തെരുവില്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്കൊപ്പം സച്ചിന്റെ ക്രിക്കറ്റ് കളി; വീഡിയോ വൈറല്‍

ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ നിന്നും ‘സച്ചിന്‍ സച്ചിന്‍’ എന്ന വിളി കേള്‍ക്കാതായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. എന്നാല്‍ ക്രിക്കറ്റ് ഉള്ള കാലത്തോളം സച്ചിന്‍ എന്ന പേര് ഏവര്‍ക്കും മുന്നില്‍ തന്നെ ഉണ്ടാകും. സാധാരണക്കാരനെ പോലുള്ള പെരുമാറ്റമാണ് സച്ചിനെ മറ്റെല്ലാരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. ക്രീസില്‍ നിന്നും പിരിഞ്ഞെങ്കിലും സച്ചിന്‍ ഒരിക്കല്‍ കൂടി കളിക്കണം എന്നു ആഗ്രഹിക്കുന്നവരാണ് ക്രിക്കറ്റ് ആരാധകര്‍. അങ്ങനെ ഒരവസരമാണ് ഇന്നലെ മുംബൈക്കാര്‍ക്കുണ്ടായത്. സച്ചിന്‍ തെരുവില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയും വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. കാറില്‍ നിന്നിറങ്ങി കുറച്ച് സമയം ബാറ്റ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. നഗരത്തിലെ ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ക്രിക്കറ്റ് കളിച്ചത്. ഹോട്ടല്‍ ജോലിക്കാര്‍ കൈക്കൊടുത്താണ് സച്ചിനെ സ്വീകരിച്ചത്. പിന്നീട് പോവാന്‍ സമയത്ത് അവര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും ഇതിഹാസം മറന്നില്ല. റിപ്പോര്‍ട്ട് പ്രകാരം വിലേ പാര്‍ലെയിലെ ദയാല്‍ദാസ് റോഡിലാണ് സച്ചിന്‍ ക്രിക്കറ്റ് കളിച്ചത്.

Top