ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍:രണ്ട് മലയാളികള്‍ . സമര്‍പ്പിച്ചത് പേരുവിവരങ്ങള്‍ ഉള്‍പ്പെടെയുള്ള പട്ടിക

ന്യൂദല്‍ഹി: ശബരിമല ദര്‍ശനം നടത്തിയ 51 യുവതികളുടെ പേരുവിവരങ്ങള്‍ പുറത്ത്. ഇവരുടെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.ബിന്ദുവിനും കനകദുര്‍ഗയ്ക്കും മുമ്പ് കയറിവരാണിവർ .കെ. സുലോചന, കെ.എസ് ശാന്തി, പത്മിനി, കസ്തൂരി, എം. കലാവതി മനോഹര്‍, ചിന്ത, സുര്‍ള, വെമുല, ശാന്തി, മങ്ക ലക്ഷ്മി, കൃഷ്ണ വേണി, മന്‍ഗ, ദുര്‍ഗ ഭവാനി, അമൃത, രോഗല, മലിഗ, പുഷ്പം തുടങ്ങി 51 യുവതികളുടെ പേരുവിവരങ്ങളാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഇവരുടെ സ്വദേശം, വയസ്, ബുക്ക് ചെയ്ത നമ്പര്‍ എന്നിവയുള്‍പ്പെടെയാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.bindu-kanakadurga

ഇതില്‍ ഭൂരിപക്ഷവും തമിഴ്‌നാട്, ആന്ധ്രപ്രദേശ് സ്വദേശികളാണ്. രണ്ടുപേര്‍ മലയാളികളാണ്. ഭൂരിപക്ഷവും പേരും 40നും 50നും ഇടയില്‍ പ്രായമുള്ളവരാണ്. 51 യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കിയെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.പത്തിനും 50നും ഇടയ്ക്ക് പ്രായമുള്ളവരാണ് ദര്‍ശനം നടത്തിയത്. രേഖാമൂലമാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇതിന്റെ പട്ടികയും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയിട്ടുണ്ട്. ദര്‍ശനം നടത്തിയ യുവതികളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ ഈ പട്ടികയിലുണ്ട്.women-5-668x366

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതികളുടെ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട ബുക്കിങ്ങിന്റെ നമ്പര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ദര്‍ശനം നടത്തിയവരില്‍ ഏറെയും 40നും 50നും ഇടയില്‍ പ്രായമുള്ളവരാണ്. ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതലും.

സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവേയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹരജിയില്‍ വാദം കേട്ട കോടതി ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ നല്‍കാനും നിര്‍ദേശിച്ചു.എന്നാല്‍ ഇത് ശുദ്ധകളവാണെന്ന് റിവ്യൂ ഹരജി നല്‍കിയവര്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു.ശബരിമല കയറിയ ശേഷം നിരന്തരം സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൂർണ്ണ സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും സുപ്രീം കോടതിയെ സമീപിച്ചത്. ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.ഇവര്‍ക്ക് സംരക്ഷണം തുടരാന്‍ കോടതി നിര്‍ദേശിച്ചു.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജസ്റ്റിസ് നാഗേശ്വർ റാവു ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.

Top