ദിലീപുമായുള്ള ബന്ധം; ലൊക്കേഷനിലെ പെരുമാറ്റം; ശോഭന മനസ്സ്തുറക്കുന്നു

ദിലീപിനെക്കുറിച്ച് ശോഭനയ്ക്കു ചിലതു പറയാനുണ്ട്. മുന്‍ സൂപ്പര്‍ നായികയായ ശോഭന ദിലീപിന്റെ കരിയറിന്റെ ആദ്യകാലത്ത് ചില സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഒരു തമിഴ് വാരികയോടാണ് ശോഭന ദിലീപിനെക്കുറിച്ചു പറഞ്ഞത്.

1997ല്‍ മമ്മൂട്ടി നായകനായ കളിയൂഞ്ഞാല്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ദിലീപിനെ ആദ്യമായി കാണുകയും പരിചയപ്പെടുകയും ചെയ്തതെന്ന് ശോഭന പറഞ്ഞു.

സിനിമയില്‍ സഹനടനായിട്ടാണ് ദിലീപ് അഭിനയിച്ചത്. ഷൂട്ടിങ് ലൊക്കേഷനില്‍ എല്ലാവരോടും വളരെ നന്നായിട്ടാണ് താരം പെരുമാറിയിരുന്നത്. അതുകൊണ്ട് ചന്നെ ദിലീപ് ഏവര്‍ക്കും പ്രിയങ്കരനായിരുന്നുവെന്നും ശോഭന വ്യക്തമാക്കി.

ഒരുമിച്ച് അഭിനയിച്ച കാലത്ത് ദിലീപുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കുറേക്കാലമായി ഒരു ബന്ധവുമില്ലെന്ന് ശോഭന വെളിപ്പെടുത്തി.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ന്യായീകരിക്കാന്‍ ശോഭന തയ്യാറായില്ലെന്നതാണ് ശ്രദ്ധേയം. ദിലീപ് കുറ്റക്കാരനാണെന്നോ അല്ലെന്നോ നടി പറഞ്ഞില്ല.

കേസില്‍ ജയിലിലുള്ള ദിലീപ് കുറ്റക്കാരനാണോയെന്ന് തനിക്കറിയില്ലെന്ന് ശോഭന പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ പോലീസ് നടത്തുന്ന അന്വേഷണത്തെക്കുറിച്ച് തനിക്കു മാത്രമല്ല കേരളത്തിനു പുറത്തുള്ളവര്‍ക്കും തികഞ്ഞ മതിപ്പാണുള്ളതെന്ന് ശോഭന വ്യക്തമാക്കി.

Latest
Widgets Magazine