പത്രക്കാര്‍ ഒരുപാട് പേരെ കൊന്നു !… ഞാന്‍ ലൊക്കേഷനിലുണ്ടേ …ഞാന്‍ മരിച്ചിട്ടില്ല സുഹൃത്തുക്കളേ.. വ്യാജവാര്‍ത്തയ്‌ക്കെതിരെ സാജന്‍ പള്ളുരുത്തി

കൊച്ചി :നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍ മരിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയും പത്രക്കാരും ചേര്‍ന്ന് പല കലാഭവന്‍ ആര്‍ട്ടിസ്റ്റുകളേയും കൊന്നു. ഇന്ന് രാവിലെയാണ് സാജന്‍ പള്ളുരുത്തി മരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചത്. സാജന്റെ ചിത്രം സഹിതമാണ് വാര്‍ത്ത പ്രചരിക്കുന്നത്.

ഇതിനെതിരെ സാജന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വാര്‍ത്ത കണ്ട് നിരവധിയാളുകള്‍ തന്നെ വിളിച്ചെന്നും സുഹൃത്തുക്കളെ നിങ്ങളാരും ഈ വാര്‍ത്ത വിശ്വസിക്കരുതെന്നും സാജന്‍ പറയുന്നു. നിരവധി പേര്‍ വിളിച്ചതിനാലാണ് താന്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയതെന്നും സാജന്‍ വ്യക്തമാക്കുന്നുണ്ട്. ആ വാര്‍ത്തയുടെ സത്യാവസ്ഥ തനിക്കറിയില്ലെന്നും എന്തായാലും അങ്ങനെ ചെയ്തത് ശരിയായില്ലെന്നും സാജന്‍ പറയുന്നുണ്ട്. കൂടാതെ താന്‍ ഒരു ചിത്രത്തിന്റെ ലൊക്കേഷനിലാണെന്നും സാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സാജന്‍ പള്ളുത്തി മുതല്‍ കലാഭവന്‍ ഷാജോണ്‍ വരെയുള്ളവരേയും കൊന്നു. കുറച്ചു മണിക്കൂറുകളായി ഇവരുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ആദ്യം വാര്‍ത്ത കൊടുക്കാനുള്ള വ്യഗ്രതയില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കിട്ടിയ ഫോട്ടാകള്‍ കൊടുത്തവര്‍ വെട്ടിലായി.

kalabhavan-sajan
ഗുരുരമായ കരള്‍ രോഗത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ തീവ്ര പരിചരണത്തിലായിരുന്ന കലാഭവന്‍ സാജന്‍ ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. രോഗികളുടെ ബാഹുല്യം കാരണം സാജന് തുടക്കത്തില്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നെങ്കിലും ശനിയാഴ്ച രാത്രിയോടെ മെഡിക്കല്‍ ഐസിയുവില്‍ മാറ്റുകയും ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിന്റേയും മെഡിസിന്‍ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തിരുന്നു. രോഗി വരുമ്പോള്‍ തന്നെ ആള്‍ക്കഹോളിക് ലിവര്‍ ഡിസീസ് മൂര്‍ഛിച്ച അവസ്ഥയിലായിരുന്നു.KALABHAVAN --

തുടര്‍ന്ന് മരിച്ചയാള്‍ സാജന്‍ പള്ളുരുത്തിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.വാര്‍ത്തക്കെതിരെ സാജന്‍ പള്ളുരുത്തി രംഗത്ത് വന്നിട്ടുണ്ട്. നിരവധിയാളുകളാണ് വ്യാജ വാര്‍ത്ത കണ്ട് തന്നെ വിളിച്ചതെന്ന് സാജന്‍ പറയുന്നു. സുഹൃത്തുക്കളെ ഈ വാര്‍ത്തകള്‍ നിങ്ങളാരും വിശ്വസിക്കരുത്. അതുകൊണ്ടാണ് ഞാന്‍ നേരിട്ട് വന്നത്. ഇപ്പോള്‍ ഞാന്‍ ഒരു സിനിമയുടെ ലൊക്കേഷനിലാണെന്നും സാജന്‍ വ്യക്തമാക്കി.

Latest
Widgets Magazine