രാജസ്ഥാന്‍ ആര് ഭരിക്കും? സച്ചിന്‍ പൈലറ്റിനെയും അശോക് ഗലോട്ടിനെയും രാഹുല്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു, രാഹുലിന്റെ തീരുമാനം നിര്‍ണായകം

ഡല്‍ഹി: ബിഎസ്പിയുടെ കൂടെ പിന്തുണ ഉറപ്പായതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് ഉറപ്പായി. എന്നാല്‍ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം കണ്ടെത്താനായിട്ടില്ല. സച്ചിന്‍ പൈലറ്റിന്റെയും അശോക് ഗലോട്ടിന്റെയും പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. അതിനിടയിലാണ് ഇരുവരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിയ ഇരുനേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്ന് ചര്‍ച്ച നടത്തും.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ എംഎല്‍എമാരുടെ യോഗത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. തുടര്‍ന്നാണ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചത്. രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലും ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇന്നുതന്നെ മുഖ്യമന്ത്രിയാരെന്ന തീരുമാനമുണ്ടാകുമെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഭൂരിപക്ഷം ലഭിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുത്തിയത് അശോക് ഗലോട്ട് വിഭാഗം കാലുവാരിയതുമൂലമാണെന്നാണ് സച്ചിന്‍ പൈലറ്റ് വാദിക്കുന്നത്. 2013ല്‍ 22 സീറ്റിലേക്കൊതുങ്ങിയ കോണ്‍ഗ്രസാണ് ഇപ്പോള്‍ 99 ല്‍ എത്തി നില്‍ക്കുന്നത്. ഇതിന് കാരണം കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്വീകരിച്ച കഠിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. അതിന് നേതൃത്വം കൊടുത്തത് താനാണെന്നും അതിനാല്‍ മുഖ്യമന്ത്രിസ്ഥാനം തനിക്കുതന്നെ വേണമെന്നുമാണ് സച്ചിന്‍ പൈലറ്റ് വാദിക്കുന്നത്.

രണ്ടുപേരും അവരുടെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. അതിനാല്‍ തന്നെ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. എല്ലാ കണ്ണുകളും രാഹുല്‍ ഗാന്ധിയിലാണ്.

Top