സച്ചിന്റെ ഉപദേശം: രഹാനയുടെ ഫോമിൽ നിർണ്ണായകം

സ്‌പോട്‌സ് ഡെസ്‌ക്

ഏതു ക്രിക്കറ്റ് താരത്തിനും പ്രചോദനമാണ് ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കർ. തനിക്കും സച്ചിൻ ടെൻഡുൽക്കറുടെ വാക്കുകളാണ് ആത്മവിശ്വാസം നൽകിയതെന്ന് അജിങ്ക്യ രഹാനെ പറയുന്നു. എപ്പോഴും തയ്യാറായി ഇരിക്കാനാണ് സച്ചിൻ ഉപദേശിച്ചതെന്നും അജിങ്ക്യ രഹാനെ പറയുന്നു.

സച്ചിൻ ടെൻഡുൽക്കൊപ്പം ഉള്ള ഫോട്ടോ സോഷ്യൽ മാധ്യത്തിൽ പോസ്റ്റ് ചെയ്താണ് ഇതിഹാസ താരത്തിന്റെ ഉപദേശത്തെ കുറിച്ച് അജിങ്ക്യ രഹാനെ വെളിപ്പെടുത്തിയിരിക്കുന്നത്. മുംബൈ സ്റ്റേഡിയത്തിൽ ഞാൻ പ്രാക്ടീസ് ചെയ്യുമ്പോഴാണ് അദ്ദേഹത്തെ കണ്ടത്. മത്സരത്തിലേക്ക് തിരിച്ചുവരാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ചിലപ്പോൾ അവസരങ്ങൾ കിട്ടിയേക്കും. മറ്റു ചിലപ്പോൾ കിട്ടിയില്ലെന്നും വരും. പക്ഷേ എപ്പോഴും നമ്മൾ തയ്യാറായി ഇരിക്കണം. എപ്പോഴും മാനസികാമായി കരുതിയിരിക്കണം എന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്റെ ബാറ്റിംഗ് ടെക്‌നിക്കിനെ കുറിച്ചായിരുന്നില്ല അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഓസീസിനെതിരെ നിരവധി മത്സരങ്ങൾ കളിച്ച ആളാണ്. അവരുടെ ബൗളിംഗിന്റെ ലൈനും ലെംഗ്തിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അദ്ദേഹത്തെ കുറിച്ചു സംസാരിച്ചു കഴിഞ്ഞപ്പോൾ എനിക്ക് കിട്ടിയ ആത്മവിശ്വാസം വലുതായിരുന്നു- അജിങ്ക്യ രഹാനെ പറഞ്ഞു.

Latest
Widgets Magazine