക്സഭാ തിരഞ്ഞെടുപ്പ് വരെ നീട്ടികൊണ്ടുപോകാന്‍ ആകില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. ശബരിമല പ്രതിഷേധം നിലയ്ക്കലിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും അങ്ങനെയൊരു നീക്കം നടത്താന്‍ പോലും പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നും ഇത് സമരത്തിന് ശക്തി ചോര്‍ന്നെന്നതിന്‍റെ സൂചനയാണെന്നും നേതാക്കള്‍ വിമര്‍ശിക്കുന്നുണ്ട്.

Latest