അസഭ്യം പറഞ്ഞ് ആക്രമിച്ചത് ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരെന്ന് വനിതാ മാധ്യമ പ്രവര്‍ത്തക.അയ്യപ്പഭക്തര്‍ മാന്യമായി പെരുമാറി. നിലയ്ക്കലും പമ്പയും യുദ്ധക്കളമായി; രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തിനിടെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാറിന്റെ സംഘടിതആക്രമണം.ബസിനകത്തുണ്ടായിരുന്ന അയ്യപ്പഭക്തന്‍മാര്‍ മാന്യമായി പെരുമാറിയപ്പോള്‍ നിലയ്ക്കല്‍ മേഖലയില്‍ തമ്ബടിച്ച ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് മിനിട്ട്‌സ് റിപ്പോര്‍ട്ടര്‍ സരിത ബാലന്‍ പറയുന്നു.ബസിനുള്ളില്‍ നിന്ന തന്നെ കണ്ടതോടെ സംഘം ഇരച്ച്‌കയറി അസഭ്യവര്‍ഷം നടത്തിയെന്നും ബലംപ്രയോഗിച്ച്‌ ബസില്‍ നിന്ന് ഇറക്കിവിട്ടെന്നും സരിത പറഞ്ഞു.

പമ്പയിലേക്കുള്ള യാത്രാമധ്യേയാണ് സരിതയ്ക്കു നേരെ ആക്രമണമുണ്ടായത്.സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമി, റിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്ന, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ മൗഷ്മി എന്നിവര്‍ക്ക് നേരെയും ആക്രമണമുണ്ടായി.റിപ്പബ്ലിക് ടിവിയുടെയും ന്യൂസ് 18ന്റെയും വാഹനങ്ങളും അക്രമികള്‍ തല്ലിത്തകര്‍ത്തു. റിപ്പോര്‍ട്ട് ചാനലിന്റെ മാധ്യമപ്രവര്‍ത്തകന് നേരെയും കയ്യേറ്റശ്രമമുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പമ്പയിലും നിലയ്ക്കിലും ഒരു വിഭാഗം അക്രമം അഴിച്ചുവിട്ടതോടെ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇതിനിടെ തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. പമ്പയിലും നിലക്കലും സംഘര്‍ഷഭരിതമായ സാഹചര്യം നിലനില്‍ക്കേയാണ് സന്നിധാനത്ത് നടതുറന്നത്. ഇന്ന് കാര്യമായ പൂജകള്‍ ക്ഷേത്രത്തിലില്ല. നാളെ പുലര്‍ച്ചെ മുതല്‍ പതിവുരീതിയില്‍ നടതുറക്കും.

അതേസമയം, നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നീ നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നാളെ മാത്രമാണ് നിരോധനാജ്ഞ. മുപ്പത് കിലോമീറ്ററോളം പ്രദേശത്ത് പ്രതിഷേധങ്ങള്‍ അനുവദിക്കില്ല. ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടുമെന്നും പത്തനംതിട്ട ജില്ലാ കലക്ടര്‍ പറഞ്ഞു. തീര്‍ത്ഥാടനം സുഗമമായി നടക്കുന്നതിനാണ് മുന്‍ഗണനയെന്ന് കലക്ടര്‍ പറഞ്ഞു.

അക്രമികളെ പിരിച്ചുവിടാന്‍ പ്രതിഷേധക്കാര്‍ക്ക് നേരേ പൊലീസ് ലാത്തി വീശി. വാഹനങ്ങള്‍ തടയുന്നതിനപ്പുറം, മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നതിലേക്കും, കല്ലേറിലേക്കും കാര്യങ്ങള്‍ വഴുതിയതോടെയാണ് പൊലീസ് ലാത്തി ചാര്‍ജിലേക്ക് നീങ്ങിയത്.അതിനിടെ ശബരിമലയിലേക്ക് കമാന്റോകളെ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 300 ഓളം കമാന്റോകളെയാണ് നിയോഗിക്കുന്നത്. പമ്പയിലും നിലയ്ക്കലിലുമായി 700 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ നല്‍കുന്നതിനുമായി ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്ത്, തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.

700 പേരില്‍ നൂറു വനിതാ പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍, കെഎപി മൂന്നാം ബറ്റാലിയന്‍ കമന്‍ഡാന്റ് കെ.ജി.സൈമണ്‍, പൊലീസ് ആസ്ഥാനത്തെ സ്‌പെഷല്‍ സെല്‍ എസ്പി വി.അജിത്, തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി കമ്മിഷണര്‍ ആര്‍.ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാസംവിധാനം ഒരുക്കിയിരിക്കുന്നത്. രണ്ട് എസ്പിമാര്‍, നാല് ഡിവൈഎസ്പിമാര്‍, ഒരു കമാന്‍ഡോ ടീം എന്നിവരെ ഉടന്‍തന്നെ ഇവിടെ നിയോഗിക്കും.സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 11 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 33 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, വനിതകള്‍ ഉള്‍പ്പെടെ 300 പൊലീസുകാര്‍ എന്നിവരെയും ഉടന്‍തന്നെ നിയോഗിക്കും. കൂടാതെ ലോക്കല്‍ പൊലീസിനെയും സ്ഥലത്തു വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.sabarimala protest d

നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ന്യൂസ് മിനിറ്റ്, ന്യൂസ്18, റിപ്പബ്ലിക് ടിവി, ഇന്ത്യ ടുഡേ, ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ തുടങ്ങിയ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടങ്ങിയ ആക്രമണം അവരുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുന്ന നിലയിലേക്കും നീങ്ങി. റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറായ പൂജ പ്രസന്ന എത്തിയ കാര്‍ തകര്‍ത്തു. ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിതയെ ബസില്‍ നിന്ന് ഇറക്കി വിട്ടു. കെഎസ്ആര്‍ടിസി ബസിനു നേരെയും കല്ലേറുണ്ടായി. കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങള്‍ സമരക്കാര്‍ പരിശോധിക്കുന്നുണ്ട്. ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ വാഹനങ്ങളും തകര്‍ക്കപ്പെട്ടു.

നൂറിലധികം വരുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പബ്ലിക് ചാനലിന്റെ ട്വീറ്റില്‍ പറയുന്നത്. തങ്ങള്‍ക്കു നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയും വാഹനം തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതായും അവര്‍ വ്യക്തമാക്കുന്നു. ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടറായ സരിതയെ നിലയ്ക്കലില്‍ വച്ച് പ്രതിഷേധക്കാര്‍ തടയുകയും വാഹനത്തില്‍ നിന്ന് പുറത്തിറക്കി വിടുകയും ചെയ്തു. സിഎന്‍എന്‍ ന്യൂസ് 18 വാര്‍ത്താസംഘത്തിന് നേരെയും കയ്യേറ്റ ശ്രമമുണ്ടായതായാണ് റിപ്പോര്‍ട്ട്. അക്രമം ഉണ്ടായതോടെ മാധ്യമപ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ നിന്നും മാറിയിട്ടുണ്ട്.

ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ ന്യൂസ് മിനിട്ട്‌സ് റിപ്പോര്‍ട്ടര്‍ സരിതാ ബാലനു നേരെയാണ് ആക്രമണമുണ്ടായത്. പമ്പയിലേക്കുള്ള യാത്രാമധ്യേയാണ് സരിതയ്ക്കു നേരെ ആക്രമണമുണ്ടായത്. ബസിനകത്തുണ്ടായിരുന്ന അയ്യപ്പഭക്തന്മാര്‍ മാന്യമായി പെരുമാറിയപ്പോള്‍ നിലയ്ക്കല്‍ മേഖലയില്‍ തമ്പടിച്ച ആള്‍കൂട്ടമാണ് ആക്രമിച്ചതെന്ന് സരിത പറയുന്നു. ബസിനുള്ളില്‍ നിന്ന തന്നെ കണ്ടതോടെ ആള്‍ക്കൂട്ടം ഇരച്ച്കയറി അസഭ്യവര്‍ഷം നടത്തിയെന്നും ബസില്‍ നിന്ന് ഇറക്കിവിട്ടെന്നും സരിത പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് മറച്ചു സ്ഥാപിച്ച ഫ്‌ളക്‌സ് പ്രതിഷേധക്കാര്‍ വലിച്ചു കീറിയിട്ടുണ്ട്.

Top