ഇത് മാങ്ങയല്ല, നാരങ്ങയാണ്; ലൈവ് കമന്‍റെ റിയോടെ നാരങ്ങ പറിച്ച് സച്ചിന്‍ 

ക്രിക്കെറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രീസില്‍ കള്ളിക്കുമ്പോഴുള്ള കമന്ററി നമ്മള്‍ മറന്നിട്ടില്ല. ഇപ്പോളിതാ സച്ചിന്‍ ഒരു നാരങ്ങ പറിക്കുമ്പോഴുള്ള കമന്ററിയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് കമന്ററിയുടെ പശ്ചാത്തലത്തില്‍ സച്ചിന്‍ മരത്തില്‍ നിന്ന് നാരങ്ങ പറിക്കുന്നത്. ഒരു ഫാം ഹൗസ് പോലെ തോന്നുന്ന സ്ഥലത്ത് തോട്ടി ഉപയോഗിച്ചാണ് സച്ചിന്‍ നാരങ്ങ പറിക്കുന്നത് വിഡിയോയില്‍ കാണാം. പക്ഷേ നാരങ്ങ സച്ചിന്‍ ക്യാച്ച് ചെയ്യാന്‍ ശ്രമിച്ചെങ്കിലും താഴെ വീണുപോയി. കൂട്ടുകാരോടൊപ്പം ഒഴിവുസമയം ചിലവഴിക്കുന്നതിനിടയിലാകും ഈ വീഡിയോ എടുത്തത്. വീഡിയോയുടെ തുടക്കത്തില്‍ സച്ചിന്‍ മാങ്ങയാണ് പറിക്കുന്നതെന്നാണ് കമന്ററിയില്‍ പറയുന്നത്. എന്നാല്‍, ഇത് മാങ്ങയല്ല. ഇത് നാരങ്ങയാണെന്ന്. സച്ചിന്‍ തിരുത്തുന്നുണ്ട്.

 

Latest
Widgets Magazine